യുഎഇ ബോക്സ് ഓഫീസിലെ ജനപ്രിയന്‍ ആര്? ആദ്യ വാരാന്ത്യത്തില്‍ മുന്നിലെത്തിയ 8 ചിത്രങ്ങള്‍

By Web Team  |  First Published Oct 3, 2023, 9:25 AM IST

മലയാള സിനിമയുടെ ഏറ്റവും വലിയ വിദേശ മാര്‍ക്കറ്റ്


തമിഴ്, തെലുങ്ക് സിനിമകളുടെ മാര്‍ക്കറ്റുകളുമായൊന്നും താരതമ്യം സാധ്യമല്ലെങ്കിലും മലയാള സിനിമയുടെ വിപണിയും വളര്‍ച്ചയുടെ പാതയിലാണ്. യൂറോപ്പ്, യുഎസ്, ഓസ്ട്രേലിയ എന്നിവിടങ്ങളിലൊക്കെ, സ്ക്രീന്‍ കൗണ്ട് താരതമ്യേന കുറവാണെങ്കിലും മലയാള സിനിമയ്ക്ക് ഇന്ന് റിലീസ് ഉണ്ട്. എന്നാല്‍ അതിനൊക്കെ എത്രയോ മുന്‍പ് മലയാള സിനിമയ്ക്ക് ഉണ്ടായിരുന്ന, ഇപ്പോഴുമുള്ള ഒരു വിദേശ മാര്‍ക്കറ്റ് ഉണ്ട്. യുഎഇ, ജിസിസി ആണ് അത്. വിജയചിത്രങ്ങള്‍ക്ക് പലപ്പോഴും കേരളത്തിലേതിന് തതുല്യമായ ഓപണിം​ഗ് കളക്ഷനാണ് യുഎഇ, ജിസിസിയില്‍ നിന്ന് ലഭിക്കാറ്. അവിടുത്തെ ബോക്സ് ഓഫീസില്‍ നടത്തിയ പ്രകടനം കൊണ്ട് ഏറ്റവുമൊടുവില്‍ വാര്‍ത്ത സൃഷ്ടിച്ചിരിക്കുന്ന മലയാള ചിത്രം കണ്ണൂര്‍ സ്ക്വാഡ് ആണ്. 

ആദ്യ വാരാന്ത്യത്തില്‍ യുഎഇയില്‍ മാത്രം ചിത്രം വിറ്റത് 1.08 ലക്ഷം ടിക്കറ്റുകള്‍ ആയിരുന്നു. ഇതില്‍ നിന്ന് വന്ന കളക്ഷന്‍ 1.24 മില്യണ്‍ ഡോളറും (10.31 കോടി രൂപ). കേരളത്തിലെ കളക്ഷനൊപ്പം മലയാള ചിത്രങ്ങളുടെ ഈ മേഖലയില്‍ നിന്ന് നിന്നുള്ള കളക്ഷനും ഇപ്പോള്‍ നിര്‍മ്മാതാക്കളുടെ സജീവ ശ്രദ്ധയിലുള്ള കാര്യമാണ്. മലയാള സിനിമയുടെ ചരിത്രത്തില്‍ യുഎഇയില്‍ ആദ്യ വാരാന്ത്യത്തില്‍ ഏറ്റവുമധികം ടിക്കറ്റുകള്‍ വിറ്റ 10 ചിത്രങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം. ബോക്സ് ഓഫീസ് ട്രാക്കര്‍മാരായ ഫോറം കേരളത്തിന്‍റെ കണക്കാണ് ഇത്.

Latest Videos

undefined

1. ലൂസിഫര്‍- 1,97,994 ടിക്കറ്റുകള്‍ (3 ദിവസങ്ങള്‍)

2. പുലിമുരുകന്‍- 1,65,592 (3)

3. ഭീഷ്‍മപര്‍വ്വം- 1,60,223 (4)

4. പ്രേമം- 1,25,000 (3)

5. മരക്കാര്‍- 1,13,525 (3 ദിവസങ്ങള്‍ + പ്രീമിയര്‍)

6. കുറുപ്പ്- 1,10,279 (2 ദിവസങ്ങള്‍ + പ്രീമിയര്‍)

7. കണ്ണൂര്‍ സ്ക്വാഡ്- 1,08,900 (4)

8. 2018- 1,03,154 (3)

ALSO READ : ആരാണ് ആ നാലാമന്‍? ഈ വര്‍ഷം ഏറ്റവും ഞെട്ടിച്ച വില്ലന്‍ ആര്? തമിഴ് പ്രേക്ഷകര്‍ പല തട്ടുകളില്‍, ചര്‍ച്ച സജീവം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

click me!