11 ദിവസം കൊണ്ട് ശരിക്കും എത്ര നേടി? 'ടര്‍ബോ' ഒഫിഷ്യല്‍ കളക്ഷന്‍ പ്രഖ്യാപിച്ച് മമ്മൂട്ടി കമ്പനി

By Web Team  |  First Published Jun 3, 2024, 4:26 PM IST

പോക്കിരിരാജയ്ക്കും മധുരരാജയ്ക്കും ശേഷം വൈശാഖും മമ്മൂട്ടിയും വീണ്ടുമൊന്നിക്കുന്ന ചിത്രമാണ് ടര്‍ബോ


മമ്മൂട്ടി കമ്പനി ഇതുവരെ നിര്‍മ്മിച്ചവയില്‍ വ്യത്യസ്ത ഗണത്തില്‍ പെടുന്ന ചിത്രമാണ് ടര്‍ബോ. മാസ് ആക്ഷന്‍ വിഭാ​ഗത്തില്‍ പെടുന്ന ഒരു ചിത്രം മമ്മൂട്ടിയുടെ നിര്‍മ്മാണത്തില്‍ ആദ്യമായാണ് എത്തുന്നത്. അത്തരം ചിത്രങ്ങളുടെ രസതന്ത്രം നന്നായറിയാവുന്ന വൈശാഖിന്‍റെ സംവിധാനത്തില്‍, മിഥുന്‍ മാനുവല്‍ തോമസിന്‍റെ തിരക്കഥയില്‍ മമ്മൂട്ടി നായകനാവുന്നു എന്നതായിരുന്നു ടര്‍ബോ എന്ന ചിത്രത്തിന്‍റെ യുഎസ്‍പി. മെയ് 23 ന് കേരളത്തിലും പുറത്തും വമ്പന്‍ സ്ക്രീന്‍ കൗണ്ടുമായി എത്തിയ ചിത്രത്തിന് മികച്ച ഓപണിം​ഗ് ആണ് ലഭിച്ചത്. ഇപ്പോഴിതാ ഏറ്റവും പുതിയ കളക്ഷന്‍ കണക്കുകള്‍ അവതരിപ്പിച്ചിരിക്കുകയാണ് നിര്‍മ്മാതാക്കള്‍.

ഞായറാഴ്ച വരെ 11 ദിവസങ്ങളാണ് തിയറ്ററുകളില്‍ ചിത്രം പൂര്‍ത്തിയാക്കിയത്. ആ​ഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം ഇതുവരെ 70 കോടി പിന്നിട്ടതായി മമ്മൂട്ടി കമ്പനി അറിയിക്കുന്നു. തമിഴ്നാട്ടിലും കര്‍ണാടകത്തിലും സൗദി അടക്കമുള്ള വിദേശ മാര്‍ക്കറ്റുകളിലുമൊക്കെ ചിത്രം മികച്ച കുതിപ്പാണ് നടത്തിയത്. സൗദിയില്‍ ഒരു മലയാള ചിത്രം നേടുന്ന എക്കാലത്തെയും മികച്ച കളക്ഷനാണ് ടര്‍ബോ നേടിയിരിക്കുന്നത്.

Latest Videos

undefined

പോക്കിരിരാജയ്ക്കും മധുരരാജയ്ക്കും ശേഷം വൈശാഖും മമ്മൂട്ടിയും വീണ്ടുമൊന്നിക്കുന്ന ചിത്രമാണ് ടര്‍ബോ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന അഞ്ചാമത്തെ സിനിമയാണ് 'ടർബോ'. ജീപ്പ് ഡ്രൈവറായ ജോസിന്റെ കഥയാണ് ചിത്രം പറയുന്നത്. ജോസ് എന്ന കഥാപാത്രമായി മമ്മൂട്ടി എത്തുന്ന ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങൾ കന്നഡ താരം രാജ് ബി ഷെട്ടിയും തെലുങ്ക് നടൻ സുനിലുമാണ് അവതരിപ്പിക്കുന്നത്. പശ്ചാത്തല സംഗീതം ക്രിസ്റ്റോ സേവ്യറും ടീമും ചേർന്നാണ് ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ വേഫറർ ഫിലിംസും ഓവർസീസ് ഡിസ്ട്രിബ്യൂഷൻ ട്രൂത്ത് ഗ്ലോബൽ ഫിലിംസുമാണ്.

ALSO READ : 'പ്രകാശന്‍റെ' ടീനമോൾ ഇനി നായിക; 'വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി'യിൽ ശ്രദ്ധ നേടി ദേവിക സഞ്ജയ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!