കേരള ബോക്സ് ഓഫീസിലെ എക്കാലത്തെയും തമിഴ് ഹിറ്റുകളില്‍ ആദ്യ രണ്ട് സ്ഥാനങ്ങളിലേക്ക് ഈ വര്‍ഷം പുതിയ എന്‍ട്രി
ഇതരഭാഷാ പാന്‍ ഇന്ത്യന്‍ ചിത്രങ്ങളോട് മലയാളി സിനിമാപ്രേമിക്കുള്ള ആഭിമുഖ്യം എത്രയെന്ന് വെളിവാക്കുന്ന ഒരു വര്‍ഷമാണ് കടന്നുപോകുന്നത്. മറ്റ് മൂന്ന് തെന്നിന്ത്യന്‍ ഭാഷകളില്‍ നിന്നുമുള്ള പാന്‍ ഇന്ത്യന്‍ ഹിറ്റുകള്‍ വലിയ വിജയങ്ങളാണ് കേരളത്തിലും നേടിയത്. കളക്ഷന്‍ കണക്കുകളില്‍ ഈ വര്‍ഷത്തെ മലയാളം ഹിറ്റുകളേക്കാള്‍ മുന്നിലെത്തിയ പല ചിത്രങ്ങളും മറുഭാഷകളില്‍ നിന്ന് ഉണ്ടായി. തെലുങ്ക്, കന്നഡ ചിത്രങ്ങള്‍ക്കൊപ്പം തമിഴ് ചിത്രങ്ങളും ആ ലിസ്റ്റില്‍ ഇടംപിടിച്ചു എന്നതും കൌതുകകരമാണ്. കേരള ബോക്സ് ഓഫീസിലെ എക്കാലത്തെയും തമിഴ് ഹിറ്റുകളില്‍ ആദ്യ രണ്ട് സ്ഥാനങ്ങളിലേക്ക് ഈ വര്‍ഷം പുതിയ എന്‍ട്രി ഉണ്ടായി എന്നതും ശ്രദ്ധേയമാണ്.
ലോകേഷ് കനകരാജിന്‍റെ സംവിധാനത്തില്‍ കമല്‍ ഹാസന്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച ആക്ഷന്‍ ത്രില്ലര്‍ ചിത്രം വിക്രമാണ് ആ ലിസ്റ്റില്‍ ഒന്നാം സ്ഥാനത്ത്. 40.50 കോടിയാണ് ചിത്രം കേരളത്തില്‍ നിന്ന് ആകെ നേടിയത്. രണ്ടാം സ്ഥാനത്ത് മണി രത്നത്തിന്‍റെ മള്‍ട്ടി സ്റ്റാര്‍ പിരീഡ് ചിത്രം പൊന്നിയിന്‍ സെല്‍വന്‍ 1 ആണ്. 24.25 കോടിയാണ് പിഎസ് 1 ന്‍റെ ലൈഫ് ടൈം കേരള ബോക്സ് ഓഫീസ്.
undefined
കേരളത്തിലെ എക്കാലത്തെയും വലിയ തമിഴ് ഹിറ്റുകളുടെ ആദ്യ പത്തില്‍ ഇല്ലെങ്കിലും മറ്റൊരു ചിത്രവും ഈ വര്‍ഷം ഇവിടെ മികച്ച വിജയം നേടി. വിജയ്‍യെ നായകനാക്കി നെല്‍സണ്‍ ദിലീപ്‍കുമാര്‍ സംവിധാനം ചെയ്‍ത ബീസ്റ്റ് ആണ് അത്. 11.50 കോടിയാണ് ബീസ്റ്റ് നേടിയ കളക്ഷന്‍. വന്‍ പ്രീ റിലീസ് ഹൈപ്പുമായി എത്തിയ ചിത്രത്തിന് ആദ്യ ദിനം മുതല്‍ നെഗറ്റീവ് മൌത്ത് പബ്ലിസിറ്റി ആയിരുന്നു ലഭിച്ചത്. ആവറേജ് അഭിപ്രായമെങ്കിലും നേടിയിരുന്നുവെങ്കില്‍ ഈ ലിസ്റ്റിലെ ആദ്യ പത്തിലെങ്കിലും ഇടംപിടിച്ചേനെ ഈ ചിത്രം.