തിയറ്റര്‍ വിടുമ്പോള്‍ ആറാമന്‍! ലൈഫ് ടൈം കളക്ഷനില്‍ 'കണ്ണൂര്‍ സ്ക്വാഡി'ന് മുന്നിലുള്ള അഞ്ച് സിനിമകള്‍

By Web Team  |  First Published Nov 19, 2023, 10:05 AM IST

സെപ്റ്റംബര്‍ 28 ന് തിയറ്ററുകളിലെത്തിയ ചിത്രം ഈ വര്‍ഷത്തെ റിലീസുകളില്‍ ഏറ്റവുമധികം പോസിറ്റീവ് പബ്ലിസിറ്റി ലഭിച്ച ചിത്രങ്ങളിലൊന്നാണ്


മറ്റ് തെന്നിന്ത്യന്‍ ഇന്‍ഡസ്ട്രികളുമായി താരതമ്യം ചെയ്യാന്‍ പറ്റില്ലെങ്കിലും മലയാള സിനിമയുടെ മാര്‍ക്കറ്റും വളരുകയാണ്. ഉദാഹരണത്തിന് ഒരു കാലത്ത് മലയാള സിനിമയുടെ വിദേശ റിലീസ് ഗള്‍ഫില്‍ മാത്രമായി ചുരുങ്ങിയിരുന്നുവെങ്കില്‍ ഇന്ന് യുഎസിലും നിരവധി യൂറോപ്യന്‍ രാജ്യങ്ങളിലുമൊക്കെ മലയാളം പടങ്ങള്‍ക്ക് റിലീസ് ഉണ്ട്. വൈഡ് റിലീസിംഗ് ഉള്‍പ്പെടെയുള്ള ഘടകങ്ങളും ചേര്‍ന്ന് മലയാള സിനിമയുടെ കളക്ഷനിലും വര്‍ധനവ് ഉണ്ടായിട്ടുണ്ട്. ഒരു ചിത്രത്തിന് റിലീസ് ദിനത്തില്‍ വലിയ പോസിറ്റീവ് അഭിപ്രായം ലഭിക്കുന്നപക്ഷം വളരെ വേഗത്തില്‍ അത് ബോക്സ് ഓഫീസ് നാഴികക്കല്ലുകള്‍ പിന്നിടാറുണ്ട് ഇന്ന്. മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റുകളുടെ നിരയിലെ ഏറ്റവും അവസാനത്തെ മെമ്പര്‍ മമ്മൂട്ടി നായകനായ കണ്ണൂര്‍ സ്ക്വാഡ് ആണ്.

സെപ്റ്റംബര്‍ 28 ന് തിയറ്ററുകളിലെത്തിയ ചിത്രം ഈ വര്‍ഷത്തെ റിലീസുകളില്‍ ഏറ്റവുമധികം പോസിറ്റീവ് പബ്ലിസിറ്റി ലഭിച്ച ചിത്രങ്ങളിലൊന്നാണ്. മികച്ച ഇനിഷ്യലോടെ തുടങ്ങിയ ചിത്രം സമീപകാലത്ത് ഏറ്റവും മികച്ച തിയറ്റര്‍ റണ്‍ ലഭിച്ച ചിത്രം കൂടിയാണ്. 50 ദിവസം തിയറ്ററുകളില്‍ പിന്നിട്ടതിന് ശേഷമാണ് കഴിഞ്ഞ ദിവസം ചിത്രം ഒടിടിയില്‍ പ്രദര്‍ശനം ആരംഭിച്ചിരിക്കുന്നത്. 82 കോടിയാണ് തിയറ്ററുകളില്‍ നിന്ന് ചിത്രം നേടിയ ഗ്രോസ്. ഇത്രയും വിജയം നേടിയ ഒരു ചിത്രം മലയാളത്തിലെ എക്കാലത്തെയും വിജയങ്ങളില്‍ എത്രാമതാണെന്നത് കൌതുകമുണര്‍ത്തുന്ന ഒരു സംശയമായിരിക്കും. 

Latest Videos

undefined

തിയറ്റര്‍ റണ്‍ അവസാനിപ്പിക്കുമ്പോള്‍ ബോക്സ് ഓഫീസില്‍ എക്കാലത്തെയും ആറാമത്തെ മലയാളം വിജയമാണ് കണ്ണൂര്‍ സ്ക്വാഡ്. പട്ടികയില്‍ ഉണ്ടായിരുന്ന ദൃശ്യം, കായംകുളം കൊച്ചുണ്ണി, രോമാഞ്ചം, പ്രേമം എന്നീ ചിത്രങ്ങളെയൊക്കെ കണ്ണൂര്‍ സ്ക്വാഡ് മറികടന്നിരുന്നു. കണ്ണൂര്‍ സ്ക്വാഡ് ആറാം സ്ഥാനത്ത് നില്‍ക്കുന്ന ലിസ്റ്റില്‍ ആദ്യ അഞ്ച് സ്ഥാനങ്ങളിലുള്ളത് യഥാക്രമം ഈ ചിത്രങ്ങളാണ്- 2018, പുലിമുരുകന്‍, ലൂസിഫര്‍, ഭീഷ്മ പര്‍വ്വം, ആര്‍ഡിഎക്സ്.

ALSO READ : ആ കമല്‍ ഹാസന്‍ മാജിക് വീണ്ടും കാണാം; 1000 തിയറ്ററുകളിലേക്ക് 'ആളവന്താന്‍'! റിലീസ് തീയതി പ്രഖ്യാപിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

click me!