തമിഴ്നാട്ടില്‍ ബോക്സ് ഓഫീസ് പവറില്‍ മുന്നില്‍ ഏത് താരം? ഏറ്റവും വലിയ ഓപണിംഗ് നേടിയ 30 ചിത്രങ്ങള്‍

By Web Team  |  First Published Jul 14, 2024, 8:25 PM IST

ഇന്ത്യന്‍ 2, 24-ാം സ്ഥാനത്ത്


വലിയ മുതല്‍മുടക്കുള്ള വ്യവസായം ആയതിനാല്‍ സിനിമകളുടെ കളക്ഷന് എക്കാലത്തും പ്രധാന്യമുണ്ട്. കളക്ഷന്‍ കണക്കുകളേക്കാള്‍ ഓടിയ ദിനങ്ങള്‍ പോസ്റ്ററുകളില്‍ ഇടംപിടിച്ചിരുന്ന കാലം മാറി. വൈഡ് റിലീസിന്‍റെ ഇക്കാലത്ത് നിര്‍മ്മാതാക്കള്‍ തന്നെ നേടിയ കളക്ഷന്‍ വച്ച് പോസ്റ്റര്‍ അടിക്കാന്‍ തുടങ്ങി. കൂടാതെ ഒരു നടന്‍റെ താരമൂല്യം അളക്കപ്പെടുന്നതില്‍ അയാളുടെ പുതിയ ചിത്രം നേടുന്ന ആദ്യ ദിന കളക്ഷന്‍ (ഓപണിംഗ്) പ്രധാന മാനകവുമായി. ചുവടെയുള്ളത് തമിഴ് സിനിമയില്‍ തമിഴ്നാട്ടില്‍ നിന്ന് ഏറ്റവും മികച്ച റിലീസ് ദിന കളക്ഷന്‍ നേടിയ 30 ചിത്രങ്ങളുടെ ലിസ്റ്റ് ആണ്. പ്രമുഖ ബോക്സ് ഓഫീസ് ട്രാക്കര്‍മാരായ സിനിട്രാക്ക്, ഇന്ത്യന്‍ 2 റിലീസിന് പിന്നാലെ പുറത്തിറക്കിയ ലിസ്റ്റ് ആണ് ഇത്. 

ഇത് പ്രകാരം ആദ്യ മൂന്ന് സ്ഥാനങ്ങളിലും വിജയ് ചിത്രങ്ങളാണ്. ബീസ്റ്റ്, ലിയോ, സര്‍ക്കാര്‍ എന്നിങ്ങനെയാണ് ആദ്യ സ്ഥാനങ്ങള്‍. സിനിട്രാക്കിന്‍റെ കണക്ക് പ്രകാരം ബീസ്റ്റ് 35 കോടിയും ലിയോ 34 കോടിയും സര്‍ക്കാര്‍ 31.75 കോടിയും ആദ്യദിനം തമിഴ്നാട്ടില്‍ നിന്ന് നേടി. ടോപ്പ് 30 മൂവി ലിസ്റ്റില്‍ ഏറ്റവുമധികം ചിത്രങ്ങളും വിജയ്‍ക്കാണ്. 10 ചിത്രങ്ങള്‍. തൊട്ടുപിന്നില്‍ 9 ചിത്രങ്ങളുമായി രജനികാന്തും ഉണ്ട്. അജിത്തിന് 6 ചിത്രങ്ങളും കമല്‍ ഹാസന് രണ്ട് സിനിമകളും വിക്രത്തിന് ഒരു ചിത്രവും. ഈ വാരാന്ത്യം പുറത്തിറങ്ങിയ ഇന്ത്യന്‍ 2 ലിസ്റ്റില്‍ 24-ാമത് ആണ്! ലിസ്റ്റ് ചുവടെ. സ്ഥാനം, ചിത്രം, നായകന്‍, കളക്ഷന്‍ എന്നീ ക്രമത്തില്‍. (അതേസമയം തമിഴ് സിനിമയിലെ ഏറ്റവും വലിയ ആഗോള കളക്ഷന്‍ ഇപ്പോഴും ഷങ്കറിന്‍റെ രജനി ചിത്രം 2.0 ന്‍റെ പേരില്‍ ആണ്.)

Latest Videos

undefined

തമിഴ്നാട്ടില്‍ റിലീസ് ദിനത്തില്‍ ഏറ്റവുമധികം കളക്ഷന്‍ നേടിയ ചിത്രങ്ങള്‍

1. ബീസ്റ്റ്- വിജയ്- 35 കോടി
2. ലിയോ- വിജയ്- 34 കോടി
3. സര്‍ക്കാര്‍- വിജയ്- 31.75 കോടി
4. വലിമൈ- അജിത്ത്- 28.05 കോടി
5. മാസ്റ്റര്‍- വിജയ്- 25.4 കോടി
6. അണ്ണാത്തെ- രജനി- 24.4 കോടി
7. ബിഗില്‍- വിജയ്- 24.3 കോടി
8. മെര്‍സല്‍- വിജയ്- 23.75 കോടി
9. ജയിലര്‍- രജനി- 22 കോടി
10. വിക്രം- കമല്‍- 21.75 കോടി
11. പൊന്നിയിന്‍ സെല്‍വന്‍ 1- 
12. തുനിവ്- അജിത്ത്- 21 കോടി
13. വാരിസ്- വിജയ്- 20.25 കോടി
14. കബാലി- രജനി- 19.10 കോടി
15. ദര്‍ബാര്‍- രജനി- 16.90 കോടി
16. വിശ്വാസം- അജിത്ത്- 16.50 കോടി
17. പൊന്നിയിന്‍ സെല്‍വന്‍ 2- 16.25 കോടി
18. വിവേകം- അജിത്ത്- 16.07 കോടി
19. വേതാളം- അജിത്ത്- 14.60 കോടി
20. നേര്‍കൊണ്ട പാര്‍വൈ- അജിത്ത്- 14.55 കോടി
21. തെരി- വിജയ്- 14.10 കോടി
22. 2.0- രജനി- 13.80 കോടി
23. കാല- രജനി- 13.40 കോടി
24. ഇന്ത്യന്‍ 2- കമല്‍- 13 കോടി
25. ഭൈരവാ- വിജയ്- 12.55 കോടി
26. കത്തി- വിജയ്- 12.50 കോടി
27. പേട്ട- രജനി- 11.60 കോടി
28. ലിംഗാ- രജനി- 11.55 കോടി
29. കോബ്ര- വിക്രം- 11.5 കോടി
30. എന്തിരന്‍- രജനി- 11.10 കോടി.

ALSO READ : മലയാളത്തില്‍ നിന്ന് മറ്റൊരു സര്‍വൈവല്‍ ത്രില്ലര്‍; 'സിക്കാഡ' വരുന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!