ചിത്രം എഴുപത്തിയഞ്ച് കോടിയോളം രൂപയാണ് ഇന്ത്യയില്‍ നിന്ന് നേടിയത്.
ടോം ഹോളണ്ട് നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് സ്പൈഡര്‍മാൻ ഫാര്‍ ഫ്രം ഹോം. മികച്ച പ്രതികരണമാണ് ചിത്രത്തിന് തിയേറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്. 850 മില്യണ്‍ ഡോളറാണ് ചിത്രം ഇതുവരെയായി നേടിയത്. ചിത്രത്തിന് ലഭിച്ച സ്വീകാര്യതയില്‍ നന്ദി അറിയിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ടോം ഹോളണ്ട്.
തിയേറ്ററില്‍ എത്രത്തോളം വലിയ പ്രതികരണമാണ് സ്‍പൈഡര്‍മാൻ ഫാര്‍ ഫ്രം ഹോമിന് ലഭിക്കുന്നത് എന്നത് എനിക്ക് വിശ്വസിക്കാനാകുന്നില്ല. ഞങ്ങളെ ഒന്നാമത് നിര്‍ത്തുന്നതില്‍ ലോകമെമ്പാടുമുള്ള എല്ലാവര്‍ക്കും നന്ദി. എല്ലാവര്‍ക്കും വലിയ നന്ദി- ടോം ഹോളണ്ട് പറയുന്നു. ചിത്രം എഴുപത്തിയഞ്ച് കോടിയോളം രൂപയാണ് ഇന്ത്യയില്‍ നിന്ന് നേടിയത്.
ടോം ഹോളണ്ട് ആണ് ചിത്രത്തില്‍ സ്‍പൈഡര്‍മാനായി എത്തുന്നത്. സ്പൈഡര്‍മാൻ ഹോം കമിംഗ് എന്ന ചിത്രത്തിന്റെ തുടര്‍ച്ചയാണ് സ്‍പൈഡര്‍ മാൻ ഫാര്‍ ഫ്രം ഹോം. അവഞ്ചേഴ്‍സ് എൻഡ് ഗെയിമിനു ശേഷം നടക്കുന്ന കഥയാണ് ചിത്രത്തില്‍ പറയുന്നത്. സ്പൈഡര്‍ മാൻ ഹോം കമിംഗിനും ജെയിംസ് ബോണ്ട് പരമ്പരയിലെ സ്‍പെക്ട്രത്തിനും ഒരു കുഞ്ഞുണ്ടായിരുന്നെങ്കില്‍ എങ്ങനെയായിരിക്കുമോ അങ്ങനെയാണ് സ്‍പൈഡര്‍ മാൻ ഫാര്‍ ഫ്രം ഹോം എന്നാണ് ടോം ഹോളണ്ട് പറഞ്ഞിരുന്നത്. പീറ്ററിന്റെയും സുഹൃത്തുക്കളുടെയും കഥയാണ്. ഒരു കൂട്ടം അമേരിക്കക്കാര്‍ യൂറോപ്പിലേക്ക് പോകുമ്പോള്‍ എന്തുസംഭവിക്കുന്നുവെന്ന് ചെറു തമാശയോടെയാണ് ചിത്രം പറയുന്നത്- ടോം ഹോളണ്ട് പറഞ്ഞിരുന്നു. നിക്ക് ഫ്യൂരിയും ചിത്രത്തിലുണ്ട്.