തുനിവും വാരിസും ആദ്യ ദിനത്തില്‍ ബോക്സ് ഓഫീസ് പിടിച്ചുകുലുക്കിയോ?; കണക്കുകള്‍ ഇങ്ങനെ.!

By Web Team  |  First Published Jan 12, 2023, 9:06 AM IST

രണ്ട് ചിത്രങ്ങളും റിലീസ് ദിവസം 85-90 ശതമാനം സീറ്റ് ഓക്യുപെന്‍സി നേടിയെന്നാണ് ഏറ്റവും പുതിയ വിവരം. രണ്ട് ചിത്രങ്ങള്‍ക്കും ലഭിച്ച പ്രീറിലീസ് ഹൈപ്പ് ബോക്സ്ഓഫീസ് ടിക്കറ്റ് വില്‍പ്പനയിലും ലഭിച്ചുവെന്നാണ് വിവരം. 


ചെന്നൈ: കോളിവുഡിലെ വലിയ രണ്ട് ക്രൌഡ് പുള്ളര്‍മാരുടെ ചിത്രങ്ങള്‍ ഒന്നിച്ച് തീയറ്ററില്‍ എത്തിയ ആഘോഷത്തിലായിരുന്നു കഴിഞ്ഞ ദിവസം തമിഴ്നാട് ബോക്സ്ഓഫീസ്. അജിത്തിന്‍റെ തുനിവും, വിജയ് നായകനായ വാരിസും മികച്ച ഓപ്പണിംഗ് നേടിയെന്നാണ് ഏറ്റവും പുതിയ വിവരം. അര്‍ദ്ധരാത്രി 1മണി മുതല്‍ തന്നെ പലയിടത്തും ആദ്യ ഷോകള്‍ ആരംഭിച്ചിരുന്നു. 

രണ്ട് ചിത്രങ്ങളും റിലീസ് ദിവസം 85-90 ശതമാനം സീറ്റ് ഓക്യുപെന്‍സി നേടിയെന്നാണ് ഏറ്റവും പുതിയ വിവരം. രണ്ട് ചിത്രങ്ങള്‍ക്കും ലഭിച്ച പ്രീറിലീസ് ഹൈപ്പ് ബോക്സ്ഓഫീസ് ടിക്കറ്റ് വില്‍പ്പനയിലും ലഭിച്ചുവെന്നാണ് വിവരം. വിവിധ തമിഴ് സൈറ്റുകളുടെ കണക്ക് പ്രകാരം വാരിസിനെക്കാള്‍ കളക്ഷനില്‍ റിലീസ് ദിവസം തുനിവ് മേല്‍കൈ നേടി എന്നാണ് പറയുന്നത്. ആദ്യത്തെ ബോക്സ് ഓഫീസ് ട്രെന്‍റുകള്‍ പ്രകാരം തുനിവിന്‍റെ ആദ്യദിന ബോക്സ് ഓഫീസി കളക്ഷന്‍ 18.50 കോടി മുതല്‍ 20 കോടി വരെയാണ്. അതേ സമയം വാരിസിന്‍റെത് 17 കോടി മുതല്‍ 19 കോടിവരെയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് തമിഴ്നാട്ടില്‍ നിന്നുള്ള കണക്കാണ്.

Latest Videos

undefined

വാരിസിനെക്കാള്‍ പ്രിമീയം സ്ക്രീനുകള്‍ തുനിവ് നേടിയതാണ് ഈ വ്യത്യാസത്തിന് കാരണം എന്നാണ് തമിഴ് സിനിമ കേന്ദ്രങ്ങള്‍ പറയുന്നത്. തുനിവ് വിതരണത്തിന് എടുത്തിരിക്കുന്നത് തമിഴ്നാട്ടിലെ ഇപ്പോഴത്തെ ഒന്നാം നമ്പര്‍ വിതരണക്കാരായ റെഡ് ജൈന്‍റ് മൂവീസാണ്. വാരിസ് എടുത്തിരിക്കുന്നത് സെവന്‍ സ്ക്രീനും. തീയറ്ററുകളുടെ എണ്ണത്തിലും ഷോയുടെ കാര്യത്തിലും ഇരു ചിത്രങ്ങളും തമ്മില്‍ വലിയ വ്യത്യാസം ഇല്ലെങ്കിലും വലിയ സീറ്റിംഗ് കപ്പാസിറ്റി കൂടിയ സ്ക്രീനുകള്‍ തുനിവ് നേടിയെന്നാണ് റിപ്പോര്‍ട്ട്. 

രണ്ട് ചിത്രങ്ങളും ചേര്‍ത്താല്‍ തമിഴ്നാട്ടില്‍ നിന്നും റിലീസ് ദിവസം ഇരുചിത്രങ്ങളും ചേര്‍ന്ന് 40 കോടിക്ക് അടുത്ത് കളക്ഷന്‍ നേടിയിട്ടുണ്ട്. എന്തായാലും അവസാന ബോക്സ് ഓഫീസ് ഫലങ്ങള്‍ ഇന്ന് ഉച്ചയ്ക്കുള്ളില്‍ എത്തിയേക്കും. വരുന്ന വാരാന്ത്യത്തില്‍ ചിത്രങ്ങള്‍ ഇതേ പ്രകടനം തുടര്‍ന്നാല്‍ വലിയ നേട്ടമാണ് കോളിവുഡിന് അത് സമ്മാനിക്കുക. 

തമിഴ്നാടിന് പുറത്തെ കണക്കുകള്‍ പരിശോധിച്ചാല്‍ തുനിവും വാരിസും ഏതാണ്ട് തുല്യമായ പ്രകടനം നടത്തിയെന്നാണ് വിലയിരുത്തല്‍. തമിഴ്നാടിന് പുറത്ത് വാരിസ് 8.50 കോടി മുതല്‍ 9 കോടിവരെ നേടിയപ്പോള്‍. തുനിവ് 8 കോടി മുതല്‍ 8.50 കോടിവരെ നേടിയെന്നാണ് വിവരം.  

'തലയ്ക്ക് ഒപ്പം തകർത്ത് തലൈവി'; 'തുനിവി'ല്‍ കയ്യടി നേടി മഞ്ജു വാര്യർ; പ്രശംസിച്ച് പ്രേക്ഷകർ

വിജയ്‌യുടെ സിനിമയ്ക്ക് പുലർച്ചെ തിയറ്ററിലെത്തി ശോഭ; 'ഉങ്കളോടെ സൺ വേറെ ലെവൽ മാ' എന്ന് ആരാധകർ

click me!