ധനുഷിന്‍റെ 'തിരുച്ചിദ്രമ്പലം' ആകെ എത്ര നേടി? ഫൈനല്‍ ബോക്സ് ഓഫീസ് കണക്കുകള്‍

By Web Team  |  First Published Oct 13, 2022, 10:45 AM IST

സണ്‍ പിക്ചേഴ്സിന്‍റെ ബാനറില്‍ കലാനിധി മാരന്‍ നിര്‍മ്മാണം


ഒരു വര്‍ഷത്തിനിപ്പുറം ധനുഷിന്‍റേതായി തിയറ്ററുകളില്‍ എത്തിയ ചിത്രമായിരുന്നു തിരുച്ചിദ്രമ്പലം. തുടരെയെത്തിയ ആക്ഷന്‍ ചിത്രങ്ങള്‍ക്കു ശേഷം അയല്‍പക്കത്തെ പയ്യന്‍ ഇമേജിലേക്ക് ധനുഷ് തിരികെയെത്തിയ ചിത്രത്തെ പ്രേക്ഷകര്‍, വിശേഷിച്ചും തമിഴ്നാട്ടില്‍ ആവേശത്തോടെയാണ് സ്വീകരിച്ചത്. ഓ​ഗസ്റ്റ് 18 ന് തിയറ്ററുകളിലെത്തിയ ചിത്രം ബോക്സ് ഓഫീസില്‍ ആകെ നേടിയ കളക്ഷന്‍ കണക്കുകള്‍ ഇപ്പോള്‍ പുറത്തെത്തിയിട്ടുണ്ട്.

പ്രമുഖ ട്രാക്കര്‍മാരായ സിനിട്രാക്കിന്‍റെ കണക്ക് പ്രകാരം 101 കോടിയാണ് ചിത്രത്തിന്‍റെ ആ​ഗോള ​ഗ്രോസ്. ഇതില്‍ കളക്ഷന്‍റെ സിം​ഗഭാ​ഗവും വന്നിരിക്കുന്നത് തമിഴ്നാട്ടില്‍ നിന്നും വിദേശ മാര്‍ക്കറ്റുകളിലും നിന്നാണ്. തമിഴ്നാട്ടില്‍ നിന്നു മാത്രം 64.5 കോടിയാണ് ചിത്രം നേടിയത്. വിദേശ വിപണികളില്‍ നിന്ന് 25.75 കോടിയും. തെലുങ്ക് സംസ്ഥാനങ്ങള്‍ 3.2 കോടി, കര്‍ണാടക 5.5 കോടി, കേരളം 1.3 കോടി, ഉത്തരേന്ത്യ 75 ലക്ഷം എന്നിങ്ങനെയാണ് കണക്കുകള്‍. ആകെ നേടിയ ഡിസ്ട്രിബ്യൂട്ടര്‍ ഷെയര്‍ 46.5 കോടിയുമാണെന്ന് സിനിട്രാക്ക് പറയുന്നു.

Latest Videos

undefined

ALSO READ : സല്‍മാന്‍ ഖാന്‍റെ അതിഥിവേഷം ഉത്തരേന്ത്യയില്‍ തുണയായോ? 'ഗോഡ്‍ഫാദര്‍' ഹിന്ദി പതിപ്പ് ഒരാഴ്ച കൊണ്ട് നേടിയത്

 

സണ്‍ പിക്ചേഴ്സിന്‍റെ ബാനറില്‍ കലാനിധി മാരന്‍ നിര്‍മ്മിച്ച ചിത്രത്തിന്‍റെ വിതരണം റെഡ് ജയന്‍റ് മൂവീസ് ആയിരുന്നു. റിലീസ് ദിനം മുതല്‍ ചിത്രത്തിന് മികച്ച മൌത്ത് പബ്ലിസിറ്റിയാണ് ലഭിച്ചത്. ആദ്യ വാരാന്ത്യത്തില്‍ തമിഴ്നാട്ടില്‍ നിന്നു മാത്രം ചിത്രം നേടിയത് 31 കോടി ആയിരുന്നു. ഇന്ത്യയില്‍ നിന്ന് 35.6 കോടിയും വിദേശ മാര്‍ക്കറ്റുകളില്‍ നിന്ന് 14.65 കോടിയും. അങ്ങനെ ആദ്യ വാരാന്ത്യത്തില്‍ തന്നെ 50 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരുന്നു ചിത്രം. മ്യൂസിക്കല്‍ ഫാമിലി ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്‍റെ സംഗീത സംവിധാനം അനിരുദ്ധ് രവിചന്ദര്‍ ആണ്. റാഷി ഖന്ന, നിത്യ മേനന്‍, പ്രിയ ഭവാനി ശങ്കര്‍ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. ഭാരതിരാജ, പ്രകാശ് രാജ്, മുനീഷ്കാന്ത്, ശ്രീരഞ്ജിനി തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നു. ഓം പ്രകാശ് ആണ് ഛായാഗ്രഹണം. പ്രസന്ന ജി കെ ആണ് എഡിറ്റിംഗ്. ലിസ്റ്റിന്‍ സ്റ്റീഫന്‍റെ മാജിക് ഫ്രെയിംസ് ആണ് ചിത്രത്തിന്‍റെ കേരളത്തിലെ വിതരണം.

ഒരു വര്‍ഷത്തിനിപ്പുറമാണ് ഒരു ധനുഷ് ചിത്രം തിയറ്ററുകളില്‍ എത്തുന്നത്. മാരി സെല്‍വരാജ് സംവിധാനം ചെയ്‍ത കര്‍ണനു ശേഷം ധനുഷ് അഭിനയിച്ച നാല് ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്കു മുന്നില്‍ എത്തിയിരുന്നു. പക്ഷേ അവയൊക്കെ ഒടിടി റിലീസുകള്‍ ആയിരുന്നു. കാര്‍ത്തിക് സുബ്ബരാജിന്‍റെ ജഗമേ തന്തിരം, ആനന്ദ് എല്‍ റായ്‍യുടെ ബോളിവുഡ് ചിത്രം അത്‍രംഗി രേ, കാര്‍ത്തിക് നരേന്‍റെ മാരന്‍, റൂസോ ബ്രദേഴ്സിന്റെ നെറ്റ്ഫ്ലിക്സ് ചിത്രം ദ് ഗ്രേ മാന്‍ എന്നിവയായിരുന്നു ആ ചിത്രങ്ങള്‍.

click me!