എംസിയുവിന്‍റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പരാജയമാണ് ബോക്സോഫീസില്‍ ചിത്രം ഏറ്റുവാങ്ങുന്നത് എന്നാണ് വിവരം.
ഹോളിവുഡ്: ഏറ്റവും പുതിയ മാര്‍വല്‍ സിനിമാറ്റിക് യൂണിവേഴ്സ് ചിത്രമായ ദ മാർവൽസ്. മിസ് മാര്‍വല്‍ എന്ന ഹിറ്റായ മാര്‍വല്‍ സീരിസിന്‍റെ തുടര്‍ച്ച എന്ന പോലെയാണ് ചിത്രം തീയറ്ററില്‍ എത്തിയത്. മാര്‍വലിന്‍റെ പെണ്‍ സൂപ്പര്‍ഹീറോകളുടെ സംഗമം എന്ന നിലയിലാണ് ചിത്രം എത്തിയത്. ക്യാപ്റ്റൻ മാർവൽ,മോണിക്ക റാംബോ, മിസ് മാര്‍വലായ കമലാ ഖാൻ, നിക് ഫ്യൂരി എന്നീ എംസിയു കഥാപാത്രങ്ങളാണ് ചിത്രത്തിലുള്ളത്.
എന്നാല്‍ എംസിയുവിന്‍റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പരാജയമാണ് ബോക്സോഫീസില്‍ ചിത്രം ഏറ്റുവാങ്ങുന്നത് എന്നാണ് വിവരം. വന്‍ ബജറ്റില്‍ വന്ന എംസിയുവിനെ 33മത്തെ ചലച്ചിത്രം എന്നാല്‍ റിലീസ് ദിനത്തിലെ മികച്ച പ്രകടനത്തിന് ശേഷം ബോക്സോഫീസില്‍ കുത്തനെ വീഴുകയായിരുന്നു.
undefined
ബോക്സോഫീസ് മോജോയുടെ റിപ്പോര്‍ട്ട് പ്രകാരം നാല് ദിവസത്തില്‍ ചിത്രം നോര്‍ത്ത് അമേരിക്കയില്‍ നിന്നും 46.11 മില്ല്യണ്‍ യുഎസ് ഡോളറാണ് നേടിയത്. ഗ്ലോബല്‍ കളക്ഷന്‍ പരിഗണിച്ചാല്‍ നാല് ദിവസത്തില്‍ ചിത്രം 102.2 മില്ല്യണ്‍ യുഎസ് ഡോളര്‍ നേടി. 274.80 മില്ല്യണ്‍ ആണ് ഈ ചിത്രത്തിന്‍റെ നിര്‍മ്മാണ ചിലവ്.
അതിനാല്‍ തന്നെ മുടക്കുമുതല്‍ ചിത്രം തിരിച്ചുപിടിക്കുമോ എന്ന ആശങ്ക പോലും മാര്‍വല്‍ സ്റ്റുഡിയോസിന് ഉണ്ട് എന്നാണ് വിവരം. പടം നിര്‍മ്മാതാക്കള്‍ക്ക് ലാഭകരമാകണമെങ്കില്‍ ആഗോളതലത്തില്‍ ചിത്രം 440 മില്ല്യണ്‍ യുഎസ് ഡോളര്‍ എങ്കിലും കളക്ഷന്‍ നേടണം. ഇന്നത്തെ അവസ്ഥയില്‍ അത് പ്രസായമാണ് എന്നാണ് വിവരം.
മാര്‍വല്‍ സിനിമാറ്റിക് യൂണിവേഴ്സിന്‍റെ ചരിത്രത്തിലെ ഏറ്റവും മോശം ഓപ്പണിംഗ് വീക്ക് കളക്ഷനാണ് മാര്‍വല്‍സിന് ലഭിച്ചിരിക്കുന്നത്. 2008-ലെ ദി ഇൻക്രെഡിബിൾ ഹൾക്ക് ആയിരുന്നു ഈ പട്ടികയില്‍ മാര്‍വല്‍സിന് പിന്നില്‍. അന്ന് ആ ചിത്രം ഓപ്പണിംഗ് വാരാന്ത്യത്തിൽ 55.4 മില്യൺ യുഎസ് ഡോളറാണ് നേടിയത്. എന്നാല്‍ എംസിയുവിന്‍റെ തുടക്കകാലം ആയിരുന്നു അത് എന്നെങ്കിലും വിചാരിക്കാം. അതിനാല്‍ തന്നെ മാര്‍വലിന്‍റെ അടുത്തഘട്ടം എംസിയു സ്വപ്നങ്ങള്‍ക്ക് അടക്കം കനത്ത തിരിച്ചടിയാണ് മാര്‍വല്‍സിന്‍റെ പരാജയം.
ഏറെ പ്രതീക്ഷയോടെ എത്തിയ ചിത്രത്തില്‍ ബ്രീ ലാർസൺ, ടെയോന പാരിസ്, ഇമാൻ വെള്ളാനി, സാമുവൽ എൽ. ജാക്‌സൺ, സാവെ ആഷ്ടൺ എന്നിവരാണ് താരനിര. 2023 നവംബര്‍ 10ന് ആഗോള വ്യാപകമായി ഈ ചിത്രം റിലീസായത്. ഇന്ത്യയില്‍ ദീപാവലി ലീവിന് അനുസരിച്ച് ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിൽ ‘ദി മാർവൽസ്’ തിയേറ്ററുകളിൽ എത്തി.
സംസ്ഥാന പുരസ്ക്കാരങ്ങള്‍ വാരിയ പല്ലൊട്ടി 90s കിഡ്സ് റിലീസിനൊരുങ്ങുന്നു: ടീസര്‍ പുറത്ത്
രശ്മിക മന്ദാന ഡീപ്ഫെയ്ക് വിഡിയോ കേസ്; 19 വയസുള്ള ബീഹാറുകാരനെ ചോദ്യം ചെയ്യുന്നു