ഒടിടി റിലീസ് പ്രഖ്യാപിച്ച വിജയ് ചിത്രം ലിയോ കേരളത്തില്‍ ആകെ നേടിയത്.
ദളപതി വിജയ് നിറഞ്ഞാടിയതാണ് ലിയോ. ലോകേഷ് കനകരാജും വിജയ്‍യും ഒന്നിച്ച ചിത്രമായ ലിയോ പ്രതീക്ഷിച്ചതിനപ്പുറത്തെ വിജയമാണ് നേടിയത്. റെക്കോര്‍ഡും പലതും ലിയോ മറികടന്നു. ഒടിടി റിലീസ് പ്രഖ്യാപിക്കുമ്പോള്‍ ലിയോയുടെ കളക്ഷൻ ആകെ എത്ര എന്ന് മനസിലാക്കുന്നത് കൗതുകകരമായ കാര്യമായിരിക്കും.
നെറ്റ്‍ഫ്ലിക്സില്‍ നവംബര്‍ 24നാണ് വിജയ് ചിത്രം ലിയോ ഇന്ത്യയില്‍ പ്രദര്‍ശനം ആരംഭിക്കുക എന്നും നവംബര്‍ 28 മുതലായിരിക്കും ലോകമെങ്ങും കാണാനാകുക എന്നുമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഒടിടിയില്‍ എത്തുമ്പോഴേകും ഒരു തമിഴ് സിനിമയുടെ റെക്കോര്‍ഡുകള്‍ പലതും വിജയ്‍യുടെ ലിയോ സ്വന്തം പേരിലാക്കി എന്നാണ് സാക്നില്‍കിന്റെ കണക്കുകള്‍ പ്രകാരം വ്യക്തമാകുന്നത്. ആഗോളതലത്തില്‍ വിജയ്‍യുടെ ലിയോ 602.7 കോടി രൂപയാണ് നേടിയിരിക്കുന്നത്. ഇന്ത്യയില്‍ നിന്ന് മാത്രം 399.35 കോടി നേടിയപ്പോള്‍ വിജയ്‍യുടെ ലിയോ തമിഴ്‍നാട്ടില്‍ നിന്ന് 213.62 കോടി രൂപയാണ് ആകെ നേടിയിരിക്കുന്നത്.
undefined
കേരളത്തില്‍ റെക്കോര്‍ഡ് മുന്നേറ്റമായിരുന്നു ലിയോയ്‍ക്ക്. കേരളത്തില്‍ റിലീസ് റിലീസ് ദിനത്തിലെ കളക്ഷൻ റെക്കോര്‍ഡ് നേടിയിരുന്നു. കേരള ബോക്സ് ഓഫീസിലെ ആകെ കളക്ഷനില്‍ ഒന്നാം സ്ഥാനം നേടിയ തമിഴ് സിനിമ എന്ന റെക്കോര്‍ഡ് ലിയോയ്‍ക്കാണ് എന്ന് വിതരണക്കാരായ ഗോകുലം മൂവീസ് ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്‍തു. കേരള ബോക്സ് ഓഫീസില്‍ 59.64 കോടി രൂപയാണ് ലിയോ ആകെ നേടിയത്. ജയിലറിനെ ഗള്‍ഫിലും ലിയോ പിന്നിലാക്കിയിരുന്നു. ബാലയ്യ നായകനായ ഭഗവന്ത് കേസരി സിനിമയ്‍ക്കൊപ്പം ലിയോ റിലീസ് ചെയ്‍തിട്ടും തെലുങ്കിലും വിജയ്‍ക്ക് നിര്‍ണായകമായ നേട്ടം ഉണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ട് എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകള്‍. എന്തായാലും വിജയ്‍യുടെ എക്കാലത്തും വിജയ ചിത്രമായി മാറാൻ ലിയോയ്‍ക്കായി.
ലിയോയില്‍ പാര്‍ഥിപൻ എന്ന നായക കഥാപാത്രമായിട്ടായിരുന്നു വിജയ് വേഷമിട്ടത്. സത്യ എന്ന നായികയായി തൃഷയുമെത്തി. ലോകേഷ് കനകരാജും വിജയ്‍യും ഒന്നിച്ച ചിത്രം ലിയോ മാസ് നായകൻ എന്നതിലുപരി വൈകാരിക പശ്ചാത്തലത്തിന് കൂടി പ്രാധാന്യം നല്‍കിയിട്ടുണ്ട്. ദളപതി വിജയ് ലിയോയിലെ വൈകാരിക രംഗങ്ങളില്‍ മികച്ചു നില്‍ക്കുകയും ചെയ്‍തിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
Read More: ആ ചരിത്ര പുരുഷനായി ഹിറ്റ് സംവിധായകൻ എത്തിയപ്പോള്‍ ശബ്‍ദം ബിജു മേനോന്റേത്, അപൂര്‍വ കഥ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക