ആദിപുരുഷ് ടിക്കറ്റിന് 50 രൂപ വര്‍ദ്ധിപ്പിക്കാം; ഉത്തരവ് ഇറക്കി ഈ സംസ്ഥാന സര്‍ക്കാര്‍

By Web Team  |  First Published Jun 15, 2023, 9:39 AM IST

സിംഗിൾ സ്‌ക്രീനുകൾക്ക് ജൂൺ 16 ന് പുലർച്ചെ 4 മണി മുതൽ ആദിപുരുഷിന്റെ പ്രദർശനം ആരംഭിക്കാനും അനുമതി നല്‍കിയിട്ടുണ്ട്. 


മുംബൈ: ഓം റൗട്ടിന്‍റെ സംവിധാനത്തില്‍  ആദിപുരുഷ് അടുത്ത വെള്ളിയാഴ്ച റിലീസ് ആകുകയാണ്. പ്രഭാസാണ് ചിത്രത്തില്‍ രാമനായി അഭിനയിക്കുമ്പോള്‍, സെയ്ഫ് അലി ഖാൻ രാവണനെ അവതരിപ്പിക്കുന്നു. ചിത്രത്തിന് വലിയ സ്വീകരണം തന്നെ ആദ്യദിനം ലഭിക്കും എന്നാണ് ഓണ്‍ലൈന്‍ ബുക്കിംഗ് കണക്കുകള്‍ അടക്കം വ്യക്തമാക്കുന്നത്. 

അതേ സമയം ആദിപുരുഷിന്‍റെ ടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാന്‍ തെലങ്കാന സർക്കാർ അംഗീകാരം നൽകി. സംസ്ഥാനത്തുടനീളമുള്ള സിംഗിൾ സ്‌ക്രീനുകൾക്ക് ടിക്കറ്റിന് 50 രൂപ വർധിപ്പിക്കാൻ സർക്കാർ അനുമതി നൽകി. കൂടാതെ, സിംഗിൾ സ്‌ക്രീനുകൾക്ക് ജൂൺ 16 ന് പുലർച്ചെ 4 മണി മുതൽ ആദിപുരുഷിന്റെ പ്രദർശനം ആരംഭിക്കാനും അനുമതി നല്‍കിയിട്ടുണ്ട്. ഇത് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങി. ആദിപുരുഷ് ഏറ്റവും കൂടുതല്‍ പ്രദര്‍ശിപ്പിക്കുന്ന ഇന്ത്യന്‍ സംസ്ഥാനം തെലങ്കാനയാണ്. 

Latest Videos

undefined

തെലങ്കാന സർക്കാർ പുറത്തിറക്കിയ ഏറ്റവും പുതിയ ഉത്തരവ് പ്രകാരം. ആദിപുരുഷിന് ആദ്യ വാരാന്ത്യത്തിൽ അനുവദനീയമായ പരമാവധി ടിക്കറ്റ് നിരക്കുകൾ സിംഗിൾ സ്‌ക്രീനുകളില്‍ 236 രൂപയും 3ഡി ചാർജും, മൾട്ടിപ്ലക്‌സുകൾക്ക് 295 രൂപയും 3D ചാർജുമാണ്. ജൂൺ 19 മുതൽ സിംഗിൾ സ്‌ക്രീനുകൾക്ക് 177 രൂപയും 3ഡി ചാർജും മൾട്ടിപ്ലക്‌സുകൾക്ക് 295 രൂപയും 3ഡി ചാർജുമായിരിക്കും. 

അതേ സമയം രാജ്യത്തെ ടയര്‍ വണ്‍ നഗരങ്ങളിലെ മള്‍ട്ടിപ്ലെക്സുകളില്‍ ഇപ്പോള്‍ തന്നെ ആദ്യഷോകള്‍ ഹൌസ് ഫുള്‍ ആയെന്നാണ് വിവരം. ദില്ലിയില്‍ ചിത്രത്തിന്‍റെ ടിക്കറ്റ് വില 2000ത്തിലേക്ക് ഉയര്‍ന്നുവെന്നാണ് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് പറയുന്നത്. 

ടൈംസ് നൗവിലെ റിപ്പോർട്ട് അനുസരിച്ച്ചി ല തിയേറ്റർ സീറ്റുകൾ ഫസ്റ്റ്ഡേ ഷോയുടെ ടിക്കറ്റ് 2000 രൂപയ്ക്ക് വിൽക്കുന്നു എന്നാണ് വിവരം. ദില്ലിയിലെ പിവിആറിലെ വെഗാസ് ലക്‌സ്, ദ്വാരക എന്നിവിടങ്ങളില്‍ 2000 ടിക്കറ്റും. നോയിഡയിലെ പിവിആർ സെലക്ട് സിറ്റി വാക്ക് ഗോള്‍ഡിലെ 1800 രൂപ ടിക്കറ്റുകളും വിറ്റുതീർന്നു എന്നാണ് വിവരം. 

അതേസമയം ചിത്രം റിലീസിന് മുന്‍പ് തന്നെ മുടക്കുമുതലിന്‍റെ 85 ശതമാനവും ചിത്രം തിരിച്ചുപിടിച്ചതായാണ് കണക്കുകള്‍. 500 കോടി നിര്‍മ്മാണച്ചെലവുള്ള ചിത്രമാണിത്. സാറ്റലൈറ്റ്, ഡിജിറ്റല്‍, മ്യൂസിക്, മറ്റ് റൈറ്റ്സുകളുടെ വില്‍പ്പന വഴി 247 കോടി രൂപയാണ് ചിത്രം സമാഹരിച്ചതെന്നാണ് ബോളിവുഡ് ഹംഗാമ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തെന്നിന്ത്യയില്‍ നിന്ന് തിയറ്റര്‍ വിതരണാവകാശം വഴി 185 കോടി രൂപയും ചിത്രം നേടിയെന്നും അവരുടെ റിപ്പോര്‍ട്ടില്‍ ഉണ്ട്. അങ്ങനെ ആകെ 432 കോടി! മികച്ച ഓപണിംഗ് പ്രതീക്ഷിക്കപ്പെടുന്ന ചിത്രം പോസിറ്റീവ് അഭിപ്രായം നേടുന്നപക്ഷം ഹിന്ദി പതിപ്പില്‍ നിന്ന് മാത്രം ആദ്യ മൂന്ന് ദിവസങ്ങളില്‍ 100 കോടി നേടുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍.

ടിക്കറ്റ് നിരക്ക് 2000 വരെ എന്നിട്ടും മുഴുവനും വിറ്റുപോയി ആദിപുരുഷ് ആദ്യ ഷോ ടിക്കറ്റുകള്‍.!

എന്തുകൊണ്ട് ആദിപുരുഷ് പ്രമോഷനില്‍ 'രാവണനായി' അഭിനയിക്കുന്ന സെയ്ഫ് അലി ഖാന്‍ മാറി നില്‍ക്കുന്നു ?

click me!