'തേജസിന്' ക്രാഷ് ലാന്‍റിംഗ്: ബോക്സോഫീസില്‍ മൂക്കുംകുത്തി വീണ് കങ്കണ.!

By Web Team  |  First Published Oct 29, 2023, 10:13 AM IST

 രണ്ട് ദിവസത്തില്‍ തേജസ് നേടിയത് 2.5 കോടിയാണ്. കങ്കണയുടെ ഒരു ചിത്രത്തിന്‍റെ ഏറ്റവും മോശം ഓപ്പണിംഗാണ് തേജസിന് ലഭിച്ചത് എന്നാണ് റിപ്പോര്‍ട്ട്. 


മുംബൈ: കങ്കണ റണൗട് നായികയായി എത്തിയ ചിത്രമാണ് തേജസ്. എയ്‍ര്‍ ഫോഴ്‍സ് പൈലറ്റിന്റെ ജീവിത കഥ പരാമര്‍ശിക്കുന്ന കങ്കണ നായികയായ തേജസ് എന്നാല്‍ ബോക്സോഫീസ് ദുരന്തമാകാന്‍ പോകുന്നു എന്ന കണക്കുകളാണ് പുറത്തുവരുന്നത്. തേജസിന് റിലീസ് ദിവസം 1.25 കോടി രൂപയാണ് നേടാനായത്. ഇപ്പോഴിതാ രണ്ടാം ദിനത്തിലെ കണക്കും പുറത്തുവരുകയാണ്. 

രണ്ടാം ദിനത്തിലും ആദ്യദിനത്തിലെ തുക തന്നെയാണ് ചിത്രത്തിന് ലഭിച്ചത് എന്നാണ് വിവരം. 100 കോടിലേറെയാണ് തേജസിന്‍റെ നിര്‍മ്മാണ ചിലവ് എന്നാണ് റിപ്പോര്‍ട്ട്. ഇതോടെ രണ്ട് ദിവസത്തില്‍ തേജസ് നേടിയത് 2.5 കോടിയാണ്. കങ്കണയുടെ ഒരു ചിത്രത്തിന്‍റെ ഏറ്റവും മോശം ഓപ്പണിംഗാണ് തേജസിന് ലഭിച്ചത് എന്നാണ് റിപ്പോര്‍ട്ട്. തേജസിന് ശനിയാഴ്ച 7.58 ഓക്യുപെന്‍സിയാണ് ലഭിച്ചത്. 

Latest Videos

undefined

അതേ സമയം നേരത്തെ മോശം റിവ്യൂകളാണ് ചിത്രത്തിന് ലഭിച്ചത്. ഹിന്ദുസ്ഥാന്‍ ടൈംസ് റിവ്യൂവില്‍ കങ്കണ തന്‍റെ എക്സ് അക്കൌണ്ടില്‍ നടത്തുന്ന ട്വിറ്റുകള്‍ കോടികള്‍ മുടക്കി പടമായി പിടിച്ചതാണ് തേജസ് എന്നാണ് പറഞ്ഞിരിക്കുന്നത്. ഉറി പോലുള്ള ഒരു സിനിമയാണ് കങ്കണ ഉദ്ദേശിച്ചതെങ്കിലും അതിന്‍റെ 10 ശതമാനം പോലും എത്തിയില്ലെന്നാണ് ബോളിവുഡ് ബബിള്‍ റിവ്യൂ പറയുന്നത്. അതേ സമയം കങ്കണ പ്രധാന വേഷത്തില്‍ എത്തിയ തമിഴ് ചിത്രം ചന്ദ്രമുഖി 2 ബോക്സോഫീസില്‍ വലിയ പരാജയമായിരുന്നു.

2022 ല്‍ ധക്കഡ് എന്ന ചിത്രത്തിലാണ് കങ്കണ അവസാനം നായികയായി എത്തിയത്. അതില്‍ ഏജന്‍റ് അഗ്നി എന്ന വേഷത്തിലായിരുന്നു കങ്കണ. എന്നാല്‍ ഈ ചിത്രം വലിയ ബോക്സോഫീസ് ദുരന്തമായിരുന്നു. സര്‍വേഷ് മേവരയാണ് തേജസിന്റെ സംവിധാനം. അൻഷുല്‍ ചൗഹാനും വരുണ്‍ മിത്രയും ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളിലുണ്ട്. ഹരി കെ വേദാനന്തമാണ് ഛായാഗ്രാഹണം. ശസ്വത് സച്ച്ദേവാണ് തേജസിന്റെ സംഗീതം.

കങ്കണ നായികയാകുന്ന 'എമര്‍ജൻസി' എന്ന ചിത്രവും വൈകാതെ പ്രദര്‍ശനത്തിനെത്താനുണ്ട്. സംവിധാനവും കങ്കണയാണ് എന്ന പ്രത്യേകതയുണ്ട്. ടെറ്റ്സുവോ ന​ഗാത്തയാണ് ഛായാഗ്രാഹണം. റിതേഷ് ഷാ കങ്കണയുടെ ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. 

സിനിമ റിവ്യൂ കേസ് അന്വേഷണത്തിനായി പൊലീസ് പ്രത്യേകസംഘം; സൈബർ പൊലീസുകാരും സംഘത്തില്‍

ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സ്: 1986 മുതല്‍ ഇതുവരെ നടന്നത് എന്ത്.!

click me!