സൂപ്പര്‍താരങ്ങള്‍ ഇല്ല, നേടിയത് 400 കോടി, പ്രാധാന്യം നായികയ്‍ക്ക്, ബജറ്റ് 50 കോടി, നായകൻമാര്‍ ഞെട്ടി

By Web Team  |  First Published Aug 23, 2024, 9:57 AM IST

നായികയ്‍ക്ക് പ്രാധാന്യം നല്‍കി 50 കോടി ബജറ്റില്‍ ഒരുക്കിയപ്പോള്‍ പിന്നിലാക്കിയത് മുൻനിര താരങ്ങളെ ആണ്.


ബോളിവുഡ് അടുത്ത കാലത്ത് ആഗോള കളക്ഷനില്‍ തിരിച്ചടി നേരിട്ടിരുന്നു. മലയാളമടക്കം വൻ കുതിപ്പ് രേഖപ്പെടുത്തുമ്പോള്‍ ബോളിവുഡ് കിതയ്‍ക്കുന്ന കാഴ്‍ചയാണ് കണ്ടത്. ബോളിവുഡിലെ വമ്പൻമാര്‍ക്കും 2024ല്‍ ഹിറ്റ് ചിത്രങ്ങള്‍ അധികമില്ല. എന്നാല്‍ സ്‍ത്രീ 2 400 കോടി ക്ലബിലെത്തി എന്നതാണ് പുതിയ റിപ്പോര്‍ട്ട്.

ശ്രദ്ധ കപൂര്‍ നായികയായി വന്ന് ചിത്രമാണ് സ്‍ത്രീ 2. നായകനായി എത്തിയതാകട്ടെ രാജ്‍കുമാര്‍ റാവുവും. ആഗോളതലത്തില്‍ സ്‍ത്രീ 2 401 കോടി രൂപയാണ് ആകെ നേടിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. 2024ല്‍ പ്രദര്‍ശത്തിന് എത്തിയ ബോളിവുഡ് ചിത്രങ്ങളില്‍ സ്‍ത്രീ 2  ഒന്നാമതും എത്തിയിരിക്കുകയാണ്.

Latest Videos

undefined

രാജ്‍കുമാര്‍ റാവുവിന്റെ സ്‍ത്രീ 2ന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് അമര്‍ കൗശിക്കും ബജറ്റ് 50 കോടിയും ആണ്. ശ്രദ്ധ കപൂര്‍ നായികയായി വന്നപ്പോള്‍ ചിത്രത്തില്‍ വിക്കിയായി രാജ്‍കുമാര്‍ റാവുവും ജനയായി അഭിഷേക് ബാനര്‍ജിയും രുദ്രയായി പങ്കജ് ത്രിപതിിയും ബിട്ടുവായി അപര്‍ശക്തി ഖുറാനയും വിക്കിയുടെ അച്ഛനായി അതുല്‍ ശ്രീവാസ്‍തവയും എംഎല്‍എയായി മുഷ്‍താഖ് ഖാനും ചിട്ടിയായി ആര്യ സിംഗും നരേന്ദ്രയായി ആകാഷ് ദഭാഡെയും അഞ്ജു ഭാഭിയായി വിപാഷ അരവിന്ദും ഉണ്ട്. ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത് ജിഷ്‍ണു ഭട്ടാചാരിയാണ്. സംഗീതം സച്ചിൻ- ജിഗാറാണ്.

ഫൈറാണ് സ്‍ത്രീ 2വിന്റെ പിന്നിലാല്‍ കളക്ഷനില്‍ എത്തിയിരിക്കുന്നത്. ഫൈറ്ററിന് ആഗോളതലത്തില്‍ ആകെ 350 കോടിയാണ് നേടാനായത്.  രാജ്‍കുമാര്‍ റാവു വിക്കിയായി വന്ന സ്‍ത്രീയിലും നായിക ശ്രദ്ധ കപൂറായിരുന്നു. സ്‍ത്രീ അന്ന് ഏകദേശം 180.76 കോടി രൂപ നേടിയപ്പോള്‍ രാജ്‍കുമാര്‍ റാവുവിനൊപ്പം ചിത്രത്തില്‍ അതുല്‍ ശ്രീവസ്‍തവ, പങ്കജ് ത്രിപതി, അപര്‍ശക്തി ബാനര്‍ജി, അഭിഷേക് ബാനര്‍ജി, ഫ്ലോറ സൈനി, വിജയ് റാസ്, ആകാശ് ദഭാഡെ, അഭിഷേക് സിംഗ് എന്നിവരും ഉണ്ടായിരുന്നു.

Read More: മോഹൻലാല്‍ മാത്രമല്ല, ഇനി മമ്മൂട്ടിയും, തിയറ്ററുകളിലേക്ക് ആ വമ്പൻ ഹിറ്റ് വീണ്ടും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!