ആദ്യ പത്തില്‍പോലും വിജയ്‍ക്ക് ഇടമില്ല, രജനികാന്തുമല്ല ഒന്നാമത്, മുന്നില്‍ ആ സൂപ്പര്‍ താരം

By Web Team  |  First Published Sep 28, 2023, 11:55 AM IST

ദളപതി വിജയ് ബോക്സ് ഓഫീസില്‍ ആദ്യ പത്തിലും ഇല്ല.


രാജ്യമൊട്ടാകെ ആരാധകരുള്ള നായകനാണ് വിജയ്. ആഘോഷിക്കപ്പെടുന്ന തെന്നിന്ത്യൻ നടനുമാണ് വിജയ്. ഇന്ത്യൻ ബോക്സ് ഓഫീസില്‍ തെന്നിന്ത്യൻ സിനിമകളാണ് സമീപകാലത്ത് റെക്കോര്‍ഡുകള്‍ സൃഷ്‍ടിക്കാറുള്ളതെങ്കിലും മൂന്ന് 200 കോടി ചിത്രങ്ങളുണ്ടെങ്കിലും വിജയ്‍ക്ക് കളക്ഷനില്‍ ആദ്യ 10ല്‍ ഇടംപിടിക്കാനായിട്ടില്ല. ലിയോയിലൂടെ ആ കുറവ് വിജയ് പരിഹരിക്കും എന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

ഇന്ത്യൻ ബോക്സ് ഓഫീസ് ഗ്രോസ് കളക്ഷൻ രാജ്യമൊട്ടാകെ പരിഗണിക്കുമ്പോള്‍ രണ്ടാമനായ ബാഹുബലി രണ്ടാണ് തെന്നിന്ത്യൻ ചിത്രങ്ങളിലെ ഒന്നാമത്. തെന്നിന്ത്യൻ നായകരില്‍ പാൻ ഇന്ത്യൻ താരം പ്രഭാസ് അങ്ങനെ ഒന്നാം സ്ഥാനത്ത് ഇരിപ്പിടമുറപ്പിക്കുന്നു.  പ്രഭാസ് നായകനായ ബാഹുബലി രണ്ടിന്റെ കളക്ഷൻ ബോക്സ് ഓഫീസ് റിപ്പോര്‍ട്ട് പ്രകാരം ആഗോളതലത്തില്‍ ആകെ 1,316 കോടി രൂപയാണ്. ഹിറ്റ്‍മേക്കര്‍ എസ് എസ് രാജമൗലി സംവിധാനം ചെയ്‍ത ആര്‍ആര്‍ആറില്‍ രാം ചരണും ജൂനിയര്‍ എൻടിആറും നായകൻമാരായപ്പോള്‍ 1316 കോടി നേടി കളക്ഷനില്‍ തെന്നിന്ത്യൻ ചിത്രങ്ങളില്‍ രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുന്നു.

Latest Videos

undefined

കൂടുതല്‍ ഗ്രോസ് നേടിയ ഇന്ത്യൻ ചിത്രങ്ങളില്‍ മുൻനിരയിലുള്ള കെജിഎഫ്: ചാപ്റ്റര്‍ രണ്ടാണ് കളക്ഷനില്‍ തെന്നിന്ത്യയില്‍ നിന്ന് മൂന്നാം സ്ഥാനത്ത്. യാഷ് നായകനായപ്പോള്‍ 1200 കോടി രൂപയാണ് കെജിഎഫ്: ചാപ്റ്റര്‍ രണ്ടിന് കേരളത്തില്‍ നിന്ന് ആകെ നേടാനായത്. തമിഴകത്തിന്റെ പട്ടികയില്‍ മുൻനിരയിലുള്ള 2.0 കളക്ഷനില്‍ തെന്നിന്ത്യയില്‍ നിന്നുള്ളവയില്‍ നാലാം സ്ഥാനത്ത് എത്തിയത് 600 കോടി നേടിയാണ്. രജനികാന്തുതന്നെ നായകനായ ജയിലര്‍ 500 കോടിയിലേറേ നേടി ആറാം സ്‍ഥാനത്തുള്ളപ്പോള്‍ തൊട്ടുമുന്നില്‍ അറുന്നൂറു കോടി ക്ലബിലുള്ള ബാഹുബലിയാണ്.

ദളപതി വിജയ് പതിനാലാം സ്ഥാനത്താണ്. വിജയ്‍യുടെ വാരിസ് 290- 310 കോടി നേടിയെന്നാണ് ഏകദേശ കണക്കുകള്‍. വിജയ് നായകനായ ബിഗില്‍ 285 കോടി നേടി പതിനാറാം സ്ഥാനത്തും ഇടംപിടിച്ചിരിക്കുന്നു. വിജയ്‍യുടെ സര്‍ക്കാര്‍ 243 കോടി കളക്ഷൻ നേടി തെന്നിന്ത്യയില്‍ നിന്ന് ഇരുപത്തിയൊന്നാമതാണ്.

Read More: ഷാരൂഖിനോടും പ്രഭാസിനോടും ഏറ്റുമുട്ടാൻ മോഹൻലാലും?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

tags
click me!