വെട്രിമാരന്റെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നാണെന്ന് 'വിടുതലൈ പാര്‍ട്ട് 1' എന്നാണ് പല റിവ്യൂകളും പറയുന്നത്. ചിത്രത്തിന് 'എ' സർട്ടിഫിക്കറ്റാണ് നേരത്തെ ലഭിച്ചിരുന്നത്.
ചെന്നൈ: വെട്രിമാരന് സംവിധാനം ചെയ്യുന്ന 'വിടുതലൈ പാര്‍ട്ട് 1' മാർച്ച് 31 ന് തിയേറ്ററുകളിൽ എത്തിയത്. വിജയ് സേതുപതിയും സൂരിയും പ്രധാന വേഷങ്ങളിൽ അഭിനയിച്ച ചിത്രത്തിന് ആരാധകരിൽ നിന്ന് വൻ പ്രതികരണമാണ് ലഭിച്ചത് എന്നാണ് ആദ്യ ദിന കളക്ഷന്‍ കണക്കുകള്‍ പറയുന്നത്. വെട്രിമാരന്റെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നാണെന്ന് 'വിടുതലൈ പാര്‍ട്ട് 1' എന്നാണ് പല റിവ്യൂകളും പറയുന്നത്. ചിത്രത്തിന് 'എ' സർട്ടിഫിക്കറ്റാണ് നേരത്തെ ലഭിച്ചിരുന്നത്.
റിലീസ് ദിവസം 'വിടുതലൈ പാര്‍ട്ട് 1' തമിഴ്നാട്ടില്‍ നിന്ന് മാത്രം 6 കോടി നേടിയെന്നാണ് റിപ്പോർട്ടുകൾ. ആഗോളതലത്തില്‍ നോക്കിയാല്‍ 8 കോടി രൂപയാണ് 'വിടുതലൈ പാര്‍ട്ട് 1' ന്റെ കളക്ഷന്‍ എന്നാണ് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ചിത്രം നിരൂപക പ്രശംസ നേടിയിട്ടുണ്ട്, നടൻ സൂരി തന്റെ ഹാസ്യ നടന് എന്ന സ്ഥിരം രീതി മാറ്റിവച്ച് വ്യത്യസ്തമായി അഭിനയിച്ചിട്ടുണ്ട് ഈ ചിത്രത്തില്‍. സൂരിക്ക് വലിയ പ്രശംസയാണ് ലഭിക്കുന്നത്.
undefined
'തൂയവൻ' എന്ന ജയമോഹന്റെ കഥയാണ് സിനിമയാക്കിയിരിക്കുന്നത്. വെട്രിമാരന് തന്നെയാണ് വിടുതലൈ പാര്‍ട്ട് 1ന് തിരക്കഥയൊരുക്കിയിരിക്കുന്നത്. വിജയ് സേതുപതി വേറിട്ട ഗെറ്റപ്പിലാണ് ചിത്രത്തില്‍ എത്തുന്നത്.
ആര് എസ് ഇര്‍ഫോടെയ്ന്‍മെന്റിന്റെ ബാനറില്‍ എല്‍റെഡ് കുമാര്‍ നിര്‍മ്മിക്കുന്ന ചിത്രം ഉദയനിധി സ്റ്റാലിന്റെ റെഡ് ജയന്റ് മൂവീസ് ആണ് ചിത്രത്തിന്റെ വിതരണം ചെയ്യുന്നത്. രണ്ട് ഭാഗങ്ങളായി പുറത്തിറങ്ങുന്ന ചിത്രത്തിന്റെ അടുത്ത ഭാഗം ഈ വർഷം സെപ്റ്റംബറിൽ പുറത്തിറങ്ങും.
സിനിമയുടെ പുതിയ മേഖലയിലേക്ക് ചുവടുവച്ച് ജോമോള്‍; ആദ്യ ചിത്രം 'ജാനകി ജാനേ'