പൊലീസ് യൂണിവേഴ്സും, പ്രേതപ്പടവും ക്ലാഷ്; ആരാണ് ദീപാവലി വിന്നര്‍?: 70 കോടിക്ക് മുകളിലുള്ള കളി, കണക്കുകള്‍ !

By Web Team  |  First Published Nov 2, 2024, 8:10 AM IST

സിങ്കം എഗെയ്ൻ, ഭൂൽ ഭുലയ്യ 3 എന്നീ ദീപാവലി റിലീസുകൾ ആദ്യ ദിനത്തിൽ മികച്ച ഓപ്പണിംഗ് നേടി. 


മുംബൈ: ബോളിവുഡിലെ ദീപാവലി റിലീസുകളായ സിങ്കം എഗെയ്ൻ, ഭൂൽ ഭുലയ്യ 3 ആദ്യദിനത്തില്‍ മികച്ച ഓപ്പണിംഗ് നടത്തിയതായി വിവിധ ട്രാക്കര്‍മാര്‍.  രണ്ട് സിനിമകളും ആദ്യ ദിനം മൊത്തത്തിൽ 70 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടി എന്നാണ് വിവരം. ശനിയാഴ്ച രാവിലെ വൈകി കൂടുതല്‍ കണക്കുകള്‍ എത്തും.

2024 ദീപാവലി ബോക്സോഫീസ് ക്ലാഷില്‍ മുന്നിൽ നിൽക്കുന്നത് സിങ്കം എഗെയ്‌നാണ് എന്നാണ  ആദ്യ കണക്കുകൾ സൂചിപ്പിക്കുന്നത്.  45 കോടിയാണ് അജയ് ദേവഗണ്‍ പ്രധാനവേഷത്തില്‍ എത്തി വന്‍ താരനിര അണിനിരക്കുന്ന ചിത്രം നേടിയത് എന്നാണ് ആദ്യ കണക്കുകള്‍ പറയുന്നത്. 

Latest Videos

undefined

രോഹിത് ഷെട്ടി കോപ്പ് യൂണിവേഴ്സ് ചിത്രം ആദ്യകണക്കുകള്‍ പ്രകാരം മള്‍ട്ടിപ്ലക്സുകളില്‍ നിന്നും ആദ്യ ദിനം 16.75 കോടി രൂപ കളക്ഷൻ നേടി.  ഹൈപ്പിന് അനുസരിച്ച ഓപ്പണിംഗ് ചിത്രം നേടിയെന്നാണ് ആദ്യത്തെ കണക്കുകള്‍ സൂചിപ്പിക്കുന്നത് ഈ കണക്കുകളില്‍ വലിയ മാറ്റം ചിലപ്പോള്‍ വന്നേക്കാം. സല്‍മാന്‍ ഖാന്‍റെ സര്‍പ്രൈസ് ക്യാമിയോ അടക്കം ചിത്രത്തിലുണ്ടെങ്കിലും മൗത്ത് പബ്ലിസിറ്റിയിലൂടെ ചിത്രം വാരാന്ത്യത്തില്‍ എത്ര കളക്ഷന്‍ നേടും എന്നത് നിര്‍ണ്ണായകമാണ്. 

റൂഹ് ബാബയായി കാർത്തിക് ആര്യൻ, മഞ്ജുളികയായി വിദ്യാ ബാലൻ തിരിച്ചെത്തുന്ന ത്രിപ്തി ദിമ്രി, മാധുരി ദീക്ഷിത് എന്നിവരും അഭിനയിക്കുന്ന ഹൊറർ-കോമഡി ചിത്രമായ ഭൂൽ ഭുലയ്യ 3യുമായി ക്ലാഷായാണ് സിങ്കം എഗെയ്ന്‍ എത്തിയിരിക്കുന്നത്.   ഭൂൽ ഭുലയ്യ 3യും മികച്ച കളക്ഷന്‍ നേടുന്നുണ്ടെന്നാണ് വിവരം. 

ആദ്യത്തെ കണക്കുകള്‍ പ്രകാരം 32 കോടി മുതല്‍ 34 കോടി വരെ ആദ്യദിനത്തില്‍ കളക്ഷന്‍ നേടിയെന്നാണ് വിവരം.  മള്‍ട്ടിപ്ലക്സ് ശൃംഖലകളായ പിവിആർഐനോക്സും സിനിപോളിസും 14.50 കോടി രൂപയാണ് ഈ ചിത്രത്തില്‍ നിന്നും ആദ്യദിനം കളക്ട് ചെയ്തത്. കാർത്തിക് ആര്യൻ്റെ നേതൃത്വത്തിലുള്ള ഹൊറർ കോമഡി പശ്ചിമ ബംഗാൾ, രാജസ്ഥാൻ, ഡൽഹി യുപി എന്നിവിടങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ചുവെന്നാണ് വിവരം.

എന്തായാലും അവസാന കണക്കുകളും വാരാന്ത്യത്തിലെ പ്രകടനവും ആയിരിക്കും ഇത്തവണത്തെ ബോളിവുഡിലെ ദീപാവലി വിജയി ആരാണെന്ന് തീരുമാനിക്കുക എന്നാണ് ട്രാക്കര്‍മാര്‍ പറയുന്നത്. 

click me!