'പത്ത് തല' ചിമ്പുവിന് വന്‍ തിരിച്ചുവരവോ?; റിലീസ് ദിനത്തിലെ കളക്ഷന്‍ ഇങ്ങനെ

By Web Team  |  First Published Mar 31, 2023, 6:06 PM IST

ചിമ്പുവും ഗൗതം കാർത്തിക്കും പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രം ആദ്യ ദിനം മികച്ച പ്രകടനം കാഴ്ചവച്ചുവെന്നാണ് തമിഴ് ചലച്ചിത്ര രംഗം വിലയിരുത്തുന്നത്. 


ചെന്നൈ: ചിമ്പു നായകനായി എത്തുന്ന റഹ്മാന്‍റെ സംഗീതത്തില്‍ എത്തുന്ന 'പത്ത് തല' ചിത്രം മാര്‍ച്ച് 30ന് തിയറ്ററുകളിൽ എത്തിയത്. ഒബേലി എൻ കൃഷ്‍ണയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.  കന്നഡ ചിത്രം മഫ്ത്തിയുടെ ഓഫീഷ്യല്‍ റീമേക്കാണ് ചിത്രം. ചിത്രം എന്നാല്‍ ബോക്സോഫീസില്‍ ഭേദപ്പെട്ട ഉണ്ടാക്കിയത് എന്നാണ് കണക്കുകള്‍ കാണിക്കുന്നത്.

പത്ത് തല തമിഴ്‌നാട്ടിൽ  7 കോടി രൂപയുടെ കളക്ഷൻ നേടിയപ്പോൾ ലോകമെമ്പാടും ഈ ചിത്രം 10 കോടി രൂപയാണ് ആകെ ഗ്രോസ് ചെയ്തത് എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ കണക്കുകള്‍ പറയുന്നത്.

Latest Videos

undefined

ചിമ്പുവും ഗൗതം കാർത്തിക്കും പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രം ആദ്യ ദിനം മികച്ച പ്രകടനം കാഴ്ചവച്ചുവെന്നാണ് തമിഴ് ചലച്ചിത്ര രംഗം വിലയിരുത്തുന്നത്. എന്നാല്‍ അടുത്തിടെ ധനുഷിന്‍റെ വാത്തിയുടെ ആദ്യ ദിന ബിസിനസ്സ് തകർക്കാൻ അതിന് കഴിഞ്ഞില്ല. വാത്തി ആദ്യ ദിനത്തിൽ ഇന്ത്യയിൽ ഏകദേശം 15 കോടി രൂപ കളക്ഷൻ നേടി. രാജ്യത്തുടനീളം ഗംഭീരമായി റിലീസ് ചെയ്ത ദസറ എന്നാല്‍ തമിഴ്നാട്ടില്‍ പത്ത് തലയ്ക്ക് കാര്യമായ മത്സരമൊന്നുമായില്ല. അതേ സമയം തമിഴ് നാട്ടില്‍ കാര്യമായ റിലീസ് ഒന്നും ഇല്ലാത്തതും പത്ത് തലയ്ക്ക് ഗുണമായി. 

പത്ത് തലയ്ക്കായി  ഫറൂഖ് ജെ ബാഷയാണ്  ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. പ്രവീണ്‍ കെ എല്‍ ആണ് എഡിറ്റിംഗ് നിര്‍വഹിക്കുന്നത്. ചിത്രത്തിന്റെ തിയറ്റര്‍ റിലീസിന് ശേഷമുള്ള ഒടിടി റൈറ്റ്സ് ആമസോണ്‍ പ്രൈം വീഡിയോയാണ് സ്വന്തമാക്കിയിരിക്കുന്നത് എന്നായിരുന്നു റിപ്പോര്‍ട്ട്.

അതിനിടെയാണ് ഉലകനായകന്‍  കമല്‍ഹാസൻ ചിമ്പുവിനെ നായകനാക്കി നിര്‍മിക്കുന്ന ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ചിത്രത്തിന്‍റെ ടൈറ്റില്‍ പ്രഖ്യാപിച്ചില്ലെങ്കിലും. ചിമ്പുവിന്‍റെ 48 മത്തെ ചിത്രം കമല്‍ നിര്‍മ്മിക്കും എന്ന പ്രഖ്യാപനം മാര്‍ച്ച് 9നാണ് ഔദ്യോഗികമായി വന്നത്.

ലോകേഷ് കനകരാജിന്റെ 'വിക്ര'ത്തിന്റെ വിജയത്തിനു ശേഷം കമല്‍ഹാസനും ആര്‍ മഹേന്ദ്രനും നിര്‍മിക്കുന്ന ചിത്രം ഡെസിങ് പെരിയസ്വാമിയാണ് സംവിധാനം ചെയ്യുന്നത്. കമലിന്‍റെ പ്രൊഡക്ഷന്‍ കമ്പനിയായ രാജ് കമലിന്‍റെ 56 മത്തെ നിര്‍മ്മാണമാണ് ഈ ചിത്രം. നിലവില്‍ ബ്ലെഡ് ആന്‍റ് ബാറ്റില്‍ എന്ന് ക്യാപ്ഷന്‍ നല്‍കിയിരിക്കുന്ന ചിത്രം ഒരു ആക്ഷന്‍ ത്രില്ലറായിരിക്കും എന്നാണ് വിവരം.

മികച്ച തുടക്കം: നാനിയുടെ ദസറ റിലീസ് ദിവസം ബോക്സ് ഓഫീസില്‍ നേടിയത്

ജോണ്‍ വിക്കിന് മുന്നില്‍ വീണ് ഭീദ്; 'ഇന്ത്യ വിരുദ്ധ' ചിത്രം എന്നതിന് മറുപടിയുമായി സംവിധായകന്‍

click me!