കര്‍ണാടകത്തില്‍ നിന്ന് ശരിക്കും എത്ര നേടി? 'എമ്പുരാന്‍' ആദ്യ ഒഫിഷ്യല്‍ കണക്കുമായി 'കെജിഎഫ്' നിര്‍മ്മാതാക്കള്‍

ലൂസിഫറിന്‍റെ രണ്ടാം ഭാഗമായി എത്തിയ ചിത്രം


സമീപകാല മലയാള സിനിമയില്‍ ഏറ്റവും വലിയ പ്രീ റിലീസ് ഹൈപ്പുമായി എത്തിയ ചിത്രമായിരുന്നു മോഹന്‍ലാല്‍ നായകനായ എമ്പുരാന്‍. ലൂസിഫറിന്‍റെ സീക്വല്‍ ആയി എത്തിയ ചിത്രം മലയാളത്തിലെ എക്കാലത്തെയും വലിയ ബജറ്റിലും കാന്‍വാസിലും എത്തിയ ഒന്നായിരുന്നു. ആദ്യ ഷോകള്‍ക്കിപ്പുറം സമ്മിശ്ര പ്രതികരണങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ചിത്രത്തിന്‍റെ ബോക്സ് ഓഫീസ് കളക്ഷനെ അത് ഒരു തരത്തിലും ബാധിച്ചില്ല. വെറും അഞ്ച് ദിവസം കൊണ്ടാണ് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം 200 കോടി ക്ലബ്ബില്‍ ഇടംപിടിച്ചത്. ഇപ്പോഴിതാ ചിത്രത്തിന്‍റെ കര്‍ണാടകത്തിലെ കളക്ഷന്‍ കണക്കുകള്‍ ഔദ്യോഗികമായിത്തന്നെ പുറത്തെത്തിയിരിക്കുകയാണ്.

കേരളത്തിലേതുപോലെതന്നെ മറ്റ് സംസ്ഥാനങ്ങളിലും വിദേശ മാര്‍ക്കറ്റുകളിലുമൊക്കെ ഏറ്റവും ശ്രദ്ധേയരായ ഡിസ്സ്ട്രിബ്യൂട്ടര്‍മാരാണ് ചിത്രം വിതരണം ചെയ്തത്. അതിനാല്‍ത്തന്നെ എല്ലാ മാര്‍ക്കറ്റുകളിലും ചിത്രത്തിന് മികച്ച സ്ക്രീന്‍ കൗണ്ടോടെയുള്ള റിലീസ് ആണ് ലഭിച്ചത്. കെജിഎഫ് അടക്കമുള്ള വമ്പന്‍ ചിത്രങ്ങളുടെ നിര്‍മ്മാതാക്കളായ ഹൊംബാലെ ഫിലിംസ് ആണ് ചിത്രം കര്‍ണാടകത്തില്‍ വിതരണം ചെയ്തത്. മലയാളം, കന്നഡ പതിപ്പുകള്‍ കൂടാതെ ഹിന്ദി തെലുങ്ക് പതിപ്പുകള്‍ക്കും കര്‍ണാടകത്തില്‍ റിലീസ് ഉണ്ടായിരുന്നു. ഇതില്‍ ബെംഗളൂരു അടക്കമുള്ള സെന്‍ററുകളില്‍ വലിയ ജനമാണ് തിയറ്ററുകളില്‍ ചിത്രം കാണാന്‍ എത്തിയത്. 

Latest Videos

10 കോടിയിലധികം ഗ്രോസ് കളക്ഷനാണ് ചിത്രം കര്‍ണാടകത്തില്‍ നിന്ന് നേടിയിരിക്കുന്നതെന്നാണ് ഹൊംബാലെ അറിയിക്കുന്നത്. എമ്പുരാനെ സംബന്ധിച്ച് വലിയ നേട്ടമാണ് ഇത്. കൂടാതെ ഭാവി മലയാള ചിത്രങ്ങള്‍ക്ക് കര്‍ണാടകത്തില്‍ മികച്ച റിലീസ് ലഭിക്കാനും ഇത് ഇടയാക്കും. മഞ്ഞുമ്മല്‍ ബോയ്സിന് ശേഷം 200 കോടി ക്ലബ്ബില്‍ ഇടംപിടിച്ച മലയാള ചിത്രമാണ് എമ്പുരാന്‍. അന്തര്‍ദേശീയ താരങ്ങള്‍ ഉള്‍പ്പെട്ട വന്‍ താരനിരയാണ് ചിത്രത്തില്‍ ഉള്ളത്. 

ALSO READ : ഏഷ്യാനെറ്റില്‍ അടുത്തയാഴ്ച പുതിയ പരമ്പര; 'ടീച്ചറമ്മ'യായി ശ്രീലക്ഷ്‍മി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!