സംഭവം 2021 ൽ, വിശാഖപട്ടണത്ത് നിന്ന് വന്ന ലോറി, പരിശോധനയിൽ 757 കിലോ കഞ്ചാവ്; 3 പ്രതികൾക്ക് 15 വർഷം തടവും പിഴയും

മലപ്പുറം സ്വദേശികളായ ബാദുഷ നാസ൪, മുഹമ്മദ് ഫായിസ്, ഇടുക്കി സ്വദേശി ജിഷ്ണു ബിജു എന്നിവരെയാണ് ശിക്ഷിച്ചത്.

757 kilo ganja seized and three accused arrested 15 years jail term and fine

പാലക്കാട്: 757 കിലോ കഞ്ചാവ് കടത്തിയ കേസിൽ പ്രതികൾക്ക് 15 വർഷം കഠിനതടവും ഒന്നരലക്ഷം പിഴയും ശിക്ഷ വിധിച്ച് കോടതി. മലപ്പുറം സ്വദേശികളായ ബാദുഷ നാസ൪, മുഹമ്മദ് ഫായിസ്, ഇടുക്കി സ്വദേശി ജിഷ്ണു ബിജു എന്നിവരെയാണ് ശിക്ഷിച്ചത്. നാലു വ൪ഷം മുമ്പ് വിശാഖപട്ടണത്ത് നിന്നും കേരളത്തിലേക്ക് കഞ്ചാവു കടത്തിയ സംഭവത്തിലാണ് പാലക്കാട് മൂന്നാം അഡിഷനൽ സെഷൻസ് കോടതിയുടെ വിധി.

2021 ഏപ്രിൽ 22 കൊവിഡ് കാലത്ത് വാളയാ൪ അതി൪ത്തിയിൽ പരിശോധനയ്ക്കിടെയാണ് ക൪ണാടക രജിസ്ട്രേഷൻ ലോറി എക്സൈസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപെട്ടത്. പിന്നാലെ നടത്തിയ പരിശോധനയിലായിരുന്നു രഹസ്യ അറകളിൽ 328 പാക്കറ്റുകളിലായി 757 കിലോയിലധികം കഞ്ചാവ് കണ്ടെടുത്തത്. ലോറിയിലുണ്ടായിരുന്ന മൂന്നു പേരെയും അറസ്റ്റ് ചെയ്തു. 

Latest Videos

ആന്ധ്രപ്രദേശിലെ നരസിംപട്ടണത്തിൽ നിന്നും കൊച്ചിയിലേക്കാണ് പ്രതികൾ കഞ്ചാവ് കടത്താൻ ശ്രമിച്ചത്. കേസിൽ 18 സാക്ഷികളും 60 രേഖകളും നി൪ണായകമായി. കേസിലെ നാലാം പ്രതി തിരുവനന്തപുരം കാട്ടാക്കട സ്വദേശി സതീഷ് ഉണ്ണിയെ എക്സൈസ് പിന്നീട് അറസ്റ്റ് ചെയ്തിരുന്നു. 

vuukle one pixel image
click me!