വൻ കുതിപ്പാണ് ജവാന് ഞായറാഴ്ച.
ഷാരൂഖിന്റെ ജവാൻ ഓരോ ദിവസവും കളക്ഷനില്‍ കുതിപ്പ് രേഖപ്പെടുന്നതാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ടില്‍ വ്യക്തമാകുന്നത്. അത്ഭുതപ്പെടുത്തുന്ന വിജയമാണ് ഷാരൂഖ് ഖാൻ നായകനായ ചിത്രം ജവാൻ നേടിക്കൊണ്ടിരിക്കുന്നതെന്ന് വ്യക്തം. പല റെക്കോര്‍ഡുകളും തിരുത്തപ്പെടുമെന്നും ഉറപ്പ്. ഇന്നലെ മാത്രം ജവാൻ 59.15 കോടി നേടിയിരിക്കുന്നു എന്നാണ് ട്രേഡ് അനലിസ്റ്റ് മനോബാല വിജയബാലൻ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ആഗോളതലത്തില്‍ റിലീസില്‍ ഹിന്ദി ചിത്രത്തിന്റെ കളക്ഷനില്‍ റെക്കോര്‍ഡ് ഇട്ടായിരുന്നു ഷാരൂഖ് ഖാന്റെ ജവാൻ കുതിപ്പിന് തുടക്കമിട്ടത്. റിലീസിന് ജവാൻ നേടിയത് 125.05 കോടി രൂപയായിരുന്നു. ഇപ്പോള്‍ ജവാൻ ആകെ 821.85 കോടി രൂപയാണ് നേടിയിരിക്കുന്ന്. ഈ നേട്ടത്തിലെത്തുന്ന ഷാരൂഖിന്റെ രണ്ടാമത്തെ ചിത്രമായി മാറിയിരിക്കുകയാണ് ജവാൻ.
Jawan WW Box Office
ZOOMS past ₹800 cr gross mark in just 11 days.
Fastest Bollywood film to achieve this HUMONGOUS feat.
2nd entrant for Shah Rukh Khan after .
|||||||
Day 1 - ₹ 125.05 cr
Day 2 - ₹ 109.24 cr
Day 3 - ₹ 140.17… pic.twitter.com/8LpRBWh6fQ
undefined
ജവാന്റെ ബോക്സ് ഓഫീസ് കളക്ഷൻ കോടികളുടെ കണക്കില്‍ റിലീസായ വ്യാഴാഴ്‍ച- 125.05, വെള്ളി- 109.24, ശനി- 140.17, ഞായര്‍- 156.80, തിങ്കള്‍- 52.39, ചൊവ്വ- 38.21, ബുധൻ- 34.06, വ്യാഴം- 28.79, വെള്ളി- 26.35, ശനി- 51.64,ഞായര്‍- 82.15, ആകെ- 821.85 എന്നിങ്ങനെയാണ്. ഷാരൂഖ് ഹിറ്റ്‍മേക്കര്‍ അറ്റ്‍ലിയുടെ സംവിധാനത്തില്‍ ആദ്യമായിട്ട് നായകനായതാണ് ജവാൻ. ആദ്യമായിട്ടായിരുന്നു അറ്റ്‍ലി ഒരു ബോളിവുഡില്‍ സംവിധാനം ചെയ്യുന്നതും. തുടക്കം മികച്ചതാക്കാൻ അറ്റ്‍ലിക്ക് കഴിഞ്ഞു.
ഷാരൂഖ് ഖാന്റെ നായിക നയൻതാരയായിരുന്നു. ഇതാദ്യമായി നയൻതാര ഒരു ബോളിവുഡ് സിനിമയില്‍ നായികയായപ്പോള്‍ വൻ ഹിറ്റ് നേടാൻ സാധിച്ചുവെന്നതിനാല്‍ മറ്റ് നടിമാരെ ബഹുദൂരം പിന്നിലാക്കാൻ കഴിഞ്ഞിരിക്കുകയാണ്. റെക്കോര്‍ഡ് കണക്കുകളില്‍ നയൻതാരയുടെ പേരുമുണ്ടാകും. അത്രയ്‍ക്ക് മികച്ച പ്രകടനമായിരുന്നു നയൻതാരയുടേതെന്ന് ചിത്രം കണ്ടവര്‍ സാക്ഷ്യപ്പെടുത്തുകയും ചെയ്‍തിരുന്നു. വിജയ് സേതുപതി ജവാനില്‍ വില്ലൻ കഥാപാത്രവുമായി എത്തി. ജി കെ വിഷ്‍ണുവാണ് ഛായാഗ്രാഹണം. സംഗീതം അനിരുദ്ധ് രവിചന്ദര്‍ ആണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക