ഡങ്കി ഉയര്‍ത്തെഴുന്നേറ്റു, ഷാരൂഖ് ചിത്രം കളക്ഷനില്‍ ആ സുവര്‍ണ നേട്ടത്തിലെത്തി

By Web TeamFirst Published Dec 25, 2023, 12:15 PM IST
Highlights

ഡങ്കിയുടെ ഇന്ത്യൻ ബോക്സ് ഓഫീസ് കളക്ഷൻ സുവര്‍ണ നേട്ടത്തില്‍.

ഷാരൂഖ് ഖാൻ നായകനായെത്തിയ ബോളിവുഡ് ചിത്രമാണ് ഡങ്കി. ഒരു പതിവ് ഷാരൂഖ് ഖാൻ ചിത്രത്തിന് ലഭിക്കുന്ന സ്വീകാര്യത ഡങ്കിക്ക് ലഭിച്ചിരുന്നില്ല. എന്നാല്‍ പോകെപ്പോകെ ഷാരൂഖ് ഖാൻ ചിത്രം ഡങ്കി സ്ഥിതി മെച്ചപ്പെടുത്തുന്നു എന്ന സൂചനകളാണ് ബോക്സ് ഓഫീസില്‍ നിന്ന് ലഭിക്കുന്നത്. ഡങ്കി ഇന്ത്യയില്‍ നിന്ന് 100 കോടി രൂപയോളം നേടി എന്നാണ് പുതിയ ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്.

ഡങ്കി ആഗോളതലത്തില്‍ ആകെ 157 കോടി രൂപയില്‍ അധികം നേടിയിട്ടുണ്ട് എന്നും ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുണ്ട്. തപ്‍സി പന്നുവാണ് ഡങ്കിയിലെ നായിക. വമ്പൻ പ്രകടനങ്ങളുമായി രാജ്യത്തെയാകെ വിസ്‍മയിപ്പിക്കുന്ന താരം വിക്കി കൗശലും ഡങ്കിയില്‍ ഒരു പ്രധാന വേഷത്തിലുണ്ട്. സംവിധാനം രാജ്‍കുമാര്‍ ഹിറാനിയാണ്.

Latest Videos

പഠാനും ജവാനും 2023ല്‍ വൻ ഹിറ്റ് ചിത്രങ്ങളായി മാറിയതിനാല്‍ ഷാരൂഖ് ഖാൻ നായകനായി എത്തുന്ന ഡങ്കിയിലും പ്രേക്ഷകര്‍ക്ക് വലിയ പ്രതീക്ഷകളുണ്ടായിരുന്നു.  ഡങ്കിയുടെ ബജറ്റ് വെറും 120 കോടി രൂപയാണ് എന്നതും ചെറിയ ക്യാൻവാസില്‍ ഒരുക്കിയതാണ് എന്നും പിന്നീട് വാര്‍ത്തകള്‍ വന്നു. ഷാരൂഖ് ഖാന് 28 കോടിയാണ് സിനിമയ്‍ക്കായി പ്രതിഫലം ലഭിച്ചത്. വിക്കി കൗശലിന് ഡങ്കിക്കായി 12 കോടി രൂപ പ്രതിഫലമായി ലഭിച്ചപ്പോള്‍ നായികയായി എത്തിയ തപ്‍സി പാന്നുവിന് 11 കോടി രൂപയായിരുന്നു.

ഷാരൂഖെത്തിയ ഒരു രാജ്‍കുമാര്‍ ഹിറാനി ചിത്രം എന്ന നിലയില്‍ മാത്രം പ്രേക്ഷക സ്വീകാര്യത ലഭിക്കുന്ന ഡങ്കി ജിയോ സിനിമയിലാകും ഓണ്‍ലൈനില്‍ പ്രദര്‍ശിപ്പിക്കുക എന്ന് ഇംഗ്ലീഷ് ജാഗ്രണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമില്ല. ഷാരൂഖിനും വിക്കിക്കും തപ്‍സിക്കും പുറമേ ചിത്രത്തില്‍   വിക്രം കൊച്ചാര്‍, ജ്യോതി സുഭാഷ്, അനില്‍ ഗ്രോവര്‍, ബൊമൻ ഇറാനി, ദേവെൻ, അരുണ്‍ ബാലി, അമര്‍ദീപ് ഝാ, ജിതേന്ദ്ര, ഷാഹിദ്, ജെറെമി തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. രാജ്‍കുമാര്‍ ഹിറാനിക്കൊപ്പം ഡങ്കി സിനിമയുടെ തിരക്കഥ എഴുതിയിരിക്കുന്നത് അഭിജിത്ത് ജോഷിയും കനികയുമാണ്.

Read More: കേരളത്തിനു പുറത്തും രാജാവ് അയാള്‍ തന്നെ, രണ്ടും മൂന്നും മലയാളത്തിന്റെ യുവ താരങ്ങള്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

tags
click me!