ഈ കണക്കുകൾ അനുസരിച്ചാണെങ്കിൽ സ്വന്തം സിനിമയായ പഠാന്റെ ആദ്യദിന കളക്ഷനെയാണ് ഷാരൂഖ് മറികടന്നിരിക്കുന്നത്.
പ്രഖ്യാപന സമയം മുതൽ ഏറെ പ്രതീക്ഷ ഉണർത്തിയ ചിത്രമായിരുന്നു ജവാൻ. തമിഴിലെ സൂപ്പർ ഹിറ്റ് സംവിധായകൻ ആറ്റിലി സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രം എന്നത് തന്നെ ആയിരുന്നു അതിന് പ്രധാന കാരണം. ഒപ്പം തെന്നിന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ നായികയായി എത്തുന്ന ആദ്യ ബോളിവുഡ് ചിത്രവും. ഷാരൂഖ് ഖാൻ തെന്നിന്ത്യൻ സ്റ്റൈലിൻ നിറഞ്ഞാടുന്നത് കാണാൻ കാത്തിരുന്ന പ്രേക്ഷകർക്ക് മുന്നിലേക്ക് കഴിഞ്ഞ ദിവസം ജവാൻ എത്തി. മുൻവിധികളെ മാറ്റി മറിച്ച്, പ്രതീക്ഷയ്ക്കൊത്ത് വളരാൻ ജവാനായി എന്നാണ് ആദ്യ ബോക്സ് ഓഫീസ് കണക്കുകള് സൂചിപ്പിക്കുന്നത്.
72.46 കോടിയാണ് ജവാൻ ആദ്യദിനം നേടിയിരിക്കുന്നത്. ഹിന്ദിയിൽ 16,157 ഷോകൾ ആണ് ആദ്യ ദിനം നടന്നത്. ഇവിടെ നിന്നുമാത്രം 60.76 കോടി ഷാരൂഖ് ചിത്രം നേടി. തമിഴിൽ 1,238 ഷോകളിലായി 6.41 കോടി നേടിയപ്പോൾ 810 ഷോകളിലായി തെലുങ്കിൽ നിന്നും 5.29 കോടിയും ജവാൻ നേടി. അങ്ങനെ ആകെ മൊത്തം 72 കോടി എന്നാണ് ട്രേഡ് അനലിസ്റ്റ് ആയ മനോബാല വിജയബാലൻ ട്വീറ്റ് ചെയ്തിരിക്കുന്നത്. ഇന്ത്യൻ ബോക്സ് ഓഫീസ് കളക്ഷൻ മാത്രമാണിത്.
Jawan takes earth shattering opening in India
Sold a whopping 2⃣6⃣8⃣9⃣3⃣6⃣1⃣ tickets from tracked shows alone.
Hindi
Shows - 16,157
Gross - ₹ 60.76 cr
Tamil
Shows - 1,238
Gross - ₹ 6.41 cr
Telugu
Shows - 810
Gross - ₹ 5.29 cr
Total - ₹ 72.46 cr
||||| pic.twitter.com/kCaHsrvxuf
undefined
ഈ കണക്കുകൾ അനുസരിച്ചാണെങ്കിൽ സ്വന്തം സിനിമയായ പഠാന്റെ ആദ്യദിന കളക്ഷനെയാണ് ഷാരൂഖ് മറികടന്നിരിക്കുന്നത്. റിലീസ് ദിവസം പഠാന്‍ ഇന്ത്യയില്‍ 55 കോടിയാണ് നേടിയത്. ഈ ഒരു നിലയിലാണ് ഷോകൾ മുന്നോട്ട് പോകുന്നതെങ്കിൽ വരുംദിനങ്ങളിൽ തന്നെ ജവാൻ 100 കോടിയും പിന്നിട്ട് ജൈത്രയാത്ര തുടരുമെന്നാണ് വിലയിരുത്തൽ.
പുതുപ്പള്ളി തെരഞ്ഞെടുപ്പ് ഫലം തത്സമയം അറിയാം..