ശരിക്കും ഡങ്കി ഹിറ്റായോ, ഇതാ കളക്ഷന്റെ ഒഫിഷ്യല്‍ റിപ്പോര്‍ട്ട്

By Web TeamFirst Published Dec 29, 2023, 3:11 PM IST
Highlights

ഡങ്കി ശരിക്കും നേടിയത്.

ഷാരൂഖ് ഖാൻ നായകനായി ഒടുവിലെത്തിയ ചിത്രമാണ് ഡങ്കി. പതിവ് ആരവം ഷാരൂഖ് ഖാൻ ചിത്രത്തിനുണ്ടായിരുന്നില്ല. സംവിധായകൻ രാജ്‍കുമാര്‍ ഹിറാനിയുടെ പുതിയ ചിത്രം എന്നതായിരുന്നു ഡങ്കിയുടെ ആകര്‍ഷണം. ഡങ്കി ഒരു മാസ് ചിത്രമായിരുന്നില്ല. തുടക്കത്തില്‍ വലിയ സ്വീകാര്യത ഷാരൂഖ് ചിത്രത്തിന് ലഭിച്ചിരുന്നില്ലെങ്കിലും പിന്നീട് മികച്ച കുതിപ്പോടെ ആഗോളതലത്തില്‍ ഡങ്കി 305  കോടി രൂപ നേടിയിരിക്കുകയാണ് എന്നാണ് ഔദ്യോഗിക റിപ്പോര്‍ട്ട്.

ആക്ഷൻ ഴോണറില്‍ അല്ലാതിരുന്ന ഒരു ചിത്രമായിട്ടും ആഗോളതലത്തില്‍ ഷാരൂഖ് ഖാന്റെ ഡങ്കിക്ക് 305 കോടി രൂപ നേടാനായത് ചെറിയ കാര്യമല്ല. രസകരമായ ഒരു രാജ്‍കുമാര്‍ ഹിറാനി ചിത്രം എന്നാണ് ഡങ്കിക്ക് ലഭിക്കുന്ന അഭിപ്രായങ്ങള്‍. ഷാരൂഖ് ഖാന്റ വേറിട്ട വേഷമാണ് ചിത്രത്തിന്റെ ആകര്‍ഷണം. ചെറിയ ബജറ്റില്‍ ഒരുങ്ങിയ ഒരു ചിത്രം എന്ന നിലയില്‍ ഡങ്കിക്ക് മികച്ച നേട്ടമായിരിക്കും ബോക്സ് ഓഫീസില്‍ എന്നാണ് ലഭ്യമാകുന്ന റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നതും.

Latest Videos

പഠാനും ജവാനും 2023ല്‍ വൻ ഹിറ്റ് ചിത്രങ്ങളായി മാറിയതിനാല്‍ ഷാരൂഖ് ഖാൻ നായകനായി എത്തുന്ന ഡങ്കിയിലും പ്രേക്ഷകര്‍ക്ക് വലിയ പ്രതീക്ഷകളുണ്ടായിരുന്നു.  ഡങ്കിയുടെ ബജറ്റ് വെറും 120 കോടി രൂപയാണ് എന്നതും ചെറിയ ക്യാൻവാസില്‍ ഒരുക്കിയതാണ് എന്നും പിന്നീട് വാര്‍ത്തകള്‍ വന്നു. ഷാരൂഖ് ഖാന് 28 കോടിയാണ് സിനിമയ്‍ക്കായി പ്രതിഫലം ലഭിച്ചത്. വിക്കി കൗശലിന് ഡങ്കിക്കായി 12 കോടി രൂപ പ്രതിഫലമായി ലഭിച്ചപ്പോള്‍ നായികയായി എത്തിയ തപ്‍സി പാന്നുവിന് 11 കോടി രൂപയായിരുന്നു.

ഷാരൂഖെത്തിയ ഒരു രാജ്‍കുമാര്‍ ഹിറാനി ചിത്രം എന്ന നിലയില്‍ മാത്രം പ്രേക്ഷക സ്വീകാര്യത ലഭിക്കുന്ന ഡങ്കി ജിയോ സിനിമയിലാകും ഓണ്‍ലൈനില്‍ പ്രദര്‍ശിപ്പിക്കുക എന്ന് ഇംഗ്ലീഷ് ജാഗ്രണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമില്ല. ഷാരൂഖിനും വിക്കിക്കും തപ്‍സിക്കും പുറമേ ചിത്രത്തില്‍   വിക്രം കൊച്ചാര്‍, ജ്യോതി സുഭാഷ്, അനില്‍ ഗ്രോവര്‍, ബൊമൻ ഇറാനി, ദേവെൻ, അരുണ്‍ ബാലി, അമര്‍ദീപ് ഝാ, ജിതേന്ദ്ര, ഷാഹിദ്, ജെറെമി തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. രാജ്‍കുമാര്‍ ഹിറാനിക്കൊപ്പം ഡങ്കി സിനിമയുടെ തിരക്കഥ എഴുതിയിരിക്കുന്നത് അഭിജിത്ത് ജോഷിയും കനികയുമാണ്.

Read More: മമ്മൂട്ടിയും മോഹൻലാലുമല്ല, ഓപ്പണിംഗില്‍ ആ സൂപ്പര്‍താരം ഒന്നാമൻ, എക്കാലത്തെയും മൂന്നാമൻ ഡാര്‍ലിംഗ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

tags
click me!