തീയറ്ററില്‍ ചലനം സൃഷ്ടിക്കാതെ ശാകുന്തളം; സാമന്ത ചിത്രത്തിന് വന്‍ നിരാശ

By Web Team  |  First Published Apr 16, 2023, 2:09 PM IST

എന്നാല്‍ ഞായറാഴ്ചത്തെ കണക്കുകള്‍ കൂടി പരിഗണിച്ചാല്‍ മാത്രമേ ചിത്രത്തിന്‍റെ ബോക്സ് ഓഫീസിലെ വിധി നിര്‍ണ്ണയിക്കാന്‍ കഴിയൂ എന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നത്.


ഹൈദരാബാദ്:  പ്രിവ്യൂ ഷോകളില്‍ മികച്ച അഭിപ്രായം ഉണ്ടാക്കി സാമന്ത നായികയായി എത്തിയ ശാകുന്തളം എന്നാല്‍ ബോക്സോഫീസില്‍ കാര്യമായ ചലനം ഉണ്ടാക്കുന്നില്ലെന്ന് റിപ്പോര്‍ട്ട്.  ടൈംസ് നൗ റിപ്പോർട്ട് പ്രകാരം ആദ്യ രണ്ട് ദിവസത്തെ കണക്കുകളില്‍ ഈ ചിത്രം കിതയ്ക്കുകയാണ്. വിവിധ ഭാഷകളിലായി റിലീസ് ചെയ്ത ചിത്രം റിലീസ് ചെയ്ത് രണ്ടാം ദിവസം 1.5 കോടി രൂപ കളക്ഷൻ നേടിയത്. ഏപ്രിൽ 14 ന് റിലീസ് ചെയ്ത ചിത്രം ആദ്യ ദിനം 5 കോടി നേടിയിരുന്നു.

എന്നാല്‍ ഞായറാഴ്ചത്തെ കണക്കുകള്‍ കൂടി പരിഗണിച്ചാല്‍ മാത്രമേ ചിത്രത്തിന്‍റെ ബോക്സ് ഓഫീസിലെ വിധി നിര്‍ണ്ണയിക്കാന്‍ കഴിയൂ എന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നത്.

Latest Videos

undefined

 മലയാളിയായ ദേവ് മോഹനനാണ് ചിത്രത്തിലെ നായകന്‍. 'സൂഫിയും സുജാതയും' എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ നടനാണ് ദേവ് മോഹൻ. മലയാളം, കന്നഡ, ഹിന്ദി, തമിഴ്, തെലുങ്ക് ഉൾപ്പടെ അഞ്ച് ഭാഷകളില്‍ ഒരുങ്ങുന്ന 'ശാകുന്തളം' ത്രീഡിയില്‍ ആണ് റിലീസ് ചെയ്യുക. 'ശകുന്തള'യുടെ വീക്ഷണകോണില്‍ നിന്നുള്ളതായിരിക്കും ചിത്രം.

അല്ലു അർജുന്റെ മകൾ അര്‍ഹ, സച്ചിന്‍ ഖേഡേക്കര്‍, കബീര്‍ ബേദി, ഡോ. എം മോഹന്‍ ബാബു, പ്രകാശ് രാജ്, മധുബാല, ഗൌതമി, അദിതി ബാലന്‍, അനന്യ നാഗല്ല, ജിഷു സെന്‍ഗുപ്ത തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഗുണ ടീം വര്‍ക്സിന്‍റെ ബാനറില്‍ നീലിമ ഗുണ നിര്‍മ്മിച്ചിരിക്കുന്ന ചിത്രം അവതരിപ്പിക്കുന്നത് ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്‍റെ ബാനറില്‍ ദില്‍ രാജുവാണ്. വിജയ് നായകനായി എത്തിയ വാരിസിന്‍റെ നിര്‍മ്മാതാവാണ് ദില്‍ രാജു.

ചിമ്പുവുമായുള്ള ബന്ധം എങ്ങനെ; ചിലര്‍ പരിഹസിച്ചിരുന്നു ആ കാര്യത്തില്‍: തുറന്ന് പറഞ്ഞ് വിഘ്നേശ്

ആരാണ് വലിയ കമല്‍ ആരാധകന്‍; പൊതുവേദിയില്‍ 'ഏറ്റുമുട്ടി' മണികണ്ഠനും ലോകേഷും - വീഡിയോ

click me!