അക്ഷയ് കുമാറിന് വീണ്ടും ബോക്സോഫീസ് ദുരന്തമോ?; ഒന്നാം ദിനത്തില്‍ തണുപ്പന്‍ പ്രതികരണം.!

By Web Team  |  First Published Feb 24, 2023, 9:52 PM IST

രാജ് മേത്ത സംവിധാനം ചെയ്ത ചിത്രം ഒരു മലയാള ചിത്രത്തിന്‍റെ ഹിന്ദി റീമേക്ക് ആണിത്. സച്ചിയുടെ രചനയില്‍ ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്‍ത് പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച് 2019 ല്‍ പുറത്തെത്തിയ ഡ്രൈവിംഗ് ലൈസന്‍സ് ആണ് ആ ചിത്രം. 


മുംബൈ: അക്ഷയ് കുമാറും ഇമ്രാൻ ഹാഷ്മിയും പ്രധാന വേഷത്തില്‍ എത്തുന്ന സെൽഫിക്ക് ബോക്‌സ് ഓഫീസിൽ മോശം തുടക്കമെന്ന് റിപ്പോര്‍ട്ട്. ബോളിവുഡ് ഹംഗാമയുടെ റിപ്പോര്‍ട്ട് പ്രകാരം റിലീസ് ദിവസത്തെ ആദ്യത്തെ  കണക്കുകൾ പ്രകാരം ഈ ചിത്രം 2 കോടി മുതൽ 2.50 കോടി വരെ നേടാം എന്നാണ് പറയുന്നത്. നേരത്തെ ചിത്രത്തിന്‍റെ പ്രമോഷന്‍ അടക്കം നിരീക്ഷിച്ച് ബിസിനസ് അനലിസ്റ്റുകള്‍ കണക്കുകൂട്ടിയതിനേക്കാള്‍ ഏറെക്കുറവാണ് ഈ സംഖ്യ. പല മള്‍ട്ടിപ്ലെക്സുകളിലും ആവശ്യമായ കാണികള്‍ ഇല്ലാത്തതിനാല്‍ ഷോകള്‍ നടന്നില്ലെന്നും റിപ്പോര്‍ട്ടുണ്ട്. 

രാജ് മേത്ത സംവിധാനം ചെയ്ത ചിത്രം ഒരു മലയാള ചിത്രത്തിന്‍റെ ഹിന്ദി റീമേക്ക് ആണിത്. സച്ചിയുടെ രചനയില്‍ ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്‍ത് പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച് 2019 ല്‍ പുറത്തെത്തിയ ഡ്രൈവിംഗ് ലൈസന്‍സ് ആണ് ആ ചിത്രം. ഒരു മലയാള ചിത്രത്തിന്‍റെ ഹിന്ദി റീമേക്ക് ആണിത്. സച്ചിയുടെ രചനയില്‍ ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്‍ത് പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച് 2019 ല്‍ പുറത്തെത്തിയ ഡ്രൈവിംഗ് ലൈസന്‍സ് ആണ് ആ ചിത്രം. 

Latest Videos

undefined

അതേ സമയം റിലീസ് ദിനത്തിലെ കളക്ഷന്‍ വരുന്ന രണ്ട് വീക്ക് എന്‍റ് ദിനങ്ങളില്‍ 100 ശതമാനം കൂട്ടിയാലും ആദ്യ വാരന്ത്യത്തിലെ കളക്ഷന്‍ 30 കോടി കടക്കാന്‍ സാധ്യതയില്ലെന്നാണ് വിവരം. വിവിധ കേന്ദ്രങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ട് പ്രകാരം സെല്‍ഫി രാജ്യത്തെ വിവിധ മള്‍ട്ടിപ്ലെക്സ് ചെയിനുകളില്‍ നിന്നും റിലീസ് ദിനം വൈകീട്ട് 4.30വരെ നേടിയ കളക്ഷന്‍ ഇങ്ങനെയാണ്. പിവിആര്‍- 28 ലക്ഷം, ഇനോക്സ് -22 ലക്ഷം, സിനിപോളിസ് -13 ലക്ഷം. നേരത്തെ അഡ്വാന്‍സ് ബുക്കിംഗിലും തണുത്ത പ്രതികരണമാണ് സെല്‍ഫിക്ക് ലഭിച്ചത്. ഇത് സ്പോട്ട് ബുക്കിംഗില്‍ നികത്താനാകുമെന്നാണ് കരുതിയിരുന്നത്. 

അതേ സമയം സെല്‍ഫി റീമേക്കിന്‍റെ നിര്‍മ്മാണത്തിലും മലയാള താരം പൃഥ്വിരാജിന് പങ്കാളിത്തമുണ്ട്. ലിസ്റ്റിന്‍ സ്റ്റീഫന്‍റെ മാജിക് ഫ്രെയിംസ്, കരണ്‍ ജോഹറിന്‍റെ ധര്‍മ്മ പ്രൊഡക്ഷന്‍സ്, അക്ഷയ് കുമാറിന്‍റെ കേപ് ഓഫ് ഗുഡ് ഫിലിംസ് എന്നിവയ്ക്കൊപ്പം പൃഥ്വിരാജിന്‍റെ ഉടമസ്ഥതയിലുള്ള പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് സെല്‍ഫിയുടെ നിര്‍മ്മാണം. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന് നിര്‍മ്മാണ പങ്കാളിത്തമുള്ള ആദ്യ ബോളിവുഡ് ചിത്രവുമാണിത്. 

'ഗുഡ് ന്യൂസ്' എന്ന ചിത്രം ഒരുക്കിയ രാജ് മെഹ്‍തയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നായകന്‍ അക്ഷയ് കുമാര്‍ ആയതിനാല്‍ ബോളിവുഡ് ഈ വര്‍ഷം പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രങ്ങളില്‍ ഒന്നു കൂടിയായിരുന്നു സെല്‍ഫി. സല്‍മാന്‍ ഖാന്‍ ഫിലിംസ് ആണ് ചിത്രം രാജ്യമൊട്ടാകെ വിതരണം ചെയ്യുന്നത്. 

ഞാന്‍ എന്തിന് കനേഡിയന്‍ പൗരത്വം എടുത്തു; തുറന്ന് പറഞ്ഞ് അക്ഷയ് കുമാര്‍

വിരാട് കോലിയുടെ പ്രതിമയുടെ ചുണ്ടില്‍ ചുംബിച്ച് യുവതി; അനുഷ്ക ഇതൊന്നും കാണുന്നില്ലേ എന്ന് ആരാധകര്‍-വീഡിയോ

click me!