ടൈഗര്‍ 3ക്ക് ഓഫര്‍.
സല്‍മാൻ ഖാന്റെ ടൈഗര്‍ 3 കളക്ഷനില്‍ കുതിപ്പ് തുടരുകയാണ്. വമ്പൻ വിജയമായി മാറുകയാണ് സല്‍മാൻ ചിത്രം എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സല്‍മാന്റെ ടൈഗര്‍ 3 427 കോടി രൂപയാണ് ആഗോളതലത്തില്‍ ആകെ നേടിയിരിക്കുന്നത് എന്നാണ് ഔദ്യോഗിക ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്
സംവിധാനം നിര്‍വഹിച്ചത് മനീഷ് ശര്‍മയാണ്. ടൈഗര്‍ 3 ഒരു ആക്ഷൻ ചിത്രമായിട്ടാണ് പ്രദര്‍ശനത്തിനെത്തിയത്. ടൈഗര്‍ 3 റിലീസായിട്ട് ദിവസങ്ങള്‍ക്ക് ശേഷവും ബോക്സ് ഓഫീസില്‍ മികച്ച നേട്ടമുണ്ടാക്കാനാകുന്നുണ്ട്.. റെക്കോര്‍ഡുകള്‍ തിരുത്തി മുന്നേറുന്ന സല്‍മാൻ ചിത്രം ടൈഗര്‍ 3ക്ക് നവംബര്‍ 30 വരെ പിവിആര്‍ ഐനോക്സ്, സിനിപൊലിസ് എന്നിവടങ്ങളില്‍ 150 രൂപയ്‍ക്ക് ടിക്കറ്റ് ലഭിക്കുന്ന ഓഫറും പ്രഖ്യാപിച്ചിരിക്കുകയാണ്.
Celebrate with a Blockbuster Weekday Offer of ₹ 150/- across all shows in participating cinemas from Today to Thursday 30 Nov, 2023 in Hindi, Tamil & Telugu.
T&C apply. Check local cinema listings for details. pic.twitter.com/5WuLK4AufE
undefined
ഞായറാഴ്‍ച എത്ര ഒരു സിനിമയ്‍ക്ക് കളക്ഷൻ നേടാനാകും എന്നത് മുന്നോട്ടു പോക്കിനെയും സൂചിപ്പിക്കുന്നതാണ്. ലോകകപ്പുള്ളതിനാല്‍ ഇന്ത്യൻ ബോക്സ് ഓഫീസ് കളക്ഷനെ കാര്യമായി ബാധിക്കാനാണ് സാധ്യത എന്ന് നേരത്തെ സൂചനയുണ്ടായിരുന്നു. കണക്കുകളും ആ പ്രവചനം ശരിവച്ചു. ഞായറാഴ്‍ച ടൈഗര്‍ 3ക്ക് 10.25 കോടി രൂപ മാത്രം ഇന്ത്യയില്‍ നിന്ന് ആകെ നേടിയപ്പോള്‍ പ്രവര്‍ത്തി ദിവസമായിട്ടും തിങ്കളാഴ്‍ച 7.25 കോടിയുടെ കളക്ഷനുമായി ബോക്സ് ഓഫീസില്‍ തിരിച്ചെത്തിയിരുന്നു.
ടൈഗറിന് മികച്ച അഡ്വാന്‍സ് ബുക്കിംഗായിരുന്നു. സല്‍മാന്റെ ടൈഗര്‍ 3 ഒരു ദിവസം മുന്നേ യുഎഇയില്‍ റിലീസ് ചെയ്‍തിരുന്നു. അതിനാല്‍ നിരവധി പേര്‍ ചിത്രത്തെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ ഇന്ത്യയിലെ റിലീസിനു മുന്നേ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ചത് മികച്ച പരസ്യമായി. ഷാരൂഖ് ഖാന്റെ അതിഥി വേഷത്തിന്റെ ദൃശ്യങ്ങള്‍ ചോര്‍ന്നത് പ്രതിസന്ധിയിലാക്കുകയും ചെയ്‍തു. ചിത്രത്തിലെ സ്പോയിലറുകള്‍ ഒരിക്കലും വെളിപ്പെടുത്തരുതെന്ന് സല്‍മാൻ ഖാൻ സാമൂഹ്യ മാധ്യമത്തിലൂടെ അഭ്യര്‍ഥിക്കുകയും ചെയ്‍തിരുന്നു. ഹൃത്വിക് റോഷനും അതിഥി വേഷത്തിലുണ്ട്. റിലീസിന് മുന്നേയുള്ള ഹൈപ്പ് സല്‍മാന്റെ ചിത്രത്തിന് സ്വീകാര്യത നല്‍കുന്നു എന്നാണ് വ്യക്തമാകുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക