സല്‍മാൻ ഖാന്റെ പുതിയ ചിത്രത്തിന്റെ കളക്ഷൻ റിപ്പോര്‍ട്ട് പുറത്ത്.
സല്‍മാൻ ഖാൻ നായകനായി എത്തിയ ചിത്രമാണ് ടൈഗര്‍ 3. ലോകകപ്പിനിടെ എത്തിയ ഒരു ബോളിവുഡ് ചിത്രമായിട്ടും ടൈഗര്‍ 3 വൻ ഹിറ്റായി മാറിയിരിക്കുകയാണ്. സല്‍മാന്റെ ടൈഗര്‍ 3 278.05 കോടി രൂപയാണ് ഇന്ത്യയില്‍ നിന്ന് മാത്രമായി നേടിയിരിക്കുന്നത് എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്. മികച്ച പ്രതികരണവുമായി പ്രദര്‍ശനം തുടരുകയുമാണ്.
സംവിധാനം നിര്‍വഹിച്ചത് മനീഷ് ശര്‍മയാണ്. ടൈഗര്‍ 3 ഒരു ആക്ഷൻ ചിത്രമായിട്ടാണ് പ്രദര്‍ശനത്തിനെത്തിയത്. ടൈഗര്‍ 3 റിലീസായിട്ട് ദിവസങ്ങള്‍ക്ക് ശേഷവും ബോക്സ് ഓഫീസില്‍ മികച്ച നേട്ടമുണ്ടാക്കാനാകുന്നുണ്ട്. സല്‍മാൻ ഖാൻ നായകനായ ബോളിവുഡ് ചിത്രം ടൈഗര്‍ 3 ഇന്ത്യയില്‍ നിന്ന് മൂന്നാമത്തെ ബുധനാഴ്‍ചയിലും രണ്ട് കോടി രൂപ നേടിയിരിക്കുന്നു എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്
undefined
ഞായറാഴ്‍ച എത്ര ഒരു സിനിമയ്‍ക്ക് കളക്ഷൻ നേടാനാകും എന്നത് മുന്നോട്ടു പോക്കിനെയും സൂചിപ്പിക്കുന്നതാണ്. ലോകകപ്പുള്ളതിനാല്‍ ടൈഗര്‍ 3 സിനിമയുടെ കളക്ഷനെ ഇന്ത്യൻ ബോക്സ് ഓഫീസില്‍ റിലീസിനേ ശേഷമുള്ള ആദ്യ ഞായറാഴ്‍ച കാര്യമായി ബാധിക്കാനാണ് സാധ്യത എന്ന് നേരത്തെ സൂചനയുണ്ടായിരുന്നു. കണക്കുകളും ആ പ്രവചനം ശരിവച്ചു. ഞായറാഴ്‍ച ടൈഗര്‍ 3ക്ക് 10.25 കോടി രൂപ മാത്രം ഇന്ത്യയില്‍ നിന്ന് ആകെ നേടിയപ്പോള്‍ പ്രവര്‍ത്തി ദിവസമായിട്ടും തിങ്കളാഴ്‍ച 7.25 കോടിയുടെ കളക്ഷനുമായി ബോക്സ് ഓഫീസില്‍ തിരിച്ചെത്തിയിരുന്നു.
ടൈഗറിന് മികച്ച അഡ്വാന്‍സ് ബുക്കിംഗായിരുന്നു. സല്‍മാന്റെ ടൈഗര്‍ 3 ഒരു ദിവസം മുന്നേ യുഎഇയില്‍ റിലീസ് ചെയ്‍തിരുന്നു. അതിനാല്‍ നിരവധി പേര്‍ ചിത്രത്തെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ ഇന്ത്യയിലെ റിലീസിനു മുന്നേ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ചത് മികച്ച പരസ്യമായി. ഷാരൂഖ് ഖാന്റെ അതിഥി വേഷത്തിന്റെ ദൃശ്യങ്ങള്‍ ചോര്‍ന്നത് പ്രതിസന്ധിയിലാക്കുകയും ചെയ്‍തു. ചിത്രത്തിലെ സ്പോയിലറുകള്‍ ഒരിക്കലും വെളിപ്പെടുത്തരുതെന്ന് സല്‍മാൻ ഖാൻ സാമൂഹ്യ മാധ്യമത്തിലൂടെ അഭ്യര്‍ഥിക്കുകയും ചെയ്‍തിരുന്നു. ഹൃത്വിക് റോഷനും അതിഥി വേഷത്തിലുണ്ട്. റിലീസിന് മുന്നേയുള്ള ഹൈപ്പ് സല്‍മാന്റെ ചിത്രത്തിന് സ്വീകാര്യത നല്‍കി എന്നാണ് വ്യക്തമാകുന്നത്.
Read More: വിക്കി കൗശലിന്റെ സാം ബഹദുര്‍, ആദ്യ പ്രതികരണങ്ങള്‍ പുറത്ത്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക