'സ്റ്റീഫന്' പിന്നാലെ തിയറ്ററുകളിലേക്ക് 'വരദരാജ മന്നാർ'; രണ്ടാം വരവിലും ബോക്സ് ഓഫീസ് നേട്ടം, ഇതുവരെ നേടിയത്

ബോക്സ് ഓഫീസില്‍ മികച്ച നേട്ടം ഉണ്ടാക്കിക്കൊണ്ടാണ് സലാര്‍ പ്രദര്‍ശനം ആരംഭിക്കുന്നത്

salaar part 1 re release advance booking box office prithviraj sukumaran prabhas Prashanth Neel

റീ റിലീസ് ഇപ്പോള്‍ ഇന്ത്യന്‍ സിനിമയില്‍ ട്രെന്‍ഡ് ആണ്. ഏറെക്കാലം മുന്‍പ് തിയറ്ററുകളിലെത്തിയ ചിത്രങ്ങള്‍ റീമാസ്റ്റര്‍ ചെയ്ത് എത്തുന്നതിനൊപ്പം അത്ര പഴയതല്ലാത്ത ചിത്രങ്ങളും റീ റിലീസ് ആയി തിയറ്ററുകളിലെത്തുന്നുണ്ട്. ഈ വാരം കൗതുകകരമായ രണ്ട് റീ റിലീസുകളും സംഭവിക്കുന്നുണ്ട്. ഒന്ന് എമ്പുരാന്‍റെ ആദ്യ ഭാഗം ആയ ലൂസിഫര്‍ ആണ്. മാര്‍ച്ച് 27 ന് വരാനിരിക്കുന്ന എമ്പുരാന് ഒരാഴ്ച മുന്‍പ് ഇന്ന് മുതലാണ് ലൂസിഫര്‍ പ്രദര്‍ശിപ്പിക്കുക. ആഭ്യന്തര മാര്‍ക്കറ്റില്‍ മാത്രമല്ല, വിദേശ രാജ്യങ്ങളിലും മികച്ച സ്ക്രീന്‍ കൗണ്ടോടെ ചിത്രത്തിന് റീ റിലീസ് ഉണ്ട്. 

ഈ വാരത്തിലെ മറ്റൊരു ശ്രദ്ധേയ റീ റിലീസ് സലാര്‍ ആണ്. പ്രശാന്ത് നീലിന്‍റെ സംവിധാനത്തില്‍ 2023 ല്‍ എത്തിയ ചിത്രം വലിയ സാമ്പത്തിക വിജയമായിരുന്നു. പ്രഭാസ് നായകനായ ചിത്രത്തില്‍ മറ്റൊരു ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ചത് പൃഥ്വിരാജ് ആയിരുന്നു. സംവിധായകനായി അരങ്ങേറ്റം കുറിച്ച ചിത്രത്തിനൊപ്പം പൃഥ്വിരാജിന്‍റെ കരിയറിലെ ഒരു പ്രധാന ഇതരഭാഷാ ചിത്രവും ഒരേ സമയം തിയറ്ററുകളില്‍ റീ റിലീസിന് എത്തുന്നു എന്നത് കൗതുകവും അതേപോലെ യാദൃശ്ചികതയുമാണ്. 

Latest Videos

ബോക്സ് ഓഫീസില്‍ മികച്ച നേട്ടം ഉണ്ടാക്കിക്കൊണ്ടാണ് സലാര്‍ പ്രദര്‍ശനം ആരംഭിക്കുന്നത്. 2023 ലെ ആദ്യ റിലീസില്‍ ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 600 കോടിയിലേറെ നേടിയ ചിത്രത്തിന്‍റെ റീ റിലീസ് നാളെയാണ്. പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്കനുസരിച്ച് ചിത്രം അഡ്വാന്‍സ് ബുക്കിംഗിലൂടെ ഇതുവരെ നേടിയിരിക്കുന്നത് ഒരു കോടിയിലേറെയാണ്. ഒരു റീ റിലീസ് ചിത്രത്തെ സംബന്ധിച്ച മികച്ച അഡ്വാന്‍സ് ബുക്കിംഗ് സംഖ്യയാണ് ഇത്. മാര്‍ച്ച് 13 ന് ചിത്രത്തിന്‍റെ അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ചിരുന്നു. 

ALSO READ : പ്രശാന്ത് മുരളി നായകന്‍; 'കരുതൽ' വരുന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

vuukle one pixel image
click me!