ദളപതിയെ വീഴ്ത്തുമോ ഖുറേഷി എബ്രഹാം; മുന്നിലെ കടമ്പ ഒന്നും രണ്ടുമല്ല 10 എണ്ണമാണ് ! അത്ഭുതം സംഭവിക്കുമോ?

ലിയോയുടെ കളക്ഷൻ കഴിഞ്ഞ രണ്ട് വർഷമായി ഒരു സിനിമയും മറികടന്നിട്ടില്ല.

may be l2: empuraan beat vijay movie lucifer Day 1 Kerala box office collection

ചില സിനിമകൾ അങ്ങനെയാണ്. അവയുടെ രണ്ടാം വരവിനായി ഏറെ പ്രതീക്ഷയോടെ സിനിമാസ്വാദകർ കാത്തിരിക്കും. ആദ്യഭാ​ഗത്തിലൂടെ ലഭിച്ച ദൃശ്യാനുഭവം ആകും അതിന് പ്രധാന കാരണം. അത്തരത്തിലൊരു സിനിമ മലയാളത്തിൽ റിലീസിന് ഒരുങ്ങുകയാണ്. പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിന്റെ രണ്ടാം ഭാ​ഗമായ എമ്പുരാൻ. മോഹൻലാൽ നായകനായി എത്തുന്ന ചിത്രം തിയറ്ററിൽ എത്താൻ ഇനി ഏഴ് ദിവസം മാത്രമാണ് ബാക്കി. എല്ലാം ഒത്തുവന്നാൽ മലയാള സിനിമയുടെ ബോക്സ് ഓഫീസ് റെക്കോർഡുകൾ എമ്പുരാൻ മറികടക്കുമെന്നാണ് വിലയിരുത്തലുകൾ. 

ഈ അവസരത്തിൽ ആദ്യദിനം കേരളത്തിൽ മികച്ച കളക്ഷൻ നേടിയ സിനിമകളുടെ ലിസ്റ്റ് പുറത്തുവരികയാണ്. മലയാളത്തിന് പുറമെ ഇതര ഭാഷ സിനിമകളും ഇക്കൂട്ടത്തിലുണ്ട്. ലിസ്റ്റിൽ ഒന്നാമതുള്ളത് ഒരു മലയാള സിനിമ അല്ല എന്നത് ഏറെ ശ്രദ്ധേയമാണ്. മലയാളത്തിന്റെയും പ്രിയ ദളപതിയായ വിജയിയുടെ ലിയോ ആണ് ആദ്യദിനം കേരളക്കരയിൽ മികച്ച കളക്ഷൻ നേടിയ സിനിമ. 12 കോടിയാണ് ലിയോയുടെ ഒപ്പണിം​ഗ് ​ഡേ കളക്ഷൻ. 

Latest Videos

ലിയോയുടെ കളക്ഷൻ കഴിഞ്ഞ രണ്ട് വർഷമായി ഒരു സിനിമയും മറികടന്നിട്ടില്ല. ഈ കളക്ഷൻ എമ്പുരാൻ മറികടക്കുമെന്നാണ് ആരാധക പക്ഷം. പത്താം സ്ഥാനത്ത് മോഹൻലാലിന്റെ മലൈക്കോട്ടൈ വാലിബനും രജനികാന്തിന്റെ ജയിലറും ആണ്. 5.85കോടിയാണ് ഇരു സിനിമകളും നേടിയതെന്ന് സൗത്ത് ഇന്ത്യൻ ബോക്സ് ഓഫീസ് റിപ്പോർട്ട് ചെയ്യുന്നു. 

ആദ്യദിനം കേരളത്തിൽ നിന്നും പണംവാരിയ സിനിമകൾ ഇങ്ങനെ

1 ലിയോ : 12 കോടി 
2 കെജിഎഫ് 2 : 7.25 കോടി 
3. ഒടിയൻ : 7.22 കോടി 
4. ബീസ്റ്റ് : 6.65 കോടി 
5. ലൂസിഫർ : 6.38 കോടി 
6. മരക്കാർ : 6.35 കോടി 
7 പുഷ്പ 2 : 6.35 കോടി 
7. ഭീഷ്മപർവ്വം : 6.20 കോടി 
8 ടർബോ : 6.15 കോടി 
9. സർക്കാർ : 6.1 കോടി 
10. മലൈക്കോട്ടൈ വാലിബൻ / ജയിലർ : 5.85 Cr

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

vuukle one pixel image
click me!