കർണാടകയിൽ ചിത്രം ഇതിനോടകം തന്നെ വളരെ താഴെയാണ് കളക്ട് ചെയ്യുന്നത്. കന്നട പ്രാദേശിക സിനിമകൾ കടുത്ത വെല്ലുവിളി ഉയര്‍ത്തുമ്പോള്‍ ഒരാഴ്ച കൂടി സലാര്‍ കന്നട പതിപ്പ് അതിജീവിക്കുമോ എന്ന സംശയം നിലനില്‍ക്കുന്നുണ്ട്.
ബെംഗലൂരു: പ്രഭാസ് നായകനായ "സലാർ" വമ്പൻ കളക്ഷൻ നേടി ബോക്‌സ് ഓഫീസിൽ മികച്ച വിജയമാണ് ഉണ്ടാക്കുന്നത്. എന്നാൽ ചിത്രത്തിന്‍റെ കളക്ഷനിൽ ക്രമാനുഗതമായ ഇടിവ് നേരിട്ടുകൊണ്ടിരിക്കുകയാണ്. വെറും പത്ത് ദിവസം കൊണ്ട് എല്ലാവരെയും അമ്പരപ്പിച്ച് സമിശ്ര പ്രതികരണത്തിനിടയിലും ചിത്രം 600 കോടി ക്ലബില്‍ എത്തിയിട്ടുണ്ട്.
മൊത്തത്തില്‍ വലിയ മുന്നേറ്റം ചിത്രം ബോക്സോഫീസില്‍ ഉണ്ടാക്കുന്നുണ്ട്. വിദേശ വിപണികളിൽ സലാര്‍ മികച്ച ലാഭം കൊയ്യുമ്പോൾ ഇന്ത്യയിൽ കളക്ഷന്‍ താഴോട്ടാണ് എന്നാണ് വിവരം. ടോട്ടൽ കളക്ഷൻസിൽ എഴുനൂറ് കോടി പിന്നിടാൻ ചിത്രത്തിന് കഴിയും എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍. ചില മേഖലകളിൽ ചിത്രം കളക്ഷനില്‍ ഇടില് നേരിട്ടെങ്കിലും മൊത്തത്തിൽ സലാര്‍ ലാഭകരമാണ് എന്നാണ് കണക്കുകള്‍ പറയുന്നത്.
undefined
സലാറിന് വലിയ ഇടിവ് നേരിട്ടത് തമിഴ്നാട്ടിലാണ്. പക്ഷെ കേരളത്തിൽ ചിത്രം പ്രതീക്ഷിച്ച കളക്ഷന്‍ നേടുന്നുണ്ടെന്നാണ് വിവരം. എന്നിരുന്നാലും ആന്ധ്രാപ്രദേശിൽ കടുത്ത മത്സരമാണ് നടക്കുന്നത്. കർണാടകയിൽ ചിത്രം ഇതിനോടകം തന്നെ വളരെ താഴെയാണ് കളക്ട് ചെയ്യുന്നത്. കന്നട പ്രാദേശിക സിനിമകൾ കടുത്ത വെല്ലുവിളി ഉയര്‍ത്തുമ്പോള്‍ ഒരാഴ്ച കൂടി സലാര്‍ കന്നട പതിപ്പ് അതിജീവിക്കുമോ എന്ന സംശയം നിലനില്‍ക്കുന്നുണ്ട്.
കന്നടയിൽ "സലാർ" പത്ത് ദിവസം കൊണ്ട് 35 കോടി നേടനായി എന്നാണ് വിവരം. ദർശനെ നായകനാക്കി ഒരു പുതിയ കന്നഡ ചിത്രം "കട്ടേര" കഴിഞ്ഞ വെള്ളിയാഴ്ച അവിടെ റിലീസ് ചെയ്തിരുന്നു. ഗ്രാമീണ പശ്ചാത്തലത്തിലുള്ള ഈ ചിത്രം വളരെയധികം മികച്ച പ്രകടനം ബോക്‌സ് ഓഫീസിൽ പുറത്തെടുത്തതോടെ സലാര്‍ ശരിക്കും പിന്നോട്ട് പോയിരിക്കുകയാണ്. കന്നഡയിൽ രണ്ട് ദിവസം കൊണ്ട് 37 കോടിയാണ് "കട്ടേര" നേടിയത്. അതായത് സലാറിന്‍റെ പത്ത് ദിവസത്തെ കളക്ഷന് മൂന്ന് ദിവസത്തില്‍ ഡി ബോസ് എന്ന് അറിയപ്പെടുന്ന ദര്‍ശന്‍റെ പടം നേടി.
മികച്ച മൌത്ത് പബ്ലിസിറ്റി ചിത്രത്തിന് ഗുണം ചെയ്തുവെന്നാണ് വിവരം. അതേ സമയം കെജിഎഫ് കന്നടയില്‍ വന്‍ വിജയമായിരുന്നു. അതിന് കാരണം അത് അടിസ്ഥാനപരമായി കന്നട ചിത്രം ആണെന്നതായിരുന്നു. എന്നാല്‍ കന്നട താരങ്ങള്‍ പ്രധാന വേഷത്തില്‍ ഇല്ലാത്ത സലാറിനെ ഒരു ഡബ്ബ് ചിത്രം എന്ന നിലയിലാണ് കന്നട പ്രേക്ഷകര്‍ സമീപിച്ചത് എന്നും വിലയിരുത്തലുണ്ട്.
തരുൺ സുധീർ സംവിധാനം ചെയ്ത് റോക്ക്‌ലൈൻ വെങ്കിടേഷ് നിർമ്മിച്ച ചിത്രമാണ് കട്ടേര. ദർശന് പുറമേ നവാഗതയായ ആരാധന റാം, ജഗപതി ബാബു എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. സംഗീതം വി.ഹരികൃഷ്ണയും ഛായാഗ്രഹണവും എഡിറ്റിംഗും സുധാകരും നിർവ്വഹിക്കുന്നു.
2023 ഡിസംബർ 29നാണ് ചിത്രം പുറത്തിറങ്ങിയത് നിരൂപകരിൽ നിന്നും പ്രേക്ഷകരിൽ നിന്നും പ്രത്യേകിച്ച് ദർശന്റെ അഭിനയത്തെ മികച്ച അഭിപ്രായമാണ് ഉണ്ടാക്കിയത്.
'വീടിനു മുകളിൽ നിന്നാണ് ബിസിനസും പ്രണയവും തുടങ്ങിയത്', വിശേഷങ്ങളുമായി പ്രിയയും നിഹാലും