ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ റിലീസ് ദിനമായിരുന്ന വെള്ളിയാഴ്ച നേടിയത് 11.10 കോടി
സംവിധായകന്‍, നിര്‍മ്മാതാവ്, ടെലിവിഷന്‍ അവതാരകന്‍ എന്നിങ്ങനെ വ്യത്യസ്ത റോളുകളില്‍ ബോളിവുഡിന്‍റെ മുഖമായി മാറിയ വ്യക്തിത്വമാണ് കരണ്‍ ജോഹര്‍. നിര്‍മ്മാതാവായി നിറഞ്ഞ് നിന്നപ്പോഴും കരിയറില്‍ ഇതുവരെ ആകെ എട്ട് ചിത്രങ്ങളേ അദ്ദേഹം സംവിധാനം ചെയ്തിട്ടുള്ളൂ. ഏഴ് വര്‍ഷത്തിന് ശേഷം സംവിധാനം ചെയ്ത ഫീച്ചര്‍ ഫിലിം കഴിഞ്ഞ വാരാന്ത്യത്തില്‍ തിയറ്ററുകളില്‍ എത്തി. റോക്കി ഓര്‍ റാണി കീ പ്രേം കഹാനി എന്ന ചിത്രമാണ് അത്. അലിയ ഭട്ടും രണ്‍വീര്‍ സിംഗും നായികാനായകന്മാരായി എത്തിയ ചിത്രം റൊമാന്‍റിക് കോമഡി ഫാമിലി ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ്. ജൂലൈ 28 നായിരുന്നു ചിത്രത്തിന്‍റെ റിലീസ്. ബോളിവുഡിന്‍റെ നിലവിലെ സ്ഥിതിയില്‍ മികച്ചതെന്ന് പറയാവുന്ന ഓപണിംഗ് ആണ് ചിത്രം നേടിയത്. അതേസമയം ആദ്യ വാരാന്ത്യത്തിന് ശേഷമെത്തുന്ന തിങ്കളാഴ്ച ദിവസം ചിത്രം എത്തരത്തില്‍ കളക്ഷന്‍ നേടുമെന്ന കൗതുകം ട്രേഡ് അനലിസ്റ്റുകള്‍ക്ക് ഉണ്ടായിരുന്നു. ഇപ്പോഴിതാ, പുറത്തെത്തുന്ന കണക്കുകളനുസരിച്ച് ചിത്രം മണ്‍ഡേ ടെസ്റ്റില്‍ വീണിട്ടില്ല.
ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ റിലീസ് ദിനമായിരുന്ന വെള്ളിയാഴ്ച 11.10 കോടി നേടിയ ചിത്രമാണിത്. ശനി, ഞായര്‍ ദിനങ്ങളില്‍ കളക്ഷന്‍ ഉയര്‍ന്നു. യഥാക്രമം 16.05 കോടി, 18.75 കോടി എന്നിങ്ങനെ. വിജയചിത്രങ്ങളും വീണുപോകാന്‍ സാധ്യതയുള്ള തിങ്കളാഴ്ച ചിത്രത്തിന് ഇന്ത്യയില്‍ നിന്ന് നേടാനായത് 7.02 കോടിയാണ്. അതായത് ആദ്യ നാല് ദിനങ്ങളില്‍ ആഭ്യന്തര ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം നേടിയിരിക്കുന്നത് 52.92 കോടി. അതേസമയം ആഗോള ബോക്സ് ഓഫീസില്‍ ചിത്രം ഒരു പ്രധാന നാഴികക്കല്ലും പിന്നിട്ടിട്ടുണ്ട്. 100 കോടി ക്ലബ്ബ് ആണ് അത്. ആദ്യ നാല് ദിനങ്ങള്‍ കൊണ്ടാണ് ഇത്. ബോളിവുഡ് ചിത്രങ്ങളുടെ സമീപകാല ബോക്സ് ഓഫീസ് പ്രകടനം വച്ച് നോക്കിയാല്‍ പ്രതീക്ഷാനിര്‍ഭരമായ തുടക്കമാണിത്.
undefined
2016 ല്‍ പുറത്തെത്തിയ ഏ ദില്‍ ഹേ മുഷ്‍കില്‍ ആണ് കരണ്‍ ജോഹറിന്‍റെ സംവിധാനത്തില്‍ ഇതിന് മുന്‍പ് റിലീസ് ചെയ്യപ്പെട്ട ഫീച്ചര്‍ ഫിലിം. ജയ ബച്ചന്‍, ധര്‍മേന്ദ്ര, ഷബാന അസ്‍മി തുടങ്ങി വലിയൊരു താരനിരയും പുതിയ ചിത്രത്തില്‍ അണിനിരന്നിട്ടുണ്ട്.
ALSO READ : ഈ വര്‍ഷം ആദ്യദിന കളക്ഷനില്‍ ഞെട്ടിച്ച 10 ചിത്രങ്ങള്‍; കേരള ബോക്സ് ഓഫീസ് കണക്കുകള്‍
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക