രണ്ടാം ആഴ്‍ചയില്‍ 'കാന്താര' ഹിന്ദിയുടെ കളക്ഷനില്‍ വര്‍ദ്ധന, ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്

By Web Team  |  First Published Oct 22, 2022, 6:57 PM IST

'കാന്താര' ഹിന്ദി കുതിപ്പ് തുടരുന്നു.


രാജ്യത്തെയാകെ വിസ്‍മയിപ്പിക്കുന്ന ചിത്രമായി മാറിയിരിക്കുകയാണ് കന്നഡയില്‍ നിന്ന് എത്തിയ 'കാന്താര'. റിഷഭ് ഷെട്ടി സ്വന്തം സംവിധാനത്തില്‍ നായകനായ കന്നഡ ചിത്രം 'കാന്താര' മലയാളം, ഹിന്ദി, തെലുങ്ക്, തമിഴ്,  ഭാഷകളിലും മൊഴി മാറ്റി പ്രദര്‍ശനത്തിന് എത്തിയിട്ടുണ്ട്. വിവിധ ഭാഷകളിലെ സൂപ്പര്‍ താരങ്ങളടക്കം പ്രശംസിച്ച 'കാന്താര' എല്ലായിടങ്ങളിലും മികച്ച പ്രതികരണം നേടുകയാണ്. ഹിന്ദിയില്‍ അമ്പരപ്പിക്കുന്ന നേട്ടമാണ് 'കാന്താര' ബോക്സ് ഓഫീസില്‍ നിന്ന് സ്വന്തമാക്കിക്കൊണ്ടിരിക്കുന്നത്.

ഹിന്ദി പതിപ്പിന്റെ റിലീസ് ദിവസം 1.27 കോടിയും തുടര്‍ന്നുളള ദിവസങ്ങളിലായി 2.75 കോടി, 3.50 കോടി, 1.75 കോടി, 1.88 കോടി, 1.95 കോടി, 1.90 കോടി എന്നിങ്ങനെയുമാണ് നേടിയത്. ആദ്യ ആഴ്‍ച 15 കോടി നേടിയ ചിത്രത്തിന്റെ സ്വീകാര്യത രണ്ടാം ആഴ്‍ചയിലേക്ക് കടക്കുമ്പോള്‍ ഏറുകയാണ്. വെള്ളിയാഴ്‍ച 2.05 കോടി നേടിയ ചിത്രം ഇതുവരെ ഹിന്ദിയില്‍ നിന്ന് 17.05 കോടി കളക്റ്റ് ചെയ്‍തു. ഒക്ടോബര്‍ 20ന് പ്രദര്‍ശനത്തിന് എത്തിയ മലയാളം പതിപ്പും മികച്ച പ്രതികരണം നേടുന്നുണ്ട്.

* version* continues its victory march... Day 8 [second Fri] is HIGHER than Day 1, 4, 5, 6, 7... The festive season [, ] will only boost its biz... [Week 2] Fri 2.05 cr. Total: ₹ 17.05 cr. biz. Nett BOC. pic.twitter.com/EPwn7H3Yk6

— taran adarsh (@taran_adarsh)

Latest Videos

undefined

സിനിമാറ്റിക് ആയ ഗംഭീരമായ ഒരു നേട്ടമാണ് 'കാന്താര'യെന്ന് പൃഥ്വിരാജ് സാമൂഹ്യമാധ്യമത്തില്‍ എഴുതിയിരുന്നു. ക്യാമറയ്ക്ക് മുന്നിലും പിറകിലും ഒരേപോലെ പ്രതിഭാവിലാസം കാട്ടുന്നയാളാണ് റിഷഭ് ഷെട്ടി. ഹൊംബാളെ ഫിലിംസ്, എന്തൊക്കെ തരത്തിലുള്ള ഉള്ളടക്കമാണ് നിങ്ങള്‍ നിര്‍മ്മിച്ചുകൊണ്ടിരിക്കുന്നത്?, വഴി കാട്ടുന്നതിന് നന്ദി. അതിഗംഭീരമായ ആ അവസാന 20 മിനിറ്റിന് കാത്തിരിക്കുക, പൃഥ്വിരാജ് ട്വീറ്റ് ചെയ്‍തിരുന്നു.

'കെജിഎഫ്' നിര്‍മ്മാതാക്കളായ ഹൊംബാളെ ഫിലിംസ് നിര്‍മിച്ച് സെപ്റ്റംബര്‍ 30 ന് റിലീസ് ചെയ്യപ്പെട്ട ചിത്രം ഇതിനകം മൊത്തെ 175 കോടിയോളം നേടിയതായാണ് റിപ്പോര്‍ട്ട്. 19-ാം നൂറ്റാണ്ട് പശ്ചാത്തലമാക്കുന്ന ചിത്രത്തിന്‍റെ കഥ നടക്കുന്നത് കുന്താപുരയിലാണ്. ചിത്രത്തില്‍ സപ്‍തമി ഗൌഡ, കിഷോര്‍, അച്യുത് കുമാര്‍, പ്രമോദ് ഷെട്ടി, ഷനില്‍ ഗുരു, പ്രകാശ് തുമിനാട്, മാനസി സുധീര്‍, നവീന്‍ ഡി പടീല്‍, സ്വരാജ് ഷെട്ടി, ദീപക് റായ് പനാജി, പ്രദീപ് ഷെട്ടി, രക്ഷിത് രാമചന്ദ്രന്‍ ഷെട്ടി, പുഷ്‍പരാജ് ബൊല്ലാറ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. റിഷഭ് ഷെട്ടി തന്നെയാണ ചിത്രത്തിന്റെ തിരക്കഥയും.

Read More: നാഗാര്‍ജുനയുടെ 'ദ ഗോസ്റ്റി' ന്റെ ഒടിടി സ്‍ട്രീമിംഗ് ഉടൻ

click me!