'കാന്താര' 200 കോടി ക്ലബില്‍, മലയാളം പതിപ്പിനും മികച്ച പ്രതികരണം

By Web Team  |  First Published Oct 25, 2022, 9:57 PM IST

'കാന്താര'യുടെ ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോര്‍ട്ട്.


കന്നഡയില്‍ നിന്നെത്തി രാജ്യമൊട്ടാകെ വിസ്‍മയമായി മാറിയ ചിത്രമാണ് 'കാന്താര'. റിഷഭ് ഷെട്ടി സ്വന്തം സംവിധാനത്തില്‍ നായകനായ കന്നഡ ചിത്രം 'കാന്താര' മലയാളം, ഹിന്ദി, തെലുങ്ക്, തമിഴ്,  ഭാഷകളിലും മൊഴി മാറ്റി പ്രദര്‍ശനത്തിന് എത്തിയിട്ടുണ്ട്. വിവിധ ഭാഷകളിലെ സൂപ്പര്‍ താരങ്ങളടക്കം പ്രശംസിച്ച 'കാന്താര' എല്ലായിടങ്ങളിലും മികച്ച പ്രതികരണം നേടുകയാണ്. ചിത്രം ആഗോളതലത്തില്‍ 200 കോടിയിലധികം സ്വന്തമാക്കിയെന്നതാണ് പുതിയ റിപ്പോര്‍ട്ട്.

ഒക്ടോബര്‍ 20ന് പ്രദര്‍ശനത്തിന് എത്തിയ മലയാളം പതിപ്പും മികച്ച പ്രതികരണം നേടുന്നുണ്ട്. ഹിന്ദിയിലടക്കം വിസ്‍മയിപ്പിക്കുന്ന കളക്ഷനാണ് 'കാന്താര' സ്വന്തമാക്കിക്കൊണ്ടിരിക്കുന്നത്. അരവിന്ദ് എസ് കശ്യപ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈൻ ധരണിയാണ്.

- ₹200 crores worldwide. pic.twitter.com/iaOvuh4PVO

— LetsCinema (@letscinema)

Latest Videos

undefined

സിനിമാറ്റിക് ആയ ഗംഭീരമായ ഒരു നേട്ടമാണ് 'കാന്താര'യെന്ന് പൃഥ്വിരാജ് സാമൂഹ്യമാധ്യമത്തില്‍ എഴുതിയിരുന്നു. ക്യാമറയ്ക്ക് മുന്നിലും പിറകിലും ഒരേപോലെ പ്രതിഭാവിലാസം കാട്ടുന്നയാളാണ് റിഷഭ് ഷെട്ടി. ഹൊംബാളെ ഫിലിംസ്, എന്തൊക്കെ തരത്തിലുള്ള ഉള്ളടക്കമാണ് നിങ്ങള്‍ നിര്‍മ്മിച്ചുകൊണ്ടിരിക്കുന്നത്?, വഴി കാട്ടുന്നതിന് നന്ദി. അതിഗംഭീരമായ ആ അവസാന 20 മിനിറ്റിന് കാത്തിരിക്കുക, പൃഥ്വിരാജ് ട്വീറ്റ് ചെയ്‍തിരുന്നു.

'കെജിഎഫ്' നിര്‍മ്മാതാക്കളായ ഹൊംബാളെ ഫിലിംസ് നിര്‍മിച്ച് സെപ്റ്റംബര്‍ 30 ന് റിലീസ് ചെയ്യപ്പെട്ട ചിത്രം വലിയ സ്വീകാര്യത  നേടിയതിനെ തുടര്‍ന്നാണ് മറ്റ് ഭാഷകളിലേക്കും എത്തിയത്. 19-ാം നൂറ്റാണ്ട് പശ്ചാത്തലമാക്കുന്ന ചിത്രത്തിന്‍റെ കഥ നടക്കുന്നത് കുന്താപുരയിലാണ്. ചിത്രത്തില്‍ സപ്‍തമി ഗൗഡ, കിഷോര്‍, അച്യുത് കുമാര്‍, പ്രമോദ് ഷെട്ടി, ഷനില്‍ ഗുരു, പ്രകാശ് തുമിനാട്, മാനസി സുധീര്‍, നവീന്‍ ഡി പടീല്‍, സ്വരാജ് ഷെട്ടി, ദീപക് റായ് പനാജി, പ്രദീപ് ഷെട്ടി, രക്ഷിത് രാമചന്ദ്രന്‍ ഷെട്ടി, പുഷ്‍പരാജ് ബൊല്ലാറ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. റിഷഭ് ഷെട്ടി തന്നെയാണ് തിരക്കഥയും.

Read More: വമ്പൻ പ്രഖ്യാപനവുമായി മോഹൻലാല്‍, അടുത്ത ചിത്രം ലിജോ ജോസ് പെല്ലിശ്ശേരിക്കൊപ്പം

click me!