കഴിഞ്ഞ ദിവസം മാത്രം 2.40 കോടി രോമാഞ്ചം നേടിയതെന്നാണ് മൂവി ട്രാക്കേഴ്‍സായ ഫ്രൈഡേ മാറ്റ്‍നി ട്വീറ്റ് ചെയ്യുന്നത്.
വലിയ ഹൈപ്പുകളൊന്നും ഇല്ലാതെ റിലീസ് ചെയ്ത് പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയിരിക്കുകയാണ് രോമാഞ്ചം. നവാഗതനായ ജിത്തു മാധവന്‍റെ സംവിധാനത്തില്‍ ഒരുങ്ങിയ സിനിമ ജനങ്ങൾ ഇരുകയ്യും നീട്ടി സ്വീകരിച്ചു. ഒരിടവേളയ്ക്ക് ശേഷം തിയറ്ററുകളിൽ ചിരിപ്പൂരം ഒരുക്കി പ്രദർശനം തുടരുന്ന രോമാഞ്ചം ബോക്സ് ഓഫീസിലും ചലനം ഉണ്ടാക്കിയിട്ടുണ്ട്. ഇപ്പോഴിതാ ചിത്രത്തിന്റെ പതിനെട്ട് ദിവസത്തെ കളക്ഷൻ റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.
കഴിഞ്ഞ ദിവസം മാത്രം 2.40 കോടി രോമാഞ്ചം നേടിയതെന്നാണ് മൂവി ട്രാക്കേഴ്‍സായ ഫ്രൈഡേ മാറ്റ്‍നി ട്വീറ്റ് ചെയ്യുന്നത്. മൂന്നാം ആഴ്ചയിൽ മാത്രം ഏകദേശം 5.80 കോടി ചിത്രം സ്വന്തമാക്കി. റിലീസ് ചെയ്ത 18 ദിവസം പൂർത്തിയാക്കുമ്പോൾ 25.50 കോടിയിലേക്ക് രോമാഞ്ചാം കടന്നിരിക്കുകയാണ്. അതേസമയം, വിദേശ മാര്‍ക്കറ്റുകളിലും ചിത്രം മികച്ച പ്രതികരണമാണ് നേടുന്നത്.
Today gross should be in the range of 2.40 Crores.
3rd weekend gross - 5.80 Crores approx.
Sensational performance continues for the film.
Touched 25.50 Crores today 🤜🤛
Performance in Cochin terrific. Tomorrow already showing shows in Orange 🥵🥵 pic.twitter.com/PyDwahP3YE
undefined
കൊട്ടിഘോഷങ്ങൾ ഒന്നും ഇല്ലാതെ റിലീസിനെത്തിയ രോമാഞ്ചം കാണാനുള്ള എണ്ണത്തിൽ വൻ വർദ്ധനവാണ് ഒരോ ദിവസം കഴിയുമ്പോഴും രേഖപ്പെടുത്തുന്നത്. ഭൂരിഭാഗം തിയറ്ററുകളിലും ഹൗസ് ഫുൾ ഷോകളാണ്. അടുത്ത ദിവസങ്ങളിലെ ബുക്കിങ്ങിലും പകുതിയിൽ കൂടുതൽ സീറ്റുകളും ഇതിനോടകം നിറഞ്ഞു കഴിഞ്ഞു.
ഫെബ്രുവരി 3ന് ആണ് രോമാഞ്ചം തിയറ്ററുകളിൽ എത്തിയത്. പോസിറ്റീവ് മൌത്ത് പബ്ലിസിറ്റി കൂടി ലഭിച്ചതോടെ അഡീഷണിൽ സ്ക്രീനുകളും ചിത്രത്തിനുണ്ടായി. ഏറെക്കാലത്തിന് ശേഷം മലയാളത്തിൽ എത്തുന്ന ഹൊറര്‍ കോമഡി ചിത്രമാണ് രോമാഞ്ചം. 2007ല്‍ ബംഗളൂരുവില്‍ പഠിക്കുന്ന ഒരു കൂട്ടം സുഹൃത്തുക്കള്‍ക്കിടയില്‍ നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്. സൗബിനൊപ്പം അര്‍ജുന്‍ അശോകന്‍, ചെമ്പന്‍ വിനോദ് ജോസ്, സജിന്‍ ഗോപു, സിജു സണ്ണി, അഫ്സല്‍ പി എച്ച്, അബിന്‍ ബിനൊ, ജഗദീഷ് കുമാര്‍, അനന്തരാമന്‍ അജയ്, ജോമോന്‍ ജ്യോതിര്‍, ശ്രീജിത്ത് നായര്‍, തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ.