കണക്ക് അനുസരിച്ചാണെങ്കിൽ ഓണം നാളുകളിലെ റിലീസുകളിൽ ശ്രദ്ധേയമായ കിംഗ് ഓഫ് കൊത്തയെ ആർഡിഎക്സ് മറികടന്നു.
സമീപകാലത്ത് റിലീസ് ചെയ്ത് മുൻവിധികളെ ഒന്നാകെ കാറ്റിൽ പറത്തിയ സിനിമയാണ് 'ആർഡിഎക്സ്'. ഓണം റിലീസായി തിയറ്ററിൽ എത്തിയ ചിത്രത്തിന് ആദ്യദിനം മുതൽ വൻ മൗത്ത് പബ്ലിസിറ്റി ആയിരുന്നു ലഭിച്ചിരുന്നത്. ആ പ്രകടനം ബോക്സ് ഓഫീസിലും 'ആർഡിഎക്സ്' കാഴ്ചവച്ചു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകളിൽ നിന്നും വ്യക്തമാകുന്നത്. ആന്റണി വർഗീസ്, ഷെയ്ൻ നിഗം, നീരജ് മാധവ് എന്നിവർ കസറിയ ചിത്രം ആദ്യവാരം നേടിയ കളക്ഷൻ വിവരങ്ങൾ ആണ് ഇപ്പോൾ പുറത്തുവരുന്നത്.
ട്രാക്കർമാരുടെ കണക്ക് പ്രകാരം എട്ടാം ദിനമായ ഇന്നലെ മാത്രം 3.8 കോടിയിൽ അധികമാണ് ആർഡിഎക്സ് നേടിയത്. റിലീസ് ചെയ്ത് എട്ട്ദിവസത്തിൽ ആകെ നേടിയിരിക്കുന്ന കേരള കളക്ഷൻ ഏകദേശം 26 കോടിയാണ്. ആഗോള തലത്തിൽ ഏകദേശം 40 കോടിയോളം ആണ് ചിത്രം നേടിയതെന്നും ട്രേഡ് അനലിസ്റ്റുകൾ പറയുന്നു. വൈകാതെ തന്നെ 50 കോടി ക്ലബ്ബിൽ ചിത്രം ഇടം പിടിക്കുമെന്നും വിലയിരുത്തലുകൾ ഉണ്ട്.
is SUPER STRONG 👏🔥
8th day will be around 3.8 (+/-) crores...
Approx 26 crores from & worldwide 43 crores approx in 8 days 👏🔥
MEGA BB 👏👏👏 pic.twitter.com/s8CgXp7CMk
undefined
ഈ കണക്ക് അനുസരിച്ചാണെങ്കിൽ ഓണം നാളുകളിലെ റിലീസുകളിൽ ശ്രദ്ധേയമായ കിംഗ് ഓഫ് കൊത്തയെ ആർഡിഎക്സ് മറികടന്നു. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 36 കോടിയാണ് ദുൽഖർ ചിത്രം നേടിയത്. കേരളത്തിൽ നിന്നും 14.5 കോടിയുമാണ് ചിത്രം നേടിയിരിക്കുന്നത് എന്നാണ് ട്രേഡ് അനലിസ്റ്റുകൾ പറയുന്നത്.
ഹണി റോസിന്റെ ചെറുപ്പക്കാലം അവതരിപ്പിക്കാൻ തയ്യാറാണോ ? എങ്കിൽ ഇതാ ഒരവസരം
ഓഗസ്റ്റ് 25ന് ആണ് ആർഡിഎക്സ് റിലീസ് ചെയ്തത്. നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് ആദർശ് സുകുമാരൻ, ഷബാസ് റഷീദ് എന്നിവർ ചേർന്നാണ്. ബാബു ആന്റണിയും പ്രധാന വേഷത്തിൽ എത്തിയ ഈ ആക്ഷൻ ത്രില്ലർ ചിത്രത്തിൽ ലാൽ, ഐമ റോസ്മി സെബാസ്റ്റ്യൻ, മഹിമ നമ്പ്യാർ, മാല പാർവതി, ബൈജു എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഏതാനും ദിവസങ്ങൾക്ക് മുൻപ് യുകെ, അയർലന്റ് എന്നീ വിദേശ രാജ്യങ്ങളിലും ആർഡിഎക്സ് പ്രദർശനത്തിന് എത്തിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം..