വെറും 9 ദിനങ്ങള്‍, ബോക്സ് ഓഫീസില്‍ ആ നാഴികക്കല്ല് പിന്നിട്ട് 'ആര്‍ഡിഎക്സ്'

By Web Team  |  First Published Sep 3, 2023, 8:26 AM IST

ഓണം റിലീസുകളില്‍ നിലവിലെ ഏറ്റവും മികച്ച തിയറ്റര്‍ ഒക്കുപ്പന്‍സി


മലയാളം ഓണം റിലീസുകളില്‍ സര്‍പ്രൈസ് പ്രകടനം നടത്തിയ ചിത്രമാണ് ആര്‍ഡിഎക്സ്. ദുല്‍ഖര്‍ സല്‍മാന്‍, നിവിന്‍ പോളി ചിത്രങ്ങള്‍ക്കൊപ്പം എത്തിയ ആര്‍ഡിഎക്സ് ഒരുപക്ഷേ മികച്ച അഭിപ്രായം നേടുമെന്ന് ട്രേഡ് അനലിസ്റ്റുകള്‍ പ്രതീക്ഷ പുലര്‍ത്തിയിരുന്നുവെങ്കിലും ഇത്തരത്തിലൊരു ബോക്സ് ഓഫീസ് പ്രതികരണം ആരും മുന്‍കൂട്ടി കണ്ടില്ല. ഓണം റിലീസുകളില്‍ ഏറ്റവുമധികം പോസിറ്റീവ് മൗത്ത് പബ്ലിസിറ്റി നേടിയ ചിത്രത്തിന് ഓണം കഴിയുമ്പോഴും മികച്ച തിയറ്റര്‍ ഒക്കുപ്പന്‍സിയും കളക്ഷനുമുണ്ട്. ഇപ്പോഴിതാ ആദ്യ ഒന്‍പത് ദിനങ്ങളിലെ കളക്ഷനില്‍ ഒരു നാഴികക്കല്ല് തന്നെ പിന്നിട്ടിരിക്കുകയാണ് ഈ യുവതാര ചിത്രം.

9 ദിവസം കൊണ്ട് ബോക്സ് ഓഫീസില്‍ 50 കോടി പിന്നിട്ടിരിക്കുകയാണ് ചിത്രമെന്ന് ബോക്സ് ഓഫീസ് ട്രാക്കര്‍മാര്‍ അറിയിക്കുന്നു. ആ​ഗോള ​ഗ്രോസ് കണക്കാണ് ഇത്. ഇതില്‍ 32 കോടി ഇന്ത്യയില്‍ നിന്നും 2.2 മില്യണ്‍ ഡോളറിലധികം (18 കോടി രൂപ) വിദേശ മാര്‍ക്കറ്റുകളില്‍ നിന്നുമാണ്. ഇതോടെ ഏറ്റവും വേ​ഗത്തില്‍ 50 കോടി ക്ലബ്ബില്‍ ഇടംപിടിച്ച മലയാള സിനിമകളുടെ ലിസ്റ്റിലേക്കും ആര്‍ഡിഎക്സ് എത്തി. മലയാളത്തില്‍ നിന്ന് ഉടനടി മറ്റ് വലിയ റിലീസുകള്‍ ഇല്ലാത്തത് ചിത്രത്തിന് ​ഗുണമാണ്. ബോളിവുഡില്‍ നിന്ന് എത്തുന്ന ഷാരൂഖ് ഖാന്‍ ചിത്രം ജവാന്‍ ആണ് കേരളത്തിലെ അടുത്ത ബി​ഗ് റിലീസ്. ജവാന്‍ എത്തിയാലും ആര്‍ഡിഎക്സിനുള്ള ഓഡിയന്‍സ് നഷ്ടപ്പെടില്ലെന്നാണ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍.

Latest Videos

undefined

ആയോധന കല ആസ്പദമാക്കി ആക്ഷന്‍ രം​ഗങ്ങള്‍ ഒരുക്കിയ ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രങ്ങളുടെ ചുരുക്കെഴുത്താണ് ആര്‍ഡിഎക്സ് എന്നത്. റോബര്‍ട്ട് ആയി ഷെയ്ന്‍ നി​ഗവും ഡോണിയായി ആന്‍റണി വര്‍​ഗീസും സേവ്യര്‍ ആയി നീരജ് മാധവും എത്തുന്നു. ബാബു ആന്റണിയുടെ അതിഥിവേഷത്തിനും തിയറ്ററുകളില്‍ വലിയ കൈയടിയാണ് ലഭിക്കുന്നത്. ഹിറ്റ് ചിത്രങ്ങളുടെ നിര്‍മ്മാതാക്കളായ വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സ് ആണ് ആര്‍ഡിഎക്സിന് പണം മുടക്കിയിരിക്കുന്നത്. 

ALSO READ : അഡ്വാന്‍സ് ബുക്കിം​ഗില്‍ വന്‍ കുതിപ്പ്; റിലീസ്‍ദിന കളക്ഷനില്‍ 'പഠാനെ' മറികടക്കുമോ 'ജവാന്‍'?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

click me!