രണ്‍ബിര്‍ കപൂര്‍ നായകനായ ചിത്രത്തിന്റെ ബോക്സ് ഓഫീസ് റിപ്പോര്‍ട്ട് (Shamshera box office).
ഏറെ പ്രതീക്ഷയോടെയത്തിയ ബോളിവുഡ് ചിത്രമാണ് 'ഷംഷേര'. നാല് വര്‍ഷത്തെ ഇടവേളയ്‍ക്ക് ശേഷം രണ്‍ബിര്‍ കപൂറിന്റേതായി ഒരു ചിത്രം പ്രദര്‍ശനത്തിന് എത്തിയതായിരുന്നു 'ഷംഷേര'. ട്രെയിലര്‍ അടക്കമുള്ള പ്രമോഷണല്‍ മെറ്റീരിയലുകള്‍ വലിയ പ്രതീക്ഷകളും ചിത്രത്തിന് സൃഷ്‍ടിച്ചിരുന്നു. എന്നാല്‍ ആദ്യ ദിവസത്തെ ബോക്സ് ഓഫീസ് പ്രകടനം നിരാശപ്പെടുത്തുന്നതാണ് എന്നാണ് റിപ്പോര്‍ട്ട് (Shamshera box office).
ഇന്ത്യയില്‍ 4350 ഓളം സ്‍ക്രീനുകളില്‍ ചിത്രം പ്രദര്‍ശനത്തിന് എത്തുമെന്നായിരുന്നു അറിയിച്ചത്. പക്ഷേ 10.30 കോടി രൂപ മാത്രമാണ് ചിത്രത്തിന് ആദ്യ ദിവസം നേടാനായത്. 150 കോടിയോളം ബജറ്റിലാണ് ചിത്രം ഒരുക്കിയത് എന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇത്രയും മുതല്‍മുടക്കില്‍ എത്തിയ ചിത്രത്തിന് എന്തായാലും ആദ്യ ദിനം വലിയ പ്രതീക്ഷകള്‍ നല്‍കുന്നില്ലെന്നാണ് റിപ്പോര്‍ട്ട്.
undefined
ഇരട്ടവേഷത്തിലാണ് രണ്‍ബിര്‍ കപൂര്‍ ചിത്രത്തില്‍ അഭിനയിച്ചത്. കരൺ മല്‍ഹോത്രയാണ് ചിത്രം സംവിധാനം ചെയ്‍തത്. ആദിത്യ ചോപ്രയാണ് ചിത്രം നിര്‍മിച്ചത്. യാഷ് രാജ് ഫിലിംസിന്റെ തന്നെയാണ് ബാനര്‍. സഞ്‍ജയ് ദത്താണ് ചിത്രത്തിലെ വില്ലൻ. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്‍തത്
'ബ്രഹ്‍മാസ്‍ത്ര' എന്ന ചിത്രവും രണ്‍ബിര്‍ കപൂറിന്റേതായി റിലീസ് ചെയ്യാനുണ്ട്. 'ബ്രഹ്‍മാസ്‍ത്ര പാര്‍ട്ട് വണ്‍ : ശിവ' സെപ്റ്റംബര്‍ ഒമ്പതിനാണ് തിയറ്ററുകളില്‍ റിലീസ് ചെയ്യുക. അയൻ മുഖര്‍ജി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 'ബ്രഹ്‍മാസ്‍ത്ര' എന്ന ചിത്രത്തില്‍ അമിതാഭ് ബച്ചനും ഒരു പ്രധാന കഥാപാത്രമായിട്ടുണ്ട്
ആലിയ ഭട്ട് ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. 'ഇഷ' എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ ആലിയ ഭട്ട് അഭിനയിക്കുന്നത്. പങ്കജ് കുമാറാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. 'ബ്രഹ്‍മാസ്‍ത്ര'യുടെ തെലുങ്ക് ട്രെയിലറിന് ശബ്‍ദം നല്‍കിയത് ചിരഞ്‍ജീവിയാണ്.
എസ് എസ് രാജമൗലിയാണ് മലയാളമുള്‍പ്പടെയുള്ള തെന്നിന്ത്യൻ ഭാഷകളില്‍ 'ബ്രഹ്‍മാസ്‍ത്ര' അവതരിപ്പിക്കുക. നാഗാര്‍ജുനയും 'ബ്രഹ്‍മാസ്‍ത്ര'യില്‍ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. രണ്ട് ഭാഗങ്ങളായിട്ട് ഉള്ള ചിത്രം ആദ്യ ഭാഗം എത്തുന്നത് 'ബ്രഹ്‍മാസ്‍ത്ര പാര്‍ട് വണ്‍: ശിവ' എന്ന പേരിലാണ്. ഷാരൂഖ് ഖാൻ ചിത്രത്തില്‍ ഒരു അതിഥി വേഷത്തില്‍ എത്തുമെന്നും റിപ്പോര്‍ട്ടുണ്ട്.
Read More : വിനീത് കുമാര്‍ നായകനാകുന്ന 'സൈമണ്‍ ഡാനിയേല്‍', ട്രെയിലര്‍ പുറത്തുവിട്ട് മമ്മൂട്ടി