അമ്പരപ്പിച്ച് രാജ്‍കുമാര്‍ റാവു, ഓപ്പണിംഗ് കളക്ഷനില്‍ നേട്ടവുമായി ശ്രീകാന്ത്, കണക്കുകള്‍ പുറത്ത്

By Web Team  |  First Published May 11, 2024, 2:28 PM IST

റിലീസിന് ശ്രീകാന്തിന് ഇന്ത്യയില്‍ നേടാനായത്.


രാജ്‍കുമാര്‍ റാവു നായകനായി പ്രദര്‍ശനത്തിനെത്തിയ ചിത്രമാണ് ശ്രീകാന്ത്. ശ്രീകാന്ത് ബൊള്ളയായിട്ടാണ് രാജ്‍കുമാര്‍ റാവു ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നത്. മികച്ച അഭിപ്രായമാണ് രാജ്‍കുമാര്‍ റാവു ചിത്രത്തിന് ലഭിക്കുന്നത്. ഇന്ത്യൻ ബോക്സ് ഓഫീസില്‍ 2.25 കോടി രൂപ ശ്രീകാന്തിന് റിലീസിന് നേടാനായി.

കഥാപാത്രങ്ങള്‍ തെരഞ്ഞെടുക്കുന്നതില്‍ ശ്രദ്ധ കാട്ടുന്ന താരമാണ് രാജ്‍കുമാര്‍ റാവു. അതുകൊണ്ടുതന്നെ രാജ്‍കുമാര്‍ റാവു നായകനാകുന്ന ചിത്രങ്ങള്‍ക്കായി ആരാധകര്‍ കാത്തിരിക്കാറുമുണ്ട്. രാജ്‍കുമാര്‍ റാവുവിന്റെ 'ശ്രീകാന്ത്' എന്ന ചിത്രം അത്തരത്തില്‍ പ്രേക്ഷകര്‍ കാത്തിരിക്കുന്ന ഒന്നാണ്. രാജ്‍കുമാര്‍ റാവുവിന്റെ ശ്രീകാന്ത് സിനിമയുടെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ്.

Latest Videos

undefined

വ്യവസായി ശ്രീകാന്ത് ബൊള്ളയുടെ ജീവിതകഥയാണ് ചിത്രത്തിന്റെ പ്രമേയം. സംവിധായകൻ തുഷാര്‍ ഹിരാനന്ദാനിയുടെ വേറിട്ട ചിത്രത്തില്‍ അമ്പരപ്പിക്കുന്ന പ്രകടനമാണ് രാജ്‍കുമാര്‍ നടത്തിയിരിക്കുന്നത്. രാജ്‍കുമാര്‍ റാവുവിന് 2024ലെ ദേശീയ അവാര്‍ഡ് കിട്ടിയാല്‍ അത്ഭുതപ്പെടേണ്ട എന്നാണ് അഭിപ്രായങ്ങള്‍. ആടുജീവിതത്തിലൂടെ പൃഥ്വിരാജിനും ഭ്രമയുഗത്തിലൂടെ മമ്മൂട്ടിക്കുമൊക്കെ അവാര്‍ഡ് ലഭിച്ചേക്കുമെന്ന് മലയാളികള്‍ പ്രതീക്ഷയോടെ കാത്തിരിക്കുമ്പോഴാണ് ബോളിവുഡില്‍ മികച്ച പ്രകടനവുമായി രാജ്‍കുമാര്‍ റാവു ചിത്രം എത്തിയിരിക്കുന്നത്.

ജന്മനാ കാഴ്‍ച വൈകല്യമുള്ള ചെറുപ്പക്കാരൻ തന്റെ കഠിനപ്രയത്‍നം കൊണ്ട് വിജയം സ്വന്തമാക്കുന്ന കഥയാണ് ചിത്രം പറയുന്നത്. ആന്ധ്രയിലെ കൃഷ്‍ണ ജില്ലയില്‍ മച്ചിലി പട്ടണത്തിനടുത്ത സീതാരാമപുരത്തെ സാധാരണ കര്‍ഷ കുടുംബത്തില്‍ നിന്ന് ലോകം അംഗീകരിക്കുന്ന വ്യവസായിയായി മാറിയ കഥയാണ് ശ്രീകാന്ത് ബൊള്ളയുടേത്. അമേരിക്കയില്‍ നിന്ന് ബിരുദമെടുത്ത ശ്രീകാന്ത് ബൊള്ള നാട്ടിലെത്തി വ്യവസായം തുടങ്ങുകയായിരുന്നു. കടലാസും കവുങ്ങിൻ പാളയും ഉപയോഗിച്ചുള്ള പ്ലേറ്റുകളും കപ്പുകളും മറ്റ് പരിസ്ഥിതി സൗഹൃദ ഉത്‍പന്നങ്ങളുടെയും നിര്‍മാണമായിരുന്നു തുടങ്ങിയത്. 'ബൊള്ളന്റ് ഇൻഡസ്‍ട്രീസ്' എന്ന ഒരു കമ്പനി ശ്രീകാന്ത് ബൊള്ള 2012ല്‍ സ്ഥാപിച്ചു. തിരുമല- തിരുപ്പതി ദേവസ്ഥാനമടക്കം ശ്രീകാന്ത് ബൊള്ളയുടെ ഉത്‍പന്നങ്ങള്‍ വാങ്ങി. ടാറ്റാ ഗ്രൂപ്പ് മുൻ ചെയര്‍മാൻ രത്തൻ ടാറ്റാ മൂലധനം നിക്ഷേപം നടത്തിയതോടെ ശ്രീകാന്ത് ബൊള്ള വ്യവസായ രംഗത്ത് ശ്രദ്ധേയനായി. ചുരുങ്ങിയ കാലംകൊണ്ട് ശ്രീകാന്ത് വ്യവസായ രംഗത്ത് വിസ്‍മയകരമായ ഒരു കുതിപ്പാണ് നടത്തിയത്. ഇന്ന് ശ്രീകാന്ത് ബൊള്ളയുടെ ജീവിതം സിനിമയാകുമ്പോള്‍ മികച്ചതായിരിക്കുന്നുവെന്നാണ് പ്രതികരണങ്ങള്‍.

ശ്രീകാന്തില്‍ ജ്യോതികയും നിര്‍ണായക വേഷത്തിലുണ്ട്. ഒടുവില്‍ ജ്യോതിക നായികയായ ബോളിവുഡ് ചിത്രമായി എത്തിയത് ശെയ്‍ത്താനാണ്. അജയ് ദേവ്‍ഗണായിരുന്നു നായകൻ. മികച്ച വിജയം ശെയ്‍ത്താൻ നേടിയിരുന്നു.

Read More: ഒ‍ടിടിയില്‍ എത്തിയിട്ടും ഫഹദിന്റെ ആവേശം തിയറ്ററില്‍ ഹൗസ് ഫുള്‍, കേരളത്തില്‍ ഞെട്ടിക്കുന്ന കളക്ഷൻ, തുക പുറത്ത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!