ബോക്സ് ഓഫീസില്‍ രജനിയും കമലും വീണ്ടും ഏറ്റുമുട്ടിയപ്പോള്‍ വിജയം ആര്‍ക്ക്?:കളക്ഷന്‍ ഇങ്ങനെ.!

By Web Team  |  First Published Dec 14, 2023, 5:04 PM IST

കെ എസ് രവികുമാറിന്‍റെ സംവിധാനത്തില്‍ രജനികാന്ത് നായകനായി 1995 ല്‍ പുറത്തെത്തിയ മുത്തു, സുരേഷ് കൃഷ്ണയുടെ സംവിധാനത്തില്‍ കമല്‍ ഹാസന്‍ ഇരട്ട വേഷങ്ങളിലെത്തിയ 2001 ചിത്രം ആളവന്താന്‍ എന്നിവയാണ് ഡിസംബര്‍ 8ന് പ്രദര്‍ശനത്തിന് വീണ്ടും എത്തിയത്. 
 


ചെന്നൈ: തമിഴ് സിനിമയില്‍ തീര്‍ത്തും വ്യത്യസ്തമായ ഒരു ബോക്സ് ഓഫീസ് ക്ലാഷ് നടക്കുകയാണ്. രജനികാന്തിന്‍റെയും കമല്‍ ഹാസന്‍റെയും ചിത്രങ്ങളാണ് ഒരുമിച്ച് ഒരേദിവസം തിയറ്ററുകളില്‍ എത്തിയിരിക്കുന്നത്. പുതിയ ചിത്രങ്ങളല്ല, മറിച്ച് പഴയ ചിത്രങ്ങളുടെ റീ റിലീസ് ആണ് ഒരേദിവസം സംഭവിച്ചിരിക്കുന്നത്.

കെ എസ് രവികുമാറിന്‍റെ സംവിധാനത്തില്‍ രജനികാന്ത് നായകനായി 1995 ല്‍ പുറത്തെത്തിയ മുത്തു, സുരേഷ് കൃഷ്ണയുടെ സംവിധാനത്തില്‍ കമല്‍ ഹാസന്‍ ഇരട്ട വേഷങ്ങളിലെത്തിയ 2001 ചിത്രം ആളവന്താന്‍ എന്നിവയാണ് ഡിസംബര്‍ 8ന് പ്രദര്‍ശനത്തിന് വീണ്ടും എത്തിയത്. 

Latest Videos

undefined

എന്നാല്‍ ഏത് ചിത്രമാണ് ഇപ്പോള്‍ കളക്ഷനില്‍ മുന്നില്‍ എന്ന കണക്കാണ് ഇപ്പോള്‍ പുറത്തുവരുന്നത്.  കമൽ അഭിനയിച്ച ആളവന്താന്‍ ആദ്യ ദിവസം മുതൽ മുത്തുവിന്മേൽ ഒരു മുൻതൂക്കം നിലനിർത്തുന്നു എന്നാണ് കണക്കുകള്‍ പറയുന്നത്. തമിഴ്‌നാട്ടിൽ മാത്രം റീ-റിലീസ് ചെയ്‌തതിന് ശേഷം ശരാശരി 10 ലക്ഷം രൂപ പ്രതിദിനം സമ്പാദിക്കാൻ ആളവന്താന് കഴിഞ്ഞു.

സിനിമാട്രാക്ക് റിപ്പോര്‍ട്ട് അനുസരിച്ച് റിലീസ് ചെയ്ത് അഞ്ച് ദിവസത്തിനുള്ളിൽ ആളവന്താന്‍ ഏകദേശം 50 ലക്ഷം രൂപ കളക്‌റ്റ് ചെയ്‌തു, അതേസമയം മുത്തു അതേ കാലയളവിൽ 23 ലക്ഷം രൂപ നേടിയിട്ടുണ്ട്.

അതേസമയം 18 വര്‍ഷത്തിന് ശേഷമാണ് രജനികാന്ത്, കമല്‍ ഹാസന്‍ ചിത്രങ്ങള്‍ ഒരേ ദിവസം റിലീസ് ചെയ്യപ്പെടുന്നത്. ഇപ്പോള്‍ റീ റിലീസ് ചെയ്യപ്പെട്ടിരിക്കുന്ന മുത്തുവിന്‍റെ യഥാര്‍ഥ റിലീസ് ദിനത്തില്‍ തന്നെ മറ്റൊരു കമല്‍ ഹാസന്‍ ചിത്രവും എത്തിയിരുന്നു. കമല്‍ ഹാസന്‍റെ തന്നെ തിരക്കഥയില്‍ പി സി ശ്രീറാം സംവിധാനം ചെയ്ത കുരുതിപ്പുനല്‍ ആയിരുന്നു അത്. 1995 ഒക്ടോബര്‍ 23 നാണ് രണ്ട് ചിത്രങ്ങളും എത്തിയത്. 

അതേ സമയം ഇറങ്ങിയ കാലത്ത്  പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ സാധിച്ചിരുന്നില്ല ആളവന്താന്.  25 കോടി ബജറ്റ് ഉണ്ടായിരുന്ന ചിത്രം നിര്‍മ്മാതാവിന് നഷ്ടവുമായിരുന്നു. ഒരു പരാജയചിത്രം റീ റിലീസിന് എത്തുന്നുവെന്നത് പ്രഖ്യാപന സമയത്ത് സിനിമാലോകത്ത് അമ്പരപ്പ് ഉളവാക്കിയിരുന്നു. എന്നാല്‍ യുവതലമുറ സിനിമാപ്രേമികളെ ലക്ഷ്യം വച്ചുള്ള ആളവന്താന്‍റെ റീ റിലീസ് വിജയമായേക്കാമെന്നാണ്  പ്രതികരണങ്ങളില്‍ നിന്നുള്ള സൂചന.

ക്രിസ്തുമതത്തില്‍ നിന്നും ഹിന്ദുമത്തിലേക്ക് മാറിയത് എന്തിന്: തമിഴ് നടന്‍ ലിവിംഗ്സ്റ്റണ്‍ പറയുന്നു

ജിഗര്‍തണ്ട ഡബിൾ എക്സിനെക്കുറിച്ച് ക്ലിന്റ് ഈസ്റ്റ്വുഡ് അറിഞ്ഞു; ഉടന്‍ കാണും.!

click me!