ശരിക്കും 'ജയിലർ' എത്രകോടി നേടി ? ഉത്തരവുമായി നിർമാതാക്കൾ, 'മനസിലായോ സാറേ'

By Web Team  |  First Published Aug 25, 2023, 8:42 PM IST

സകല റെക്കോര്‍ഡുകളും തകര്‍ത്ത് 'ജയിലറി'ന്‍റെ മുന്നേറ്റം. 


മീപകാലത്ത് റിലീസ് ചെയ്ത് ഇന്ത്യയൊട്ടാകെ വിജയഭേരി മുഴക്കിയ ചിത്രമാണ് രജനികാന്തിന്റെ ജയിലർ. മുത്തുവേൽ പാണ്ഡ്യൻ എന്ന കഥാപാത്രമായി രജനികാന്ത് കസറിയ ചിത്രം സംവിധാനം ചെയ്തത് നെൽസൺ ദിലീപ് കുമാർ ആയിരുന്നു. റിലീസ് ചെയ്ത് ആദ്യദിനം മുതൽ മികച്ച മൗത്ത് പബ്ലിസിറ്റി ഉൾപ്പടെ ലഭിച്ച ചിത്രം ബോക്സ് ഓഫീസിൽ മിന്നും പ്രകടനം കാഴ്ചവച്ചു. മാത്യുവായി മോഹൻലാലും വര്‍മ്മനായി വിനായകനും കസറിയ ചിത്രം മലയാളികളും ഇരുകയ്യും നീട്ടി സ്വീകരിച്ചു. തിയറ്ററുകളിൽ ആവേശമായി ചിത്രം പ്രദർശനം തുടരുന്നതിനിടെ ഓഫീഷ്യൽ ബോക്സ് ഓഫീസ് കളക്ഷൻ പുറത്തുവന്നിരിക്കുകയാണ്. 

ജയിലറിന്റെ നിർമാതാക്കളായ സൺ പികിചേഴ്സ് ആണ് ഓദ്യോ​ഗിക കളക്ഷൻ വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. റിലീസ് ചെയ്ത് 15 ദിവസം പിന്നിടുമ്പോൾ ഇതുവരെ 525 കോടിയാണ് ചിത്രം നേടിയിരിക്കുന്നത്. വേൾഡ് വൈഡ് ബോക്സ് ഓഫീസ് കളക്ഷൻ ആണിത്. ഈ പ്രകടനമാണ് കാഴ്ചവയ്ക്കുന്നതെങ്കിൽ വാരാന്ത്യത്തോടെ ചിത്രം 550 കോടിയും പിന്നിടും എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ. 

Latest Videos

undefined

ഓണം കളറാക്കി 'ബോസും'; സിനിമ നല്ലതെങ്കിൽ ഡീഗ്രേഡിങ് പ്രശ്നമല്ലെന്ന് നിവിൻ, കേക്ക് മുറിച്ച് ആഘോഷം

നേരത്തെ തന്നെ മലയാളം, തമിഴ് സിനിമകളുടെ റെക്കോർഡ് ജയിലർ മറികടന്നിരുന്നു. ശിവ രാജ്‍കുമാര്‍, ജാക്കി ഷ്രോഫ്, രമ്യ കൃഷ്ണൻ, യോ​ഗി ബാബു, വസന്ത് രവി, തമന്ന തുടങ്ങി ഒട്ടനവധി താരങ്ങൾ ജയിലറിൽ അഭിനയിച്ചിരുന്നു. പടയപ്പയ്ക്ക് ശേഷം രമ്യ കൃഷ്ണനും രജനിയും ഒന്നിച്ച ചിത്രം എന്ന പ്രത്യേകതയും ജയിലറിന് സ്വന്തമാണ്. സണ്‍ പിക്ചേഴ്സിന്‍റെ ബാനറില്‍ കലാനിധി മാരന്‍ ആണ് ഈ ബിഗ് ബജറ്റ് ചിത്രത്തിന്‍റെ നിര്‍മ്മാണം. 

അതേസമയം, ജയിലറിന്‍റെ യു/എ സര്‍ട്ടിഫിക്കറ്റ് പിന്‍വലിക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. അഭിഭാഷകനായ എം എല്‍ രവി സമര്‍പ്പിച്ച ഹര്‍ജിയാണ് ഇന്ന് തള്ളിയത്. വയലന്‍സ് നിറഞ്ഞതാണ് ചിത്രമെന്നും കോടതി വിധിവരുംവരെ പ്രദര്‍ശനം നിര്‍ത്തിവയ്ക്കണമെന്നും ഇദ്ദേഹം ആവശ്യപ്പെട്ടിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം..

click me!