വേൾഡ് വൈഡ് ആയി 500 കോടിയും പിന്നിട്ട ചിത്രം ഈ വാരാന്ത്യത്തോടെ 600 കോടി എത്തുമെന്നാണ് വിലയിരുത്തൽ.
ഇതരഭാഷാ സിനിമകൾ കേരളത്തിലും തരംഗമാകാറുണ്ട്. പ്രത്യേകിച്ച് തമിഴ്, തെലുങ്ക്, ഹോളിവുഡ് ഉൾപ്പടെയുള്ള സിനിമകൾ. ഇവയിൽ ഭൂരിഭാഗവും കേരളത്തിൽ നിന്നും വലിയ ബോക്സ് ഓഫീസ് വിജയം സ്വന്തമാക്കിയ സിനിമകളുമായിരിക്കും. കെജിഎഫ്, ബാഹുബലി പോലുള്ള സിനിമകൾ ഉദാഹരണം. അത്തരത്തിലൊരു പണം വാരി പടം ആയിരിക്കുകയാണ് രജനികാന്ത് നായികനായി എത്തിയ ജയിലറും. ആദ്യദിനത്തിൽ മാത്രം കേരളത്തില്‍ നിന്ന് ചിത്രം 5.85 കോടിയാണ് നേടിയത്. ശേഷമുള്ള പത്ത് ദിവസങ്ങളിലും നിറഞ്ഞ സദസിൽ പ്രദർശനം തുടർന്ന ചിത്രം മികച്ച കളക്ഷനുകൾ തന്നെ കേരളത്തിലെ തിയറ്ററുകളിൽ നിന്നും നേടി.
രജനികാന്തിനൊപ്പം മലയാളത്തിന്റെ പ്രിയതാരം മോഹൻലാലും വിനായകനും തകർത്താടിയത് ജയിലറിന് വലിയ വരവേൽപ്പ് ലഭിക്കാൻ ഒരു കാരണമായിട്ടുണ്ട്. വർമ എന്ന വില്ലനായി വിനായകൻ കസറിയപ്പോൾ മാത്യുവായി മോഹൻലാൽ തിളങ്ങി. നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്ത ചിത്രം തങ്ങളുടെ തിയറ്ററില്‍ നിന്നും പതിനൊന്ന് ദിവസം കൊണ്ട് നേടിയ കളക്ഷൻ വിവരങ്ങൾ പുറത്തുവിടുകയാണ് തിരുവനന്തപുരത്തെ പ്രധാന തിയറ്ററായ ഏരീസ് പ്ലെക്സ്.
undefined
പതിനൊന്ന് ദിവസത്തിൽ ഒരു കോടി രൂപയാണ് ഏരീസ് പ്ലെക്സ് സ്വന്തമാക്കിയിരിക്കുന്നത്. ബാഹുബലി 1, പുലിമുരുകൻ എന്നീ ചിത്രങ്ങളാണ് ഇതിന് മുൻപ് തിയറ്റിൽ ഒരു കോടി നേട്ടം കൊയ്ത ചിത്രങ്ങളെന്നാണ് വിവരം. ആദ്യ മൂന്ന് ദിവസങ്ങളില്‍ നിന്ന് 50 ലക്ഷം രൂപ ഏരീസ് പ്ലെക്സ് സ്വന്തമാക്കിയിരുന്നു. കെജിഎഫ് 2 ആയിരുന്നു ഏരീസിലെ ഇതുവരെയുള്ള വേഗത്തിൽ 50 ലക്ഷം നേടിയ ചിത്രം. 4 ദിവസം കൊണ്ടായിരുന്നു ഈ നേട്ടം. ഈ റെക്കോർഡ് ആണ് ജയിലർ മറികടന്നത്.
കാലങ്ങളായി സഹിക്കുന്നു, ഇനിയും മിണ്ടാതിരിക്കാനാവില്ല: ദയ അശ്വതിക്കെതിരെ അമൃത സുരേഷ്
ഹിന്ദി, തെലുങ്ക്, മലയാളം, കന്നഡ എന്നീ ഭാഷകളിലാണ് ജയിലർ റിലീസ് ചെയ്തത്. ഇന്ത്യയിലെ എല്ലാ ഭാഷകളിലുമായി 18.7 കോടിയാണ് പതിനൊന്നാം ദിവസം മാത്രം ചിത്രം നേടിയത്. റിപ്പോർട്ട് അനുസരിച്ച്, ജയിലർ ഇതുവരെ ഇന്ത്യയിൽ 280.85 കോടി രൂപ നേടിയിട്ടുണ്ട്. വേൾഡ് വൈഡ് ആയി 500 കോടിയും പിന്നിട്ട ചിത്രം ഈ വാരാന്ത്യത്തോടെ 600 കോടി എത്തുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..