സര്‍വകാല റെക്കോര്‍ഡില്‍ ആടുജീവിതം.
നിലവില്‍ കേരളത്തിന് പുറത്തും മലയാള സിനിമയ്‍ക്ക് വമ്പൻ മാര്‍ക്കറ്റാണ്. അതിനാല്‍ രാജ്യത്തിനു പുറത്തടക്കം മലയാള സിനിമകള്‍ വ്യാപകമായി റിലീസ് ചെയ്യുന്നതും പതിവാണ്. ന്യൂസിലാൻഡിലും മലയാളത്തില്‍ നിന്നുള്ള പുതിയ സിനിമയായ ആടുജീവിതം സര്‍വകാല റെക്കോര്‍ഡിട്ടതാണ് ചര്‍ച്ചയാകുന്നത്. ന്യൂസിലാൻഡ് ബോക്സ് ഓഫീസ് കളക്ഷനില്‍ എക്കാലത്തെയും മികച്ച നേട്ടമുണ്ടാക്കിയ മലയാള സിനിമയായിരിക്കുകയാണ് പൃഥ്വിരാജ് നായകനായി വേഷമിട്ട ആടുജീവിതം.
തെന്നിന്ത്യയില്‍ നിന്നുള്ള ഒരു സിനിമയുടെ കളക്ഷനില്‍ ന്യൂസിലാൻഡില്‍ ഒമ്പതാം സ്ഥാനത്തുമാണ് ആടുജീവിതമെന്നാണ് സിനിമാ ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോര്‍ട്ട്. ന്യൂസിലാൻഡില്‍ നിന്ന് ആടുജീവിതം 3.16 കോടി രൂപയാണ് ആകെ നേടിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. മലയാളത്തിന്റ എക്കാലത്തെയും വൻ ഹിറ്റ് ചിത്രമായി ആടുജീവിതം മാറുമെന്നാണ് നിലവിലെ സൂചനകള്‍. ഞായറാഴ്‍ച മാത്രം ആടുജീവിതം 3.55 കോടി രൂപയിലധികം നേടി ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോര്‍ട്ടുകള്‍.
undefined
മലയാളത്തില്‍ നിന്ന് വേഗത്തില്‍ 100 കോടി ക്ലബിലെത്തി എന്ന റെക്കോര്‍ഡും ആടുജീവിതത്തിനാണെന്നത് ചിത്രത്തിന്റെ വമ്പൻ വിജയത്തെ സൂചിപ്പിക്കുന്നതാണ്. വമ്പൻ ക്യാൻവാസിലെത്തിയിട്ടും ആടുജീവിതത്തിന് 82 കോടി രൂപയോളമാണ് ബജറ്റ് എന്നതും കൗതുകകരമായ ഒരു വസ്‍തുതയാണ്. സംവിധായകൻ ബ്ലസ്സിയാണ് ബജറ്റ് വെളിപ്പെടുത്തിയത്. വിദേശ രാജ്യങ്ങളിലടക്കം ചിത്രീകരിച്ചിട്ടും പൃഥ്വിരാജ് ചിത്രം അത്ഭുതപ്പെടുത്തുന്ന ബജറ്റിലേക്ക് എത്താതിരുന്ന സാഹചര്യത്തില്‍ കളക്ഷനില്‍ നിന്ന് വമ്പൻ ലാഭമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.
പൃഥ്വിരാജിന് മലയാളത്തിന്റെ മേല്‍വിലാസമാകാനാകുന്ന വിജയമാണ് ചിത്രം സമ്മാനിക്കുന്നത് എന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ബെന്യാമിൻ എഴുതിയ ആടുജീവിതം നോവല്‍ സിനിമയാക്കുകയായിരുന്നു ബ്ലെസ്സി. നജീബായി പൃഥ്വിരാജ് ആടുജീവിതം എന്ന സിനിമയില്‍ വേഷമിട്ടു. അത്ഭുതപ്പെടുത്തുന്ന പ്രകടനമായിരുന്നു നടൻ പൃഥ്വിരാജിന്റേതെന്നാണ് ചിത്രം കണ്ടവര്‍ അഭിപ്രായപ്പെട്ടതില്‍ നിന്ന് വ്യക്തമാകുന്നത്.
Read More: 'സീക്രട്ട് ഏജന്റായിരിക്കില്ല', ബിഗ് ബോസ് ഷോയിലെ ഗെയിം വെളിപ്പെടുത്തി സായ് കൃഷ്‍ണൻ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക