ഓപ്പണിംഗ് റെക്കോര്‍ഡ് ഇനി സലാറിനോ?, കളക്ഷൻ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്, റിലീസിന് നേടിയത്

By Web TeamFirst Published Dec 22, 2023, 6:05 PM IST
Highlights

റിലീസിന് സലാര്‍ നേടിയത് എത്ര?.

വൻ ഹൈപ്പോടെ എത്തിയ പ്രഭാസ് ചിത്രമാണ് സലാര്‍. കെജിഎഫ് എന്ന വമ്പൻ ഹിറ്റ് ചിത്രത്തിലൂടെ രാജ്യമൊട്ടാകെ ശ്രദ്ധയാകര്‍ഷിച്ച പ്രശാന്ത് നീല്‍ ബാഹുബലി ഫെയിം പ്രഭാസിനെ നായകനാക്കി സംവിധാനം ചെയ്യുന്നു എന്നതിനാല്‍ സലാറില്‍ വൻ പ്രതീക്ഷകളായിരുന്നു. ആ പ്രതീക്ഷകള്‍ നിറവേറ്റുന്നതാണ് പ്രതികരണങ്ങളും. ആഗോള ബോക്സ് ഓഫീസില്‍ 150 കോടി രൂപയില്‍ അധികം പ്രഭാസ് നായകനായ സലാര്‍ ഓപ്പണിംഗ് കളക്ഷനായി നേടിയിട്ടുണ്ടാകും എന്നാണ് ആന്ധ്രാ ബോക്സോഫീസ് പോലുള്ള ട്രേഡ് അനലിസ്റ്റുകള്‍ പ്രവചിക്കുന്നത്.

വിജയ്‍യുടെ ലിയോയാണ് 2023ല്‍ ഓപ്പണിംഗ് കളക്ഷനില്‍ ഒന്നാമതുണ്ടായിരുന്നത്. ഓപ്പണിംഗില്‍ ഇന്ത്യയില്‍ നിന്നുള്ള സിനിമകളുടെ കളക്ഷനില്‍ 2023ലെ റെക്കോര്‍ഡ് ഇനി സലാറിനായിരിക്കും എന്നാണ് ഭൂരിഭാഗം ട്രേഡ‍് അനലിസ്റ്റുകളും പ്രവചിക്കുന്നത്. ഔദ്യോഗികമായ കണക്കുകള്‍ നാളെയോടെ ലഭ്യമാകൂ. എന്തായാലും പ്രഭാസിനറെ സലാറിന്റെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ഒന്നാം സ്ഥാനത്ത് ഓപ്പണിംഗ് കളക്ഷനില്‍ ഇനി സലാറായിരിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Latest Videos

മാസ് അവതരത്തിലുള്ള നായക കഥാപാത്രമാണ് ചിത്രത്തിലെ ദേവ. ദേവയായി സലാറില്‍ വേഷമിട്ടത് പ്രഭാസാണ്. ദേവയുടെ അടുത്ത സുഹൃത്തായി സലാര്‍ സിനിമയില്‍ വേഷമിട്ടിരിക്കുന്നത് മലയാളത്തിന്റെ പ്രിയ നടൻ പൃഥ്വിരാജുമാണ്. വര്‍ദ്ധരാജ് മാന്നാര്‍ എന്ന കഥാപാത്രമായി ചിത്രത്തില്‍ എത്തിയ പൃഥ്വിരാജ് പ്രേക്ഷകര്‍ പ്രതീക്ഷിച്ച ഒരു സ്‍ക്രീൻ പ്രസൻസോടെ ഇമോഷണല്‍ രംഗങ്ങളിലടക്കം മികച്ച് നില്‍ക്കുന്നുവെന്നാണ് സലാര്‍ കണ്ടവര്‍ അഭിപ്രായപ്പെടുന്നത്.

സലാര്‍ നിര്‍മിച്ചിരിക്കുന്നത് ഹൊംബാല ഫിലിംസാണ്. പ്രൊഡക്ഷനില്‍ മികച്ച നിലവാരത്തിലെത്തിയതും അതിനാലാണ്. വമ്പൻ ക്യാൻവാസിലാണ് പ്രഭാസ് ചിത്രം സലാര്‍ നിര്‍മിച്ചിരിക്കുന്നത്. അതിന് പൃഥ്വിരാജ് നിര്‍ണായക ഘടകമായിരുന്നുവെന്ന് സംവിധായകൻ പ്രശാന്ത് നീല്‍ നേരത്തെ വ്യക്തമാക്കുകയും ചെയ്‍തിരുന്നു.

Read More: സലാര്‍ കൊളുത്തിയോ?, പൃഥ്വിരാജും പ്രഭാസ് ചിത്രത്തില്‍ ഞെട്ടിക്കുന്നു, പ്രതികരണങ്ങള്‍ പുറത്ത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

tags
click me!