ക്രിസ്മസ് ദേവയും വരദയും കൊണ്ടോയി ! വൺ മാൻ ആർമിയായി 'സലാർ', ഇതുവരെ നേടിയത്

By Web Team  |  First Published Dec 28, 2023, 4:35 PM IST

ദേവയായി പ്രഭാസും, വരദ രാജ മന്നാർ ആയി പൃഥ്വിരാജും ഒന്നിച്ച സലാർ.


ബോക്സ്‌ ഓഫീസിൽ ആഞ്ഞടിച്ച് 'സലാർ' വിജയ കുതിപ്പ് തുടരുന്നു. ആഗോള തലത്തിൽ റിലീസ് ആയ എല്ലാം കേന്ദ്രങ്ങളിൽ നിന്നുമായി ഇതിനോടകം ചിത്രം നേടിയത് 500 കോടിയോളം രൂപയാണെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. ക്രിസ്മസ് ചിത്രങ്ങളിൽ ഇത് റെക്കോർഡ് ബ്രേക്കിങ്ങാണ്. 

ഹോംബാലെ ഫിലിംസിന്റെ ബാനറിൽ പ്രശാന്ത് നീൽ ഒരുക്കിയ ഈ ബ്രഹ്‌മാണ്ഡ ചിത്രം  പ്രഭാസ് - പൃഥ്വിരാജ് കോംബോ റിലീസ് മുൻപേ ശ്രദ്ധ നേടിയിരുന്നു. മാസ്സ് ആക്ഷൻ തീ പാറും രംഗങ്ങൾ കൊണ്ടും ഇമോഷണൽ ഡ്രാമ കൊണ്ടും തീയേറ്ററുകളിൽ ആരാധകർക്കിടയിൽ ആവേശമാകുകയാണ് സലാർ. ദേവയായി പ്രഭാസും, വരദ രാജ മന്നാർ ആയി പൃഥ്വിരാജും ഒന്നിച്ച സലാർ, രണ്ട് സുഹൃത്തുക്കളുടെ കഥയാണ്‌ പറയുന്നത്. 

Latest Videos

undefined

ഇരുവരും എങ്ങനെ കൊടും ശത്രുക്കളായി മാറപ്പെടുന്നു എന്നുള്ളതിലേക്കാണ് സലാർ ആദ്യ ഭാഗം മിഴി തുറക്കുന്നത്, മികവുറ്റ ആക്ഷൻ രംഗങ്ങൾ കൊണ്ട് വേറെ ഒരു വിസ്മയ ലോകം സൃഷ്ടിച്ചിരിക്കുകയാണ് പ്രശാന്ത് നീൽ. അത് നല്ലൊരു മാസ്സ് ക്ലാസ്സ് ഫീലാണ് ഓഡിയൻസിന് കൊടുക്കുന്നത്. 

5 ഭാഷകളിലായി(തമിഴ്,ഹിന്ദി, മലയാളം, തെലുങ്ക്,കന്നഡ) എത്തിയ ചിത്രത്തിൽ ശ്രുതി ഹാസൻ, ജഗപതി ബാബു,ബോബി സിംഹ, ടിന്നു ആനന്ദ്, ഈശ്വരി റാവു, ശ്രീയ റെഡ്‌ഡി, രാമചന്ദ്ര രാജു എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ. വമ്പൻ താര നിര തന്നെയാണ് ചിത്രത്തിലുള്ളത്. സലാർ കേരളത്തിലെ തീയേറ്ററുകളിൽ എത്തിച്ചത് പൃഥ്വിരാജ് പ്രൊഡക്ഷൻസും മാജിക്‌ ഫ്രെയിംസും ചേർന്നാണ്. 

ഷാംപൂ കമ്പനി ജീവനക്കാരനായി തലസ്ഥാനത്ത്; സിനിമ സ്വപ്നം കണ്ടു, എന്നും കേരളത്തെ മുറുകെ പിടിച്ച വിജയകാന്ത്

നിർമ്മാണം -വിജയ് കിരഗാണ്ടുർ , കെ. വി. രാമ റാവു, ഛായാഗ്രഹണം ഭുവൻ ഗൗഡ, സംഗീത സംവിധാനം രവി ബസ്രുർ, പ്രൊഡക്ഷൻ ഡിസൈനർ - ടി എൽ വെങ്കടചലപതി, ആക്ഷൻസ് – അൻമ്പറിവ്, കോസ്റ്റും – തോട്ട വിജയ് ഭാസ്കർ, എഡിറ്റർ - ഉജ്വൽ കുൽകർണി, വി എഫ് എക്സ് – രാഖവ് തമ്മ റെഡ്‌ഡി. പി ആർ ഒ-മഞ്ജു ഗോപിനാഥ്, മാർക്കറ്റിംഗ് കൺസൾട്ടന്റ് - ബിനു ബ്രിങ്ഫോർത്ത്, എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

click me!