തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങി ഭാഷകളിൽ ഒരേസമയം റിലീസ് ചെയ്ത ചിത്രത്തിന്റെ ബജറ്റ് 600 കോടിയാണെന്നാണ് വിവരം.
ഇന്ത്യൻ സിനിമയെ വെറൊരു തലത്തിൽ എത്തിച്ച സിനിമയാണ് കൽക്കി 2898 എഡി. പ്രഭാസിനൊപ്പം ഇന്ത്യൻ സിനിമയുടെ ഇതിഹാസങ്ങളായ അമിതാഭ് ബച്ചനും കമൽഹാസനും മാസ് പ്രകടനങ്ങൾ കാഴ്ചവച്ച ചിത്രം ബോക്സ് ഓഫീസിൽ വൻ കുതിപ്പ് നടത്തുകയാണ്. റിലീസ് ചെയ്ത് വെറും ഒരാഴ്ചയ്ക്ക് ഉള്ളിൽ തന്നെ പല റെക്കോർഡുകളും തകർത്തെറിഞ്ഞ് കോടികൾ വാരിക്കൂട്ടുകയാണ് ചിത്രം. കേരളത്തിൽ അടക്കം വൻവരവേൽപ്പ് ലഭിക്കുന്ന ചിത്രം ഇതുവരെ നേടിയ കളക്ഷൻ കണക്കുകൾ പുറത്തുവരികയാണ് ഇപ്പോൾ.
ജൂൺ 27ന് റിലീസ് ചെയ്ത ചിത്രം ഇതുവരെ 800 കോടിയാണ് നേടിയിരിക്കുന്നത്. കൽക്കിയുടെ നിർമാതാക്കളായ വൈജയന്തി മൂവീസ് ആണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. ഒപ്പം പുതിയ പോസ്റ്ററും ഇവർ പുറത്തിറക്കിയിട്ടുണ്ട്. നിലവിൽ രണ്ടാം വാരം പൂർത്തിയാക്കാൻ ഒരുങ്ങുകയാണ് ചിത്രം. അതേസമയം, വൈകാതെ ചിത്രം 1000 കോടി ക്ലബ്ബ് എന്ന ഖ്യാതി സ്വന്തമാക്കും. ഏറ്റവും വേഗത്തിൽ 1000 കോടി നേടിയ തെന്നിന്ത്യൻ ചിത്രമെന്ന ഖ്യാതി കൽക്കി സ്വന്തമാക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകൾ പറയുന്നത്.
undefined
'എമ്പുരാന്റെ' വരവ് കാത്ത് മലയാളികൾ; 'ലൂസിഫറി'ലെ കണ്ണുകളുടെ രഹസ്യം പറഞ്ഞ് മുരളി ഗോപി
നാഗ് അശ്വിൻ ആണ് കൽക്കി 2898 എഡി സംവിധാനം ചെയ്തത്. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങി ഭാഷകളിൽ ഒരേസമയം റിലീസ് ചെയ്ത ചിത്രത്തിന്റെ ബജറ്റ് 600 കോടിയാണെന്നാണ് വിവരം. ഹോളിവുഡ് ശൈലിയിൽ മികച്ച ദൃശ്യവിരുന്ന് ഒരുക്കിയ കൽക്കി കേരളത്തിൽ വിതരണത്തിന് എത്തിച്ചത് ദുല്‍ഖര്‍ സല്‍മാന്‍റെ വേഫറർ ഫിലിംസാണ്. ദീപിക പദുകോൺ നായികയായി എത്തിയ ചിത്രത്തിൽ മലയാളിയായ അന്ന ബെൻ, ശോഭന, വിജയ് ദേവരക്കൊണ്ട തുടങ്ങി ഒട്ടനവധി താരങ്ങളും അണിനിരന്നിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..