കല്‍ക്കി നേടിയത് 1100 കോടി, ടിക്കറ്റുകള്‍ക്ക് വൻ ഓഫര്‍, ഇനിയും പ്രഭാസ് കളക്ഷനില്‍ കുതിക്കും

By Web Team  |  First Published Aug 2, 2024, 11:58 AM IST

പ്രഭാസിന്റെ കല്‍ക്കി 2898 എഡിയുടെ ടിക്കറ്റിന് വൻ ഓഫറാണ് പ്രഖ്യാപിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.


പ്രഭാസിന്റെ കല്‍ക്കി 2898 എഡി സിനിമ പ്രതീക്ഷകള്‍ക്കപ്പുറത്തെ ഹിറ്റായിരിക്കുകയാണ്. ആഗോളതലതലത്തില്‍ കല്‍ക്കി ആകെ 1100 കോടി രൂപയിലധികം നേടി എന്നാണ് റിപ്പോര്‍ട്ട്. രാജ്യമൊട്ടാകെ ശ്രദ്ധയാകര്‍ഷിക്കാൻ കല്‍ക്കിക്കാകുന്നു എന്നാണ് റിപ്പോര്‍ട്ട്. ഒരാഴ്‍ചത്തേയ്‍ക്ക് കല്‍ക്കി 2898 എഡിയുടെ ടിക്കറ്റ് വിലയില്‍ ഇളവുനല്‍കിയിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്.

ഓഗസ്റ്റ് രണ്ട് മുതല്‍ ഒമ്പത് വരെ പ്രഭാസിന്റെ കല്‍ക്കി 2898 എഡിയുടെ ടിക്കറ്റ് ഇന്ത്യയിലെങ്ങും 100 രൂപയ്ക്ക് ലഭിക്കും. കല്‍ക്കി ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാണ് ഒടിടിയില്‍ പ്രദര്‍ശിപ്പിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഹിന്ദി പതിപ്പിനും മികച്ച നേട്ടമുണ്ടാക്കാനാകുന്നുവെന്നാണ് സിനിമാ ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. എന്തായാലും നടൻ പ്രഭാസിന് ബാഹുബലിക്ക് ശേഷം വൻ വിജമാണ് കല്‍ക്കി സമ്മാനിക്കുന്നത്.

Latest Videos

undefined

ദേശീയതലത്തില്‍ അംഗീകരിക്കപ്പെട്ട പ്രശസ്‍ത തെലുങ്ക് സംവിധായകൻ നാഗ് അശ്വിന്റേതാണ് പ്രഭാസ് നായകനായ ചിത്രം കല്‍ക്കി 2898 എഡി. ദീപിക പദുക്കോണ്‍ നായികയാകുമ്പോള്‍ പ്രഭാസ് ചിത്രത്തില്‍ ഉലകനായകൻ കമല്‍ഹാസനൊപ്പം അമിതാഭ് ബച്ചനും കഥാപാത്രങ്ങളായി എത്തുന്നു. ഇതിഹാസ കാവ്യമായ മഹാഭാരത കാലത്ത് തുടങ്ങുന്നതായിരിക്കും കല്‍ക്കി 2898 എഡിയുടെ പ്രമേയമെന്ന് സംവിധായകൻ നാഗ് അശ്വിൻ വ്യക്തമാക്കിയിരുന്നു. അവസാനിക്കുന്നത് 2898 എഡിയിലുമായിരിക്കുമെന്നും വ്യക്തമാക്കിയിരുന്നു സംവിധായകൻ നാഗ് അശ്വിൻ.

പ്രഭാസിന്റെ കല്‍ക്കി 2898 എഡി സിനിമയിലെ രഹസ്യങ്ങള്‍ വെളിപ്പെടുത്തരുത് എന്ന് അഭ്യര്‍ഥിച്ച് രംഗത്ത് എത്തിയിരുന്നു നിര്‍മാതാക്കള്‍. സിനിമയെ നമുക്ക് വിലമതിക്കാം എന്നായിരുന്നു ചിത്രത്തിന്റെ നിര്‍മാതാക്കള്‍ പുറത്തുവിട്ട കുറിപ്പില്‍ വ്യക്തമാക്കിയത്. കലാസൃഷ്‍ടിയില്‍ നമുക്ക് മതിപ്പ് ഉണ്ടാകണം. അപ്‍ഡേറ്റുകളില്‍ സ്‍പോയിലറുകള്‍ നല്‍കരുത്. സിനിമാ പ്രേക്ഷകരുടെ കാഴ്‍ചാനുഭവം നശിപ്പിക്കരുതെന്നും പറയുകയാണ് നിര്‍മാതാക്കള്‍. സിനിമയുടെ ഉള്ളടക്കം നമുക്ക് പുറത്തുവിടാതിരിക്കാം. സിനിമയുടെ വിജയം നമുക്ക് ഒന്നിച്ച് ആഘോഷിക്കാം എന്നും നിര്‍മാതാക്കള്‍ കുറിപ്പില്‍ വ്യക്തമാക്കുന്നു.

Read More: 'ഐക്യത്തിന്റെ ശക്തി കാണിക്കാം', വയനാട് ദുരന്ത മേഖലയിലെ രക്ഷാപ്രവര്‍ത്തകര്‍ക്ക് സല്യൂട്ടെന്നും മോഹൻലാല്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!