ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം
മലയാളത്തിലെന്നല്ല, ഇന്ത്യന്‍ സിനിമയില്‍ തന്നെ വലിയ തോതില്‍ ജനപ്രീതി നേടിയ ബിഗ് കാന്‍വാസ് ചിത്രങ്ങള്‍ ഇപ്പോള്‍ തിയറ്ററുകളില്‍ ഇല്ല. അതിനാല്‍ത്തന്നെ ഈ ഗ്യാപ്പിലെത്തി, മികച്ച പ്രകടനം നടത്തുന്ന ചെറുചിത്രങ്ങള്‍ സിനിമാ വ്യവസായത്തിന് നല്‍കുന്ന ആശ്വാസം ചില്ലറയല്ല. കേരളത്തിലെ തിയറ്ററുകളെ സംബന്ധിച്ച് 2018 നല്‍കിയ വലിയ ഉണര്‍വ്വിന് ശേഷം മറ്റൊരു ചിത്രവും കാര്യമായി ആളെ കൂട്ടിയിട്ടില്ല. സിനിമകള്‍ ഇല്ലാത്തതിനാല്‍ പല തിയറ്ററുകളും അടഞ്ഞുകിടക്കുന്നതായും വാര്‍ത്തകള്‍ വരുന്നു. അതിനിടെ ഇടാ വലിയ പബ്ലിസിറ്റി ഇല്ലാതെ എത്തിയ ഒരു തമിഴ് ചിത്രം ഇവിടെയും ആളെ കൂട്ടുകയാണ്.
ശരത് കുമാറിനെയും അശോക് സെല്‍വനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി വിഗ്നേഷ് രാജ സംവിധാനം ചെയ്ത പോര്‍ തൊഴില്‍ എന്ന ത്രില്ലര്‍ ചിത്രമാണ് കേരളത്തിലും ജനപ്രീതി നേടുന്നത്. ഇ 4 എക്സ്പെരിമെന്‍റ്സ് സഹനിര്‍മ്മാതാക്കളായ ചിത്രം തമിഴ്നാട്ടില്‍ വലിയ ഹിറ്റ് ആണ്. ജൂണ്‍ 9 ന് റിലീസ് ചെയ്യപ്പെട്ട സമയത്ത് ചിത്രം കേരളത്തിലെ 51 സ്ക്രീനുകളില്‍ മാത്രമാണ് എത്തിയതിരുന്നത്. എന്നാല്‍ പ്രധാന സെന്‍ററുകള്‍ അടക്കം മികച്ച പ്രതികരണം നേടിയതോടെ ഈ വെള്ളിയാഴ്ച കേരളത്തിലെ സ്ക്രീന്‍ കൌണ്ഡട് കൂട്ടുകയാണ് ചിത്രം. ഈ വാരം 104 സ്ക്രീനുകളിലേക്ക് ചിത്രം പ്രദര്‍ശനം വ്യാപിപ്പിക്കുമെന്ന് പ്രമുഖ ട്രേഡ് അനലിസ്റ്റ് ശ്രീധര്‍ പിള്ള കുറിക്കുന്നു. വലിയ താരപരിവേഷമില്ലാതെയെത്തിയ ഒരു തമിഴ് ചിത്രത്തെ സംബന്ധിച്ച് വലിയ നേട്ടമാണ് ഇത്. അതേസമയം ആദ്യ 5 ദിനങ്ങളില്‍ കേരളത്തില്‍ നിന്ന് ചിത്രം നേടിയത് 1.05 കോടിയാണെന്നാണ് ലഭ്യമായ കണക്കുകള്‍. 2018 ന് ശേഷം കാര്യമായ റിലീസുകള്‍ ഇല്ലാതിരുന്നതും പോര്‍ തൊഴിലിന് കേരളത്തില്‍ ഗുണമായിട്ടുണ്ട്.
undefined
നിഖില വിമല്‍ നായികയായ ചിത്രത്തില്‍ ശരത്ത് ബാബു, ഒ എ കെ സുന്ദര്‍, സുനില്‍ സുഖദ തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു. അല്‍ഫ്രഡ് പ്രകാശിനൊപ്പം വിഗ്നേഷ് രാജയും ചേര്‍ന്നാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. കലൈയരസന്‍ ശിവാജിയാണ് ഛായാഗ്രഹണം. ശ്രീജിത്ത് സാരംഗം എഡിറ്റിംഗ്, സംഗീതം ജേക്സ് ബിജോയ്, എപ്ലോസ് എന്‍റര്‍ടെയ്ന്‍മെന്‍റ്, ഇ 4 എക്സ്പെരിമെന്‍റ്സ്, എപ്രിയസ് സ്റ്റുഡിയോ എന്നീ ബാനറുകളാണ് നിര്‍മ്മാണം.
WATCH : 'ഇതാണ് ഒറിജിനലെങ്കിൽ അത് ഭൂമിക്കുതന്നെ ഭാരം'; ഫിറോസ് ഖാനുമായുള്ള അഭിമുഖം: വീഡിയോ