റിലീസ് ചെയ്ത് രണ്ട് ദിനത്തില്‍ കളക്ഷനില്‍ നാഴികകല്ല് പിന്നിട്ട് 'പൊന്നിയിൻ സെല്‍വൻ 2'

By Web Team  |  First Published Apr 30, 2023, 8:22 AM IST

'പൊന്നിയിൻ സെല്‍വൻ' ചിത്രത്തിന്റെ രണ്ടാം ഭാഗം തമിഴ്‍നാട്ടില്‍ നിന്ന് റിലീസിന് നേടിയിരിക്കുന്നത് 21.37 കോടി രൂപയാണ്. 


ചെന്നൈ: മണിരത്‍നത്തിന്റെ ഇതിഹാസ ചിത്രം 'പൊന്നിയിൻ സെല്‍വൻ 2' ഇന്നലെ പ്രദര്‍ശനത്തിനെത്തിയത് കഴിഞ്ഞ വെള്ളിയാഴ്ചയാണ്. വൻ സ്വീകരണമാണ് ചിത്രത്തിന് രാജ്യമെമ്പാടും ലഭിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നതും. തമിഴ്‍നാട്ടിലെ നടപ്പ് വര്‍ഷത്തെ ഏറ്റവും വലിയ ഓപ്പണിംഗ് ആണ് 'പൊന്നിയിൻ സെല്‍വന്റേ'ത്  എന്നും ട്രേഡ് അനലിസ്റ്റുകള്‍ ട്വീറ്റ് ചെയ്യുന്നു.

'പൊന്നിയിൻ സെല്‍വൻ' ചിത്രത്തിന്റെ രണ്ടാം ഭാഗം തമിഴ്‍നാട്ടില്‍ നിന്ന് റിലീസിന് നേടിയിരിക്കുന്നത് 21.37 കോടി രൂപയാണ്. ഇപ്പോഴിതാ രണ്ടാം ദിനത്തിലെ കണക്കുകളും പുറത്തുവരുകയാണ്. വാരാന്ത്യത്തിലെ ആദ്യദിനത്തില്‍ തന്നെ കളക്ഷനില്‍ 50 കോടി കടക്കും'പൊന്നിയിൻ സെല്‍വൻ'  എന്നാണ് ആദ്യകണക്കുകള്‍ പറയുന്നത്. 

Latest Videos

undefined

രണ്ടാം ദിനത്തില്‍  എല്ലാ ഭാഷകളില്‍ നിന്നും 28-30 കോടി രൂപയാണ് പൊന്നിയിൻ സെൽവൻ 2 നേടിയത് എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ കണക്ക്. ആദ്യദിനത്തിലെ കളക്ഷനില്‍ നിന്നും മികച്ച വളര്‍ച്ച ചിത്രം ഉണ്ടാക്കിയെന്നാണ് ഇത് കാണിക്കുന്നത്. മൊത്തത്തിലുള്ള കളക്ഷൻ ഇപ്പോൾ 53-55 കോടി കടന്നുവെന്നാണ് കണക്കുകള്‍. ഞായറാഴ്ച ചിത്രം 30 കോടിക്ക് മുകളില്‍ നേടിയേക്കും എന്നാണ് കണക്കാക്കപ്പെടുന്നത്.

കേരളത്തില്‍ വിജയ് ചിത്രം വാരിസിന് തൊട്ടുപിന്നിലായി രണ്ടാം സ്ഥാനത്താണ് റിലീസ് കളക്ഷനില്‍ 'പൊന്നിയിൻ സെല്‍വൻ 2' ഇടംപിടിച്ചിരിക്കുന്നത്. എന്തായാലും മണിരത്നം ചിത്രത്തിന്റെ ഔദ്യോഗിക കളക്ഷൻ കണക്കുകള്‍ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. 

വിക്രം, കാർത്തി, ജയം രവി, ഐശ്വര്യ റായ് ബച്ചൻ, തൃഷ കൃഷ്‍ണന്‍, റഹ്മാൻ, പ്രഭു, ജയറാം, ശരത് കുമാർ, വിക്രം പ്രഭു, ബാബു ആനറണി, റിയാസ് ഖാൻ, ലാൽ, അശ്വിന്‍ കാകുമാനു, റിയാസ് ഖാന്‍, ശോഭിത ധൂലിപാല, ഐശ്വര്യ ലക്ഷ്‍മി, ജയചിത്ര തുടങ്ങി ഇന്ത്യന്‍ സിനിമയിലെ തന്നെ നിരവധി പ്രമുഖ താരങ്ങള്‍ ഒരുമിച്ച് അണിനിരക്കുകയാണ് പൊന്നിയിന്‍ സെല്‍വനിലൂടെ മണിരത്നത്തിന്‍റെ ഫ്രെയ്‍മില്‍. ലൈക്ക പ്രൊഡക്ഷൻസും മദ്രാസ് ടാക്കീസും സംയുക്തമായി നിർമ്മിച്ച ചിത്രമാണ് 'പൊന്നിയിൻ സെല്‍വൻ'. തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലാണ് റിലീസ്. ബി ജയമോഹഹനും ഇളങ്കോ കുമാരവേലുമാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്.

എ ആര്‍ റഹ്‍മാന്‍ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നു. ശ്രീകര്‍ പ്രസാദാണ് ചിത്രത്തിന്റെ എഡിറ്റര്‍. രവി വര്‍മ്മനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. പ്രൊഡക്ഷന്‍ ഡിസൈനര്‍ തോട്ട തരണി, വസ്ത്രാലങ്കാരം ഏക ലഖാനി എന്നിവരുമാണ്.

വെറുതെ ആരെയും വിലക്കില്ലല്ലോ, പരാതികൾ സത്യസന്ധമാകാം; ധ്യാൻ ശ്രീനിവാസൻ

‘ഇത് പബ്ലിക്ക് ആക്കേണ്ടിയിരുന്നില്ല’; ശോഭിതയുടെ വൈറല്‍ പോസ്റ്റിന് ഐശ്വര്യ ലക്ഷ്മിയുടെ കമന്‍റ്

click me!