മികച്ച ഇനിഷ്യല്‍ നേടിയ ചിത്രത്തിന് കേരളത്തില്‍ ഇപ്പോഴും പ്രേക്ഷകരുണ്ട്
ഏറെക്കാലമായി ബോളിവുഡ് ആഗ്രഹിച്ചിരുന്ന ഒരു വിജയം നല്‍കിയിരിക്കുകയാണ് ഷാരൂഖ് ഖാന് ചിത്രം പഠാന്. റിപബ്ലിക് റിലീസ് ആയി എത്തിയ ചിത്രത്തിന്റെ റിലീസ് ജനുവരി 25 ന് ആയിരുന്നു. നാല് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമെത്തുന്ന ഷാരൂഖ് ഖാന് ചിത്രം എന്ന യുഎസ്പിയുമായി എത്തിയ പഠാന് റിലീസ് ദിനത്തില്‍ തന്നെ വന്‍ വിജയം നേടുമെന്ന് ഉറപ്പായിരുന്നു. തിയറ്ററുകളിലെ പ്രേക്ഷകരുടെ ആഘോഷം അത്തരത്തിലായിരുന്നു. മൌത്ത് പബ്ലിസിറ്റി പ്രവഹിച്ചതോടെ ഹിന്ദി സിനിമയുടെ ബോക്സ് ഓഫീസ് ചരിത്രത്തിലേക്കും ഇടംപിടിച്ചിരിക്കുകയാണ് ചിത്രം. ഒരു ബോളിവുഡ് ചിത്രം ആദ്യമായാണ് ഇന്ത്യന്‍ നെറ്റ് കളക്ഷനില്‍ 500 കോടി കടക്കുന്നത്. ഇപ്പോഴിതാ ചിത്രം കേരളത്തില്‍ ഇതുവരെ നേടിയ കണക്കുകള്‍ പുറത്തെത്തുകയാണ്.
മികച്ച ഇനിഷ്യല്‍ നേടിയ ചിത്രത്തിന് കേരളത്തില്‍ ഇപ്പോഴും പ്രേക്ഷകരുണ്ട്. ചിത്രം 23 ദിവസം കൊണ്ട് ഇവിടെ നിന്ന് നേടിയത് 12.95 കോടിയാണെന്ന് ബോക്സ് ഓഫീസ് ട്രാക്കര്‍മാരായ ഫോറം കേരളം അറിയിക്കുന്നു. ഒരു ബോളിവുഡ് ചിത്രത്തെ സംബന്ധിച്ച് കേരളത്തിലെ മികച്ച കളക്ഷനാണ് ഇത്. അതേസമയം ഹിന്ദിക്ക് പുറമെ പഠാന്റെ തമിഴ്, തെലുങ്ക് പതിപ്പുകള്‍ കൂടി ചേര്‍ന്ന് 502.45 കോടിയാണ് ഇതുവരെ നേടിയിരിക്കുന്നത്. വിദേശ മാര്‍ക്കറ്റുകളിലും വന്‍ പ്രതികരണം നേടിയ ചിത്രം അവിടങ്ങളില്‍ നിന്ന് ഇതുവരെ നേടിയത് 44.5 മില്യണ്‍ ഡോളര്‍ ആണ്. ഇന്ത്യന്‍ രൂപയിലേക്ക് മാറ്റുമ്പോള്‍ 365 കോടി. ഇതുകൂടി ചേര്‍ത്ത് ചിത്രം ആകെ നേടിയ ആഗോള ഗ്രോസ് 118.38 മില്യണ്‍ ആണ്. അതായത് 970 കോടി രൂപ. നിര്‍മ്മാതാക്കളായ യഷ് രാജ് ഫിലിംസ് തന്നെ അറിയിച്ചിരിക്കുന്ന കണക്കുകളാണ് ഇവ.
23 Days Kerala Gross 12.95 Cr
All Time Blockbuster 🔥 pic.twitter.com/mL1xKyABfP
undefined
2018 ല്‍ പുറത്തിറങ്ങിയ സീറോയ്ക്കു ശേഷം ഷാരൂഖ് ഖാന് നായകനായെത്തുന്ന ചിത്രമാണിത്. സലാം നമസ്തേ, അഞ്ജാന അഞ്ജാനി, ബാംഗ് ബാംഗ്, വാര് ഒക്കെ ഒരുക്കിയ സിദ്ധാര്‍ഥ് ആനന്ദ് ആണ് സംവിധായകന്. ദീപിക പദുകോണ്‍ നായികയാവുന്ന ചിത്രത്തില്‍ ജോണ്‍ എബ്രഹാം മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങിയവരും അഭിനയിക്കുന്നു. ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തിനു വേണ്ടി ഷാരൂഖ് ഏറെ തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു.
ALSO READ : 'ചതുരം' ഒടിടിയിലേക്ക്; റിലീസ് പ്രഖ്യാപിച്ചു