Paappan Box Office : മഴയിലും വീഴാതെ 'പാപ്പന്‍'; സുരേഷ് ഗോപി ചിത്രം തിങ്കളാഴ്ച നേടിയത്

By Web Team  |  First Published Aug 2, 2022, 1:34 PM IST

ഒരിടവേളയ്ക്കു ശേഷം സുരേഷ് ഗോപി പൊലീസ് വേഷത്തില്‍ എത്തുന്ന ചിത്രം


മലയാള സിനിമയ്ക്ക് തിയറ്ററുകളില്‍ പ്രേക്ഷകര്‍ കയറുന്നില്ലെന്ന ആശങ്കകള്‍ക്കിടെ രണ്ട് ചിത്രങ്ങളാണ് ആ ധാരണ തിരുത്തിയത്. ഷാജി കൈലാസിന്‍റെ പൃഥ്വിരാജ് ചിത്രം കടുവയും ജോഷിയുടെ (Joshiy) സുരേഷ് ഗോപി (Suresh Gopi) ചിത്രം പാപ്പനും (Paappan). ഇതില്‍ കഴിഞ്ഞ വാരാന്ത്യത്തില്‍ എത്തിയ പാപ്പന്‍ മികച്ച ഇനിഷ്യല്‍ കളക്ഷനുമായി (Box Office) മുന്നോട്ട് കുതിക്കുകയാണ്. ആദ്യ വാരാന്ത്യത്തില്‍ സമീപകാലത്തെ ഏറ്റവും മികച്ച കളക്ഷന്‍ നേടിയ ചിത്രം പ്രതികൂലാവസ്ഥയ്ക്കിടയിലും തിങ്കളാഴ്ച ഭേദപ്പെട്ട കളക്ഷന്‍ നേടി. ഇപ്പോഴിതാ നാലാം ദിനമായ തിങ്കളാഴ്ച നേടിയ കളക്ഷനും പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍.

റിലീസ് ദിനമായ വെള്ളിയാഴ്ച 3.16 കോടിയായിരുന്നു കേരളത്തില്‍ നിന്ന് പാപ്പന്‍ നേടിയ ഗ്രോസ്. ശനിയാഴ്ച 3.87 കോടിയും ഞായറാഴ്ച 4.53 കോടിയും നേടിയിരുന്നു ചിത്രം. തിങ്കളാഴ്ചത്തെ കളക്ഷന്‍ 1.72 കോടിയാണ്. ഇതും ചേര്‍ന്ന് ആദ്യ നാല് ദിനങ്ങളില്‍ നിന്ന് സുരേഷ് ഗോപി ചിത്രം നേടിയത് 13.28 കോടി രൂപയാണ്. ഒരു സുരേഷ് ഗോപി ചിത്രത്തിന്‍റെ എക്കാലത്തെയും മികച്ച ഓപണിംഗ് ആണിത്. അതേസമയം കേരളത്തില്‍ ചിത്രം നേടിയ മികച്ച കളക്ഷന്‍ കണ്ട് റെസ്റ്റ് ഓഫ് ഇന്ത്യ വിതരണാവകാശമായി മികച്ച തുകയാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്. യുഎഫ്ഒ മൂവീസ് ആണ് റെസ്റ്റ് ഓഫ് ഇന്ത്യ റൈറ്റ്സ് നേടിയിരിക്കുന്നത്.

Latest Videos

undefined

ഒരിടവേളയ്ക്കു ശേഷം സുരേഷ് ഗോപി പൊലീസ് വേഷത്തില്‍ എത്തുന്ന ചിത്രമാണിത്. എബ്രഹാം മാത്യു മാത്തന്‍ എന്നാണ് കഥാപാത്രത്തിന്‍റെ പേര്. 'സലാം കാശ്‍മീരി'നു ശേഷം ജോഷിയും സുരേഷ് ഗോപിയും ഒന്നിക്കുന്ന ചിത്രവുമാണിത്. ലേലം, പത്രം, വാഴുന്നോര്‍ തുടങ്ങി ഈ കോമ്പിനേഷനില്‍ പുറത്തെത്തിയ ചിത്രങ്ങളില്‍ പലതും സൂപ്പര്‍ഹിറ്റുകള്‍ ആയിരുന്നു. പൊറിഞ്ചു മറിയം ജോസിനു ശേഷം ജോഷിയുടെ സംവിധാനത്തില്‍ എത്തുന്ന ചിത്രവുമാണ് പാപ്പന്‍. ഗോകുല്‍ സുരേഷും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇരുവരും ആദ്യമായി ഒരുമിച്ചെത്തുന്ന ചിത്രം എന്ന പ്രത്യേകതയുമുണ്ട്. ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന സുരേഷ് ഗോപിയുടെ കരിയറിലെ 252-ാം ചിത്രവുമാണിത്. ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ നീത പിള്ള, നൈല ഉഷ, ആശ ശരത്ത്, കനിഹ, ചന്ദുനാഥ്, വിജയരാഘവന്‍, ടിനി ടോം, ഷമ്മി തിലകന്‍, സണ്ണി വെയ്ന്‍ തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു.

ALSO READ : കേരളത്തിലെ വിജയം, 'പാപ്പന്‍റെ' റെസ്റ്റ് ഓഫ് ഇന്ത്യ അവകാശത്തിന് വന്‍ തുക?

click me!